ആ റോള്‍ ഏറെ ആസ്വദിച്ചു ചെയ്യ്തു മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് ബാബു ആന്റണി

ആ റോള്‍ ഏറെ ആസ്വദിച്ചു ചെയ്യ്തു മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് ബാബു ആന്റണി
Oct 4, 2021 09:49 PM | By Truevision Admin

മലയാള സിനിമയില്‍ ആക്ഷന്‍ റോളുകളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക്   പ്രിയങ്കരനായ താരമാണ് ബാബു ആന്റണി. ഒരുകാലത്ത് ബാബു ആന്റണി ചിത്രങ്ങളെല്ലാം തിയ്യേറ്ററുകളില്‍ വലിയ തരംഗമായി മാറിയിരുന്നു. നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെയാണ് നടന്‍ മലയാളത്തില്‍ തിളങ്ങിയത്.

മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും തിളങ്ങിയിരുന്നു നടന്‍. റിലീസ് ചെയ്ത് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇപ്പോഴും ബാബു ആന്റണി ചിത്രങ്ങള്‍ ടിവിയില്‍ വരുമ്പോള്‍ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കാറുളളത്.അതേസമയം ഒരിടവേളയ്ക്ക് ശേഷം മലയാളത്തില്‍ വീണ്ടും നായക വേഷത്തില്‍ തിളങ്ങാനുളള തയ്യാറെടുപ്പുകളിലാണ് ബാബു ആന്റണി.


ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പവര്‍സ്റ്റാര്‍ എന്ന ചിത്രത്തിലൂടെയാണ് നടന്റെ തിരിച്ചുവരവ്. കൊറോണ വ്യാപനം കാരണമാണ് സിനിമയുടെ ചിത്രീകരണം വൈകിയത്. അതേസമയം തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള താരമാണ് ബാബു ആന്റണി.

തന്റെ എറ്റവും പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം തന്നെ നടന്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്.അതേസമയം നടന്റെതായി വന്ന പുതിയ ഫേസ്ബുക്ക്‌ പോസ്റ്റ് ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇത്തവണ മോഹന്‍ലാലിന്റെ താണ്ഡവം ചിത്രീകരണത്തിനിടെ എടുത്ത ഒരു പഴയ ലൊക്കേഷന്‍ ചിത്രമാണ് നടന്‍ പങ്കുവെച്ചിരിക്കുന്നത്. താന്‍ വളരെയധികം ആസ്വദിച്ച് ചെയ്ത് ഒരു റോളായിരുന്നു താണ്ഡവത്തിലെ സൂഫിയെന്ന് ബാബു ആന്റണി പറയുന്നു.


താണ്ഡവം ക്ലൈമാക്‌സില്‍ വില്ലനെ നേരിടാന്‍ നായകനൊപ്പം കട്ടയ്ക്ക് നില്‍ക്കുന്ന കഥാപാത്രത്തെയാണ് ബാബു ആന്റണി അവതരിപ്പിച്ചത്. എന്നാല്‍ ഈ രംഗം സിനിമയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. സിനിമയുടെ ഫൈനല്‍ എഡിറ്റില്‍ ഒഴിവാക്കുകയായിരുന്നു. അന്ന് എനിക്ക് സിനിമകളില്ലാത്തതിനാല്‍ ഈ വേഷം എനിക്ക് മലയാളത്തില്‍ ഒരു പുതിയ തുടക്കം സമ്മാനിക്കുമായിരുന്നു എന്ന് താരം പറഞ്ഞു.

തന്റെ ഓര്‍മ്മ പുതുക്കിയതിന് ആരാധകര്‍ക്ക് നന്ദി എന്ന് പറഞ്ഞുകൊണ്ടാണ് ബാബു ആന്റണിയുടെ കുറിപ്പ് അവസാനിക്കുന്നത്. സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം എല്ലാം നിരവധി സിനിമകളില്‍ ഒന്നിച്ചഭിനയിച്ച താരമാണ് ബാബു ആന്റണി. സഹനടനായുളള വേഷങ്ങളിലാണ് എത്താറുളളതെങ്കിലും നടന്റെ പ്രകടനം ശ്രദ്ധിക്കപ്പെടാറുണ്ട്.


