logo

താരരാജാക്കന്മാര്‍ മുതല്‍ യുവനടന്മാരുടെ പ്രതിഫലതുക ഇങ്ങനെ

Published at Jun 12, 2021 04:44 PM താരരാജാക്കന്മാര്‍ മുതല്‍ യുവനടന്മാരുടെ പ്രതിഫലതുക ഇങ്ങനെ

മോഹന്‍ലാലും മമ്മൂട്ടിയും മലയാള സിനിമയുടെ താരരാജാക്കന്മാരായി വാഴുകയാണ്. ഇവരില്‍ ആരാണ് കേമന്‍ എന്ന കാര്യം ആരാധകര്‍ക്കിടയില്‍ ഫാന്‍ ഫൈറ്റിനുള്ള കാരണമാണ്. എങ്കിലും ഒരുമിച്ച് ഏറ്റവും കൂടുതല്‍ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള സൂപ്പര്‍താരങ്ങള്‍ ഇരുവരുമാണ്. അമ്പതിന് മുകളില്‍ ചിത്രങ്ങളില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു.

അറുപത് വയസിന് മുകളില്‍ പ്രായമുള്ള മോഹന്‍ലാലും മമ്മൂട്ടിയും ഇപ്പോഴും നായകന്മാരായി തന്നെ അഭിനയിക്കുകയാണ്. പ്രതിഫലത്തിന്റെ കാര്യത്തിലും പ്രേക്ഷകര്‍ ചിന്തിക്കുന്നതിലും അപ്പുറം വലിയ തുകയാണെന്നാണ് അറിയുന്നത്. അത്തരത്തില്‍ മലയാളത്തിലെ മുന്‍നിര നായകന്മാര്‍ ഒരു സിനിമയ്ക്ക് വേണ്ടി വാങ്ങുന്നത് കോടികള്‍ ആണെന്നാണ് ഐഎംഡിബി റിപ്പോര്‍ട്ടില്‍ പറയുന്നത്.

നടനവിസ്മയം, കംപ്ലീറ്റ് ആക്ടര്‍ എന്നിങ്ങനെ വിളിപ്പേരുകള്‍ ഉള്ള നടനാണ് മോഹന്‍ലാല്‍. ലാലേട്ടന്‍ എന്ന് ആരാധകര്‍ സ്‌നേഹത്തോടെ വിളിക്കുന്ന താരം നടന്‍ എന്നതിലുപരി സംവിധാന രംഗത്തേക്ക് കൂടി ചുവടുവെച്ചിരിക്കുകയാണ്. ബറോസ് എന്ന സിനിമ സംവിധാനം ചെയ്യുന്ന തിരക്കുകളിലാണ് താരം. ഒപ്പം ബ്രഹ്മാണ്ഡ സിനിമകളടക്കം മോഹന്‍ലാലിന്റേതായി വരാനിരിക്കുന്നുണ്ട്. അഭിനയിക്കുന്ന സിനിമകളില്‍ 8 മുതല്‍ 11 കോടി വരെയാണ് മോഹന്‍ലാല്‍ പ്രതിഫലമായി വാങ്ങിക്കാറ് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.


മലയാളത്തിന്റെ മെഗാസ്റ്റാര്‍, അതാണ് മമ്മൂട്ടി. മമ്മൂക്ക എന്ന് ആരാധകര്‍ സ്‌നേഹപൂര്‍വ്വം വിളിക്കുന്ന താരം എഴുപതാമത്തെ വയസിലേക്ക് കടക്കാന്‍ പോവുകയാണ്. ഇപ്പോഴും ഗ്ലാമറിന്റെ കാര്യത്തില്‍ മമ്മൂട്ടിയെ തോല്‍പ്പിക്കാന്‍ ആളില്ലെന്നാണ് ഫാന്‍സ് പറയുക. മമ്മൂട്ടിയുടെ പുത്തന്‍ ഫോട്ടോസ് സോഷ്യല്‍ മീഡിയയില്‍ വലിയ തരംഗം സൃഷ്ടിക്കാറുമുണ്ട്. നായകനായി അഭിനയിക്കുന്ന സിനിമകള്‍ക്ക് വേണ്ടി നാല് മുതല്‍ എട്ടര കോടി വരെയാണ് മമ്മൂട്ടിയ്ക്ക് പ്രതിഫലമായി കിട്ടാറുള്ളതെന്നാണ് അറിയുന്നത്.

