ലാലേട്ടന്‍ തന്ന സര്‍പ്രൈസ് ;തുറന്നു പറഞ്ഞ് മഞ്ജരി

ലാലേട്ടന്‍ തന്ന സര്‍പ്രൈസ് ;തുറന്നു പറഞ്ഞ്  മഞ്ജരി
Oct 4, 2021 09:49 PM | By Truevision Admin

മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടില്‍  2006ല്‍ പുറത്തിറങ്ങിയ ചിത്രമാണ് രസതന്ത്രം . പ്രേമചന്ദ്രന്‍ എന്ന കഥാപാത്രത്തെ ആരാധകര്‍ക്ക് മറക്കാന്‍ ആകില്ല .അച്ഛനും മകനും തമ്മിലുള്ള ആത്മബന്ധം സിനിമയിലൂടെ പ്രേഷകര്‍ക്ക് മുന്നിലെത്തിച്ചു   മീരാ ജാസ്മിനാണ് രസതന്ത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി എത്തിയത്. ഇവര്‍ക്കൊപ്പം ഭരത് ഗോപി, ഇന്നസെന്റ്, മാമുക്കോയ, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, കെപിഎസി ലളിത തുടങ്ങിയവരും സിനിമയില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിരുന്നു.മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കിയ ചിത്രമായിരുന്നു രസതന്ത്രം.

        https://t.me/joinchat/O4RYdVOdEwbQjuFFg9Lfmg


സത്യന്‍ അന്തിക്കാടിന്റെ തന്നെ തിരക്കഥയിലായിരുന്നു സിനിമ അണിയിച്ചൊരുക്കിയത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരായിരുന്നു രസതന്ത്രത്തിന്റെ നിര്‍മ്മാണം. ഇളയരാജ ഒരുക്കിയ സിനിമയിലെ പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.അഞ്ച് പാട്ടുകളാണ് ഇളയരാജ മോഹന്‍ലാല്‍ ചിത്രത്തിന് വേണ്ടി ഒരുക്കിയത്. അതേസമയം രസന്ത്രത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഗാനങ്ങളില്‍ ഒന്നായിരുന്നു മഞ്ജരി പാടിയ ആറ്റിന്‍ക്കരയോരത്തെ എന്ന പാട്ട്. ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്കായിരുന്നു ഇളയരാജ ഈ പാട്ട് ഒരുക്കിയത്. ഗാനരംഗത്തില്‍ മീരാ ജാസ്മിനും മോഹന്‍ലാലുമാണ് പ്രത്യക്ഷപ്പെട്ടത്.അതേസമയം ആറ്റിന്‍കരയോരത്തെ ഗാനത്തിന് മോഹന്‍ലാലില്‍ നിന്നും ലഭിച്ച അഭിനന്ദനത്തെ കുറിച്ച് ഗായിക മഞ്ജരി മുന്‍പ് ഒരഭിമുഖത്തില്‍ തുറന്നുപറഞ്ഞിരുന്നു. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മഞ്ജരി ഇക്കാര്യം പറഞ്ഞത്.


ഇത്രയും വര്‍ഷത്തിനിടയ്ക്ക് ജീവിതത്തില്‍ ഒരുപാട് സര്‍പ്രൈസുകള്‍ ഉണ്ടായിട്ടുണ്ട്. അതില്‍ രസകരമായ ഒരു സര്‍പ്രൈസ് ഞാന്‍ പറയാം.താമരക്കുരുവിക്ക് തട്ടമിട് എന്ന ഗാനം തരംഗമായി ഓടുന്ന സമയത്താണ് ഞാന്‍ ആറ്റിന്‍ കരയോരത്തെ എന്ന രസതന്ത്രം സിനിമയിലെ ഗാനം പാടുന്നത്. മീര ജാസ്മിന്റെ ലിപ് സിംഗുമായി എന്‌റെ ശബ്ദം ചേരുന്നുവെന്ന് ഒരുപാട് പേര്‍ പറഞ്ഞിരുന്നു. ആറ്റിന്‍ കരയോരത്ത് പാടി ഒരുപാട് ദിവസം കഴിഞ്ഞാണ് എനിക്ക് ഒരു കോള്‍ വരുന്നത്. സത്യന്‍ അങ്കിളായിരുന്നു, സത്യന്‍ അന്തിക്കാട്. മഞ്ജരിയോട് ഒരാള്‍ക്ക് സംസാരിക്കണമെന്ന് പറയുന്നു. ഫോണിന്റെ അപ്പുറത്ത് മറ്റൊരാളുടെ ശബ്ദം. മഞ്ജരി ഞാന്‍ മോഹന്‍ലാല്‍ ആണ്.