മാസ് വേഷങ്ങള്‍ക്കൊപ്പം അഭിനയ പ്രാധാന്യമുളള കഥാപാത്രങ്ങളായും ബാബു ആന്റണി അഭിനയിച്ചിരുന്നു.കരിയറിന്റെ തുടക്കത്തില്‍ അഭിനയിച്ച വൈശാലി എന്ന ചിത്രം ബാബു ആന്റണിയുടെതായി പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിക്കുന്ന റോളാണ്.

ബോക്‌സര്‍, കമ്പോളം, ചന്ത പോലുളള സിനിമകളാണ് ബാബു ആന്റണിയെ എല്ലാവരുടെയും ഇഷ്ട താരമാക്കിയത്. തൊണ്ണൂറുകളിലാണ് ബാബു ആന്റണിയുടെ സിനിമകള്‍ ബോക്സോഫീസില്‍ വലിയ വിജയം നേടിയിരുന്നത്.


സിനിമകള്‍ക്കൊപ്പം തന്നെ ആയോധന കലകളിലും പ്രാവീണ്യം നേടിയ താരമാണ് ബാബു ആന്റണി. അമേരിക്കയില്‍ സ്വന്തമായി സ്‌കൂള്‍ ഓഫ് മാര്‍ഷ്യല്‍ ആര്‍ട്‌സ് നടത്തുന്നുണ്ട് നടന്‍. അടുത്തിടെയാണ് ബാബു ആന്റണിയുടെ സ്‌കൂളില്‍ നിന്നും മകന്‍ ആര്‍തര്‍ ബ്ലാക്ക് ബെല്‍റ്റ് നേടിയത്.

മുമ്പ് മക്കളെ ആക്ഷന്‍ പടങ്ങള്‍ കാണിക്കുന്നത് ഭാര്യ ഈവ് എന്നോട് വഴക്കിടുമായിരുന്നു എന്ന് നടന്‍ പറഞ്ഞിരുന്നു. പക്ഷേ അവരെ ആയോധനകലകള്‍ പഠിപ്പിക്കാന്‍ എതിര്‍പ്പൊന്നും ഇല്ലായിരുന്നു.

The actor shined in Malayalam as a hero, co-star and villain. Apart from Malayalam, the actor also excelled in other South Indian languages

Next TV

Related Stories
ബേബി താഴെ വന്ന് നിൽക്കുന്ന ഫീൽ,  പിന്നീട് ബ്ലീഡിങും ഉണ്ടായി, പ്രസവിച്ച് പോകുമേയെന്ന് നിലവിളിച്ച് കരഞ്ഞു; ദുർ​ഗ

Nov 6, 2025 09:36 PM

ബേബി താഴെ വന്ന് നിൽക്കുന്ന ഫീൽ, പിന്നീട് ബ്ലീഡിങും ഉണ്ടായി, പ്രസവിച്ച് പോകുമേയെന്ന് നിലവിളിച്ച് കരഞ്ഞു; ദുർ​ഗ

ഗർഭാവസ്ഥയിൽ ഉണ്ടാവുന്ന മാറ്റങ്ങൾ, ഗർഭിണികളുടെ മൂഡ്‌സ്വിങ്സ് , ദുർ​ഗയുടെ ഗർഭകാലം...

Read More >>
'ഇരുനിറം' സിനിമയുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറക്കി

Nov 6, 2025 03:48 PM

'ഇരുനിറം' സിനിമയുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറക്കി

ഇരുനിറം, സെക്കൻഡ് ലുക്ക് പോസ്റ്റർ...

Read More >>
'മന്ത്രിയുടെ വാക്കുകള്‍ അപമാനിക്കുന്നതിന് തുല്ല്യം, മറുപടി പാട്ടിലൂടെ നല്‍കും'; റാപ്പർ വേടന്‍

Nov 5, 2025 04:10 PM

'മന്ത്രിയുടെ വാക്കുകള്‍ അപമാനിക്കുന്നതിന് തുല്ല്യം, മറുപടി പാട്ടിലൂടെ നല്‍കും'; റാപ്പർ വേടന്‍

റാപ്പർ വേടന്‍, സജിചെറിയാന് മറുപടി , സംസ്ഥാന ചലച്ചിത്ര അവാർഡ്...

Read More >>
Top Stories










https://moviemax.in/-