(moviemax.in) മലയാളത്തിന്റെ പ്രിയ താരമാണ് നടന്‍ ഉണ്ണി മുകുന്ദന്‍. മല്ലു സിങ് ചിത്രത്തിലൂടെ മലയാളികളുടെ മനസിൽ കൂടുതൽ ഇടം നേടാൻ ഉണ്ണി മുകുന്ദന് കഴിഞ്ഞു. വൈശാഖ് സംവിധാനം ചെയ്യാനിരുന്ന ബിഗ് ബജറ്റ് ചിത്രം ‘ബ്രൂസ് ലി’ ഉണ്ണി മുകുന്ദന്‍ ഉപേക്ഷിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

ആരാധകരെ നിരാശകരാക്കുകയാണ് ഈ വാർത്ത. ചിത്രത്തിൽ ഉണ്ണി മുകുന്ദനാണ് നായകനായി എത്താൻ ഇരുന്നത്. ഉണ്ണി മുകുന്ദന്‍ തന്നെയാണ് ചിത്രം ഉപേക്ഷിച്ചെന്ന് വെളിപ്പെടുത്തിയത്.
ബ്രൂസ് ലി സിനിമ ഉപേക്ഷിച്ചോ എന്ന് ഉണ്ണി മുകുന്ദനോട് ആരാധകൻ ചോദിച്ചതിന് മറുപടിയായി, 'ദൗര്‍ഭാഗ്യവശാല്‍ ബ്രൂസ് ലീ ഉപേക്ഷിക്കേണ്ടി വന്നു. ക്രിയേറ്റീവ് ആയ കാരണങ്ങളാലാണ് അത് വേണ്ടി വന്നത്. പക്ഷേ അതേ ടീം മറ്റൊരു പ്രോജക്റ്റിനുവേണ്ടിയുള്ള ജോലികളിലാണ്. അത് ഒരു ആക്ഷന്‍ ചിത്രമാവാനാണ് സാധ്യത. കാലം എന്താണോ ഡിമാന്‍ഡ് ചെയ്യുന്നത് അതനുസരിച്ചാവും ആ ചിത്രം.’ എന്നാണ് പറഞ്ഞത്.
ബ്രൂസ്‌ലീയുടെ തിരക്കഥ ഒരുക്കേണ്ടിയിരുന്നത് ഉദയകൃഷ്ണയാണ്.
ഉണ്ണി മുകുന്ദന്‍ നായകനായി വരാനിരിക്കുന്ന ചിത്രങ്ങള്‍ രഞ്ജിത് ശങ്കര്‍ ചിത്രം ജയ് ഗണേഷ്, ഫിക്ഷന്‍ ചിത്രമായ ഗന്ധര്‍വ ജൂനിയര്‍, തമിഴില്‍ കരുടന്‍ എന്നിവയാണ്.
#brucelee #unnimukundan #big #budget #film