വികെ പ്രകാശിന്റെ സംവിധാന മികവില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് എരിഡ. സംയുക്ത മേനോന്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തിന്റെ പോസ്റ്റർ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു .സംയുക്തയുടെ വേറിട്ട മേക്കോവര്‍ തന്നെയാണ് ചിത്രത്തിന്റെ ആകര്‍ഷണം . പോസ്റ്ററില്‍ നിന്ന് ഇത് വ്യക്തമാണ് .
വെെ വി രാജേഷിന്റെ തിരക്കഥയിലും സംഭാഷണത്തിലും ഒരുങ്ങുന്ന ചിത്രം യവന മിത്തോളജിയുടെ പശ്ചാത്തലത്തില്‍ സമകാലിക സംഭവങ്ങളെ പ്രതിപാദിക്കുന്നു . എരിഡ എന്നത് ഒരു ഗ്രീക്ക് പദമാണ്.സംയുക്തയെ കൂടാതെ നാസ്സര്‍, കിഷോര്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഹരീഷ് പേരടി, ഹരീഷ് രാജ് എന്നിവരും ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളായി എത്തുന്നുണ്ട് . സിനിമയുടെ ഛായാഗ്രഹണം എസ് ലോകനാഥന്‍. അരോമ സിനിമാസ്,ഗുഡ് കമ്പനി എന്നിവയുടെ ബാനറില്‍ അജി മേടയില്‍,അരോമ ബാബു എന്നിവര്‍ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. അഭിജിത്ത് ഷെെലനാഥാണ് ചിത്രത്തിന്റെ സംഗീതം.
The film, scripted and narrated by VV Rajesh, deals with contemporary events in the context of Greek mythology