അയ്യോ അത് കേട്ടതും ഞാന്‍ ഞെട്ടി. ആരെങ്കിലും പറ്റിക്കുകയാണോ എന്ന് പോലും ഞാന്‍ ചിന്തിച്ചു. ലാലേട്ടന്‍ എന്റെ പാട്ട് നന്നായിട്ടുണ്ടെന്ന് പറഞ്ഞു. ലാലേട്ടനോട് ആദ്യമായി സംസാരിക്കുന്നത്, അപ്പോഴാണ്. അഭിമുഖത്തില്‍ മഞ്ജരി പറഞ്ഞു.മലയാളത്തില്‍ നിരവധി സിനിമകളില്‍ പാട്ടുകള്‍ പാടിയിട്ടുളള ഗായികയാണ് മഞ്ജരി. സൂപ്പര്‍താര സിനിമകളില്‍ എല്ലാം പാട്ടുകള്‍ പാടി ഗായിക തിളങ്ങിയിരുന്നു. പിന്നണി ഗായിക എന്നതിലുപരി ഹിന്ദുസ്ഥാനി സംഗീതത്തിലും മികവ് പുലര്‍ത്തിയ ഗായികയാണ് മഞ്ജരി. രണ്ട് തവണ മികച്ച ഗായികയ്ക്കുളള സംസ്ഥാന പുരസ്‌കാരവും മഞ്ജരി നേടിയിരുന്നു. മകള്‍ക്ക്, വിലാപങ്ങള്‍ക്കപ്പുറം തുടങ്ങിയ സിനിമകളിലെ പാട്ടുകള്‍ക്കായിരുന്നു മഞ്ജരിയ്ക്ക് പുരസ്‌കാരം ലഭിച്ചത്.

The film is scripted by Sathyan Anthikkad. Chemistry was produced by Antony Perumbavoor under the banner of Ashirvad Cinemas

Next TV

Related Stories
ഭാഗ്യലക്ഷ്മിയുടേത് ഇരട്ടത്താപ്പോ? അന്ന് രാമലീലയ്ക്ക് ഡബ്ബ് ചെയ്തു, ഇന്ന് മോഹൻലാലിനെതിരെ വിമർശനം; പഴയ കള്ളി വെളിച്ചത്താക്കി സുരേഷ് കുമാർ

Dec 17, 2025 05:01 PM

ഭാഗ്യലക്ഷ്മിയുടേത് ഇരട്ടത്താപ്പോ? അന്ന് രാമലീലയ്ക്ക് ഡബ്ബ് ചെയ്തു, ഇന്ന് മോഹൻലാലിനെതിരെ വിമർശനം; പഴയ കള്ളി വെളിച്ചത്താക്കി സുരേഷ് കുമാർ

മോഹൻലാൽ ബിബിബി പോസ്റ്റർ, ഭാഗ്യലക്ഷ്മി വിവാദം, ദിലീപ് കുറ്റവിമുക്തൻ, രാമലീല ഡബ്ബിങ്, നടിയെ ആക്രമിച്ച...

Read More >>
 'മിണ്ടിയും, പറഞ്ഞും' ഹിറ്റടിക്കുമോ ...? ഉണ്ണി മുകുന്ദൻ-അപർണ ബാലമുരളി ചിത്രത്തിന്റെ ടീസർ പുറത്ത്

Dec 17, 2025 04:27 PM

'മിണ്ടിയും, പറഞ്ഞും' ഹിറ്റടിക്കുമോ ...? ഉണ്ണി മുകുന്ദൻ-അപർണ ബാലമുരളി ചിത്രത്തിന്റെ ടീസർ പുറത്ത്

മിണ്ടിയും, പറഞ്ഞും, ഉണ്ണി മുകുന്ദൻ-അപർണ ബാലമുരളി ചിത്രം, ടീസർ പുറത്ത്...

Read More >>
ഈ ആഴ്ച ഒ.ടി.ടിയിൽ മലയാള സിനിമകളുടെ തിരക്കേറിയ റിലീസ്

Dec 17, 2025 02:46 PM

ഈ ആഴ്ച ഒ.ടി.ടിയിൽ മലയാള സിനിമകളുടെ തിരക്കേറിയ റിലീസ്

ഒ.ടി.ടി റിലീസ്,ഡൊമിനിക് ആൻഡ് ദ ലേഡീസ്...

Read More >>
മേജര്‍ രവി 30 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം; കര്‍മയോദ്ധാ തിരക്കഥ മോഷ്ടിച്ചതെന്ന് കോടതി

Dec 17, 2025 01:47 PM

മേജര്‍ രവി 30 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം; കര്‍മയോദ്ധാ തിരക്കഥ മോഷ്ടിച്ചതെന്ന് കോടതി

കര്‍മയോദ്ധാ, തിരക്കഥ മോഷ്ടിച്ചതാണെന്ന് വിധി, റെജി മാത്യു, മേജര്‍...

Read More >>
ദിലീപിനോടുള്ള ദേഷ്യം മോളോട് തീർക്കുന്നു...!  ഓ കല്യാണം കൂടി നടക്കുവാണോ? നല്ലകാര്യം നടക്കുന്നിടത്ത് ഇവരെ അടുപ്പിക്കല്ലേ...

Dec 17, 2025 12:41 PM

ദിലീപിനോടുള്ള ദേഷ്യം മോളോട് തീർക്കുന്നു...! ഓ കല്യാണം കൂടി നടക്കുവാണോ? നല്ലകാര്യം നടക്കുന്നിടത്ത് ഇവരെ അടുപ്പിക്കല്ലേ...

നടിയെ ആക്രമിച്ച കേസ്, ദിലീപിനും കുടുംബത്തിനും നേരെ വിമർശനം, മീനാക്ഷിക്ക് നേരെ സൈബർ കമന്റ്...

Read More >>
Top Stories