മമ്മൂട്ടിയും മോഹന്‍ലാലും കഴിഞ്ഞാല്‍ മലയാളത്തിലെ മികവുറ്റ നടന്‍ ആരാണെന്ന ഉത്തരമാണ് പ്രതിഫലത്തിന്റെ റിപ്പോര്‍ട്ടിലൂടെ വ്യക്തമാവുന്നത്. നടന്‍ ഫഹദ് ഫാസിലാണ് മൂന്നാം സ്ഥാനത്തുള്ളത്. രണ്ട് മുതല്‍ ആറ് കോടി വരെ ഫഹദും സിനിമകള്‍ക്കായി വാങ്ങിക്കാറുണ്ട്. അഭിനയത്തിന്റെ കാര്യത്തിലും ഫഹദിനെ മറികടക്കാനൊരു യുവനടന്‍ ഉണ്ടോ എന്ന് വരെ പലപ്പോഴും സംശയിച്ച് പോകും.

മമ്മൂട്ടി രണ്ടാം സ്ഥാനത്താണെങ്കില്‍ തൊട്ട് പിന്നാലെ നാലാം സ്ഥാനത്ത് മകന്‍ ദുല്‍ഖര്‍ സല്‍മാനും ഇടംനേടിയിരിക്കുകയാണ്. ബോളിവുഡ് അടക്കം മറ്റ് ഭാഷകളില്‍ സജീവമായി അഭിനയിക്കുന്ന ദുല്‍ഖര്‍ വാപ്പച്ചിയുടെ അത്രയും ഇല്ലെങ്കിലും വമ്പന്‍ തുക തന്നെയാണ് വാങ്ങുന്നത്. മൂന്ന് മുതല്‍ അഞ്ച് കോടി വരെ ദുല്‍ഖറിനും കിട്ടുന്നുണ്ടെന്നാണ് അറിയുന്നത്.


അഞ്ചാം സ്ഥാനത്താണ് പൃഥ്വിരാജ് സുകുമാരനുള്ളത്. ദുല്‍ഖറിന്റേത് പോലെ മൂന്ന് മുതല്‍ അഞ്ച് കോടി വരെയാണ് പൃഥ്വിരാജും വാങ്ങിക്കാറുള്ളത്. നടന്‍ എന്നതിനപ്പുറം മികച്ചൊരു സംവിധായകനാണെന്ന് പൃഥ്വിരാജ് നേരത്തെ തെളിയിച്ച് കഴിഞ്ഞു. മലയാളത്തിലെ ആദ്യ ഇരുനൂറ് കോടി ചിത്രമായ ലൂസിഫര്‍ സംവിധാനം ചെയ്തത് പൃഥ്വിയായിരുന്നു. ഇതോടെ പ്രതിഫലത്തിലും മാറ്റം വന്നിട്ടുണ്ടാവുമെന്നാണ് അറിയുന്നത്.


നിവിന്‍ പോളിയ്ക്ക് 2 നും അഞ്ചിനും ഇടയിലാണ്. ദിലീപ് മൂന്ന് കോടിയ്ക്ക് മുകളില്‍ വാങ്ങുന്നുണ്ട്. സുരേഷ് ഗോപി, കുഞ്ചാക്കോ ബോബന്‍, ടൊവിനോ തോമസ്, ആസിഫ് അലി, ജയസൂര്യ, ബിജു മേനോന്‍ എന്നിവരാണ് ഒരു കോടിയ്ക്ക് മുകളില്‍ പ്രതിഫലമുള്ള നായകന്മാര്‍. ഷെയിന്‍ നിഗം, ജയറാം, തുടങ്ങിയ താരങ്ങള്‍ അമ്പത് ലക്ഷത്തിനും ഒരു കോടിയ്ക്കും ഇടയില്‍ തുക വാങ്ങുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

This is the reward for young actors from star kings

Related Stories
'സൗന്ദര്യം കണ്ണുകളെ കീഴടക്കും, വ്യക്തിത്വം ഹൃദയത്തെ കവരും'; പ്രിയാ മണി

Jul 29, 2021 10:28 AM

'സൗന്ദര്യം കണ്ണുകളെ കീഴടക്കും, വ്യക്തിത്വം ഹൃദയത്തെ കവരും'; പ്രിയാ മണി

ഫാമിലി മാന്‍ വെബ്‌സീരീസ് രണ്ടാം ഭാ​ഗത്തിൽ ശ്രദ്ധേയമായൊരു കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുകയാണ്...

Read More >>
വിനീത് ശ്രീനിവാസനും പ്രണവ് മോഹൻലാലും ചേർന്നുള്ള വീഡിയോ ശ്രദ്ധനേടുന്നു

Jul 28, 2021 10:21 AM

വിനീത് ശ്രീനിവാസനും പ്രണവ് മോഹൻലാലും ചേർന്നുള്ള വീഡിയോ ശ്രദ്ധനേടുന്നു

നാൽപതുവർഷങ്ങൾക്ക് ശേഷം മെരിലാൻഡ് സിനിമാസ് തിരിച്ചെത്തുന്നു എന്നതും ഹൃദയത്തിന്റെ പ്രത്യേകതയാണ്. മെരിലാൻഡിന് വേണ്ടി വൈശാഖ് സുബ്രഹ്മണ്യനാണ്...

Read More >>
Trending Stories