---
title: "#aparnanair | നടി അപർണയുടെ മരണം: ഭർത്താവ് സഞ്ജിത്തിനെ പ്രതി ചേർക്കുന്നതിൽ തീരുമാനം വൈകും"
english_title: "#Actress #Aparna's #death  #decision #add #husband #Sanjith #accused #will #be #delayed"
publisher: "moviemax.in"
canonical_url: "https://moviemax.in/news/143457/actress-aparnas-death-decision-add-husband-sanjith-accused-will-be-delayed"
published_at: "2023-09-03T11:26:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f42077b36a7_aparna.jpg"
keywords: []
---

# #aparnanair | നടി അപർണയുടെ മരണം: ഭർത്താവ് സഞ്ജിത്തിനെ പ്രതി ചേർക്കുന്നതിൽ തീരുമാനം വൈകും

> **Lead Summary:** സിനിമ-സീരിയൽ താരം അപര്‍ണ നായരുടെ മരണത്തിൽ ഭർത്താവ് സഞ്ജിത്തിനെ പ്രതി ചേർക്കുന്നതിൽ തീരുമാനം വൈകും. ആത്മഹത്യാക്കുറിപ്പ് ഇല്ലാത്തതാണ് പ്രതിസന്ധിയെന്ന് പൊലീസ് പറയുന്നു.

## Article Content

സിനിമ-സീരിയൽ താരം അപര്‍ണ നായരുടെ മരണത്തിൽ ഭർത്താവ് സഞ്ജിത്തിനെ പ്രതി ചേർക്കുന്നതിൽ തീരുമാനം വൈകും. ആത്മഹത്യാക്കുറിപ്പ് ഇല്ലാത്തതാണ് പ്രതിസന്ധിയെന്ന് പൊലീസ് പറയുന്നു.

സഞ്ജിത്തിനെതിരെ അമ്മയും സഹോദരിയും നൽകിയ മൊഴിയാണ് ഇപ്പോൾ പൊലീസിന് ലഭിച്ചത്. അപർണയുടെ ഫോൺ പരിശോധിച്ചപ്പോഴും ഭർത്താവിന് മരണത്തിൽ പങ്കുള്ളതായുള്ള തെളിവുകളൊന്നും ലഭിച്ചിട്ടില്ല.

എന്നാൽ അപർണയും സഞ്ജിത്തും തമ്മിൽ കുടുംബ പ്രശ്‌നങ്ങളുണ്ടെന്നും ഭർത്താവിന്റെ അമിത മദ്യപാനവും അവഗണനയും ആത്മഹത്യയിലേക്ക് നയിച്ചെന്നാണ് പ്രാഥമിക നിഗമനം.

എന്നാൽ ഇതിനെ സാധൂകരിക്കുന്ന തെളിവുകളൊന്നും പൊലീസിന് ലഭിച്ചിട്ടില്ല. ഇക്കാരണത്താലാണ് ഭർത്താവിനെ പ്രതി ചേർക്കുന്നതിൽ തീരുമാനമാകുന്നത് വൈകുന്നത്.

അതേസമയം, കേസിൽ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഇനി സുഹൃത്തുക്കളുടെ കൂടി മൊഴിയെടുക്കും. കഴിഞ്ഞ ദിവസം വൈകിട്ടാണ് തിരുവനന്തപുരം കരമനയിലെ വീട്ടിൽ അപര്‍ണയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മരണത്തിനു തൊട്ടുമുന്‍പ് പോലും സോഷ്യല്‍മീഡിയയില്‍ സജീവമായിരുന്നു അപര്‍ണ. അസ്വാഭാവിക മരണത്തിന് കരമന പൊലീസ്കേസെടുത്തിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/143457/actress-aparnas-death-decision-add-husband-sanjith-accused-will-be-delayed)