പ്രേക്ഷകര്‍ കാണാന്‍ കാത്തിരിക്കുന്ന ചിത്രം, ഐഎംഡിബി റേറ്റിങ്ങില്‍ 'മഡ്ഡി' ഒന്നാമത്

പ്രേക്ഷകര്‍ കാണാന്‍ കാത്തിരിക്കുന്ന ചിത്രം, ഐഎംഡിബി റേറ്റിങ്ങില്‍ 'മഡ്ഡി' ഒന്നാമത്
Dec 6, 2021 10:18 PM | By Kavya N

പ്രേക്ഷകര്‍ കാത്തിരിക്കുന്ന ഇന്ത്യന്‍ സിനിമകളുടെ ഐഎംഡിബി റേറ്റിങ്ങില്‍ (imdb) ഒന്നാമതായി അഡ്വഞ്ചറസ് ആക്ഷന്‍ ത്രില്ലര്‍ 'മഡ്ഡി' (Muddy). 30.7 % റേറ്റിംഗ് ലഭിച്ചാണ് ഡോ. പ്രഗഭലിന്റെ സംവിധാനത്തിലുള്ള 'മഡ്ഡി' ഒന്നാമത്തെത്തിയത്. ഡോ. പ്രഗഭലാണ് ചിത്രത്തിന്റെ കഥയും എഴുതിയിരിക്കുന്നത്. സിനിമ നിരൂപകരും ആസ്വാദകരും ഒരേപോലെ ആശ്രയിക്കുന്ന ആഗോള ചലച്ചിത്ര വെബ്‍സൈറ്റ് ആണ് ഐഎംഡിബി അഥവ ഇന്റര്‍നെറ്റ് മൂവി ഡാറ്റാബേസ്. മഡ്ഡ് റേസിംഗാണ് ചിത്രത്തിന്റെ പ്രമേയം.

'രാക്ഷസന്‍' എന്ന ചിത്രത്തിലൂടെ പ്രേക്ഷകപ്രീതി നേടിയ സാന്‍ ലോകേഷാണ് എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നത്. 'കെജിഎഫ്'എന്ന ചിത്രത്തിന്റെ സംഗീത സംവിധായകന്‍ രവി ബസ്‌റൂര്‍ ആദ്യമായി മലയാളത്തിലെത്തുന്നുവെന്നും 'മഡ്ഡി'യുടെ പ്രത്യേകതയാണ്. 'മഡ്ഡി' എന്ന ചിത്രത്തിനായി നവാഗതരായ പ്രധാന അഭിനേതാക്കളെ ഓഫ് റോഡ് മഡ് റേസിംഗില്‍ രണ്ട് വര്‍ഷത്തോളം പരിശീലിപ്പിച്ചതിന് ശേഷം ഡ്യൂപ്പുകളെ ഉപയോഗിക്കാതെയാണ് അതിസാഹസിക രംഗങ്ങള്‍ ഷൂട്ട് ചെയ്‍തിരിക്കുന്നത്.

പ്രേക്ഷകരെ ആവേശത്തിലാക്കുന്ന ചിത്രമായിരിക്കും 'മഡ്ഡി'യെന്ന് പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു. ഇതുവരെ പുറംലോകം കണ്ടിട്ടില്ലാത്ത മനോഹരവും, അതിസാഹസികവുമായ ലൊക്കേഷനാണ് 'മഡ്ഡി'യുടെ മറ്റൊരു പ്രത്യേകത. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലും 'മഡ്ഡി' എത്തും. 'മഡ്ഡി' എന്ന ചിത്രത്തിന്റെ സംവിധായകൻ ഡോ പ്രഗഭാലിന് പുറമേ മഹേഷ് ചന്ദ്രനും ശ്രീനാഥ് നായരും തിരക്കഥ സംഭാഷണ എഴുതിയിരിക്കുന്നത്.

പി കെ 7 (PK7)ബാനറില്‍ ചിത്രം നിര്‍മിക്കുന്ന പ്രേമ കൃഷ്‍ണദാസാണ്. യുവന്‍ കൃഷ്‍ണ, റിദ്ദാന്‍ കൃഷ്‍ണ, അനുഷ സുരേഷ്, അമിത് ശിവദാസ് നായര്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ അണിനിരക്കുന്നത്. ഹരീഷ് പേരടി, ഐ എം വിജയന്‍, രണ്‍ജി പണിക്കര്‍, സുനില്‍ സുഗത, ശോഭ മോഹന്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. ഡിസംബര്‍ 10ന് ചിത്രം ലോകമെമ്പാടും 1500ലധികം തീയേറ്ററുകളിലൂടെ പ്രദര്‍ശനത്തിനെത്തും.

The movie that the audience is waiting to see, 'Muddy' is number one in the IMDB ratings

Next TV

Related Stories
വീണ്ടും തിരിച്ചടി; വിജയ്‌യുടെ ജനനായകൻ റിലീസ് ഉത്തരവിന് സ്റ്റേ, ചിത്രം പൊങ്കലിന് എത്തില്ല

Jan 9, 2026 05:33 PM

വീണ്ടും തിരിച്ചടി; വിജയ്‌യുടെ ജനനായകൻ റിലീസ് ഉത്തരവിന് സ്റ്റേ, ചിത്രം പൊങ്കലിന് എത്തില്ല

വിജയ്‌യുടെ ജനനായകൻ റിലീസ് ഉത്തരവിന് സ്റ്റേ, ചിത്രം പൊങ്കലിന്...

Read More >>
ശിവകാർത്തികേയൻ്റെ  പരാശക്തിക്ക് U/A സർട്ടിഫിക്കറ്റ് : ചിത്രം നാളെ മുതൽ തിയേറ്ററുകളിൽ പ്രദർശനം ആരംഭിക്കും

Jan 9, 2026 01:44 PM

ശിവകാർത്തികേയൻ്റെ പരാശക്തിക്ക് U/A സർട്ടിഫിക്കറ്റ് : ചിത്രം നാളെ മുതൽ തിയേറ്ററുകളിൽ പ്രദർശനം ആരംഭിക്കും

ശിവകാർത്തികേയൻ്റെ പരാശക്തി നാളെ മുതൽ തിയേറ്ററുകളിൽ പ്രദർശനം ആരംഭിക്കും...

Read More >>
ഇനി കളി മാറും:  ‘ജനനായകന്’ സെൻസർ സർട്ടിഫിക്കറ്റ് നൽകാൻ മദ്രാസ് ഹൈക്കോടതി ഉത്തരവ്

Jan 9, 2026 10:56 AM

ഇനി കളി മാറും: ‘ജനനായകന്’ സെൻസർ സർട്ടിഫിക്കറ്റ് നൽകാൻ മദ്രാസ് ഹൈക്കോടതി ഉത്തരവ്

ജനനായകന്’ സെൻസർ സർട്ടിഫിക്കറ്റ് നൽകാൻ മദ്രാസ് ഹൈക്കോടതി...

Read More >>
Top Stories










News Roundup






News from Regional Network