---
title: "നടന്‍ പൃഥ്വിരാജിന് കോവിഡ് സ്ഥിരികരിച്ചു"
english_title: " ജനഗണമന എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയാണ്  നടൻ പൃഥ്വിരാജിന് കോവിഡ് സ്ഥിരീകരിച്ചത് janagaṇamana enna putiya sinimayuṭe citrīkaraṇattiniṭeyāṇ  naṭan pr̥thvirājin kēāviḍ sthirīkariccat covid confirmed to actor Prithviraj during the shooting of his new film Janaganamana"
publisher: "moviemax.in"
canonical_url: "https://moviemax.in/news/1390/janagaamana-enna-putiya-sinimayue-citrkaraattiniey-naan-prthvirjin-kvi-sthirkariccat-covid-confirmed-to-actor-prithviraj-during-the-shooting-of-his-new-film-janaganamana"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/5f8e8c462a4d3_prithi.jpg"
keywords: []
---

# നടന്‍ പൃഥ്വിരാജിന് കോവിഡ് സ്ഥിരികരിച്ചു

> **Lead Summary:** നടന്‍ പൃഥ്വിരാജിന് കോവിഡ് സ്ഥിരികരിച്ചു. ജനഗണമന എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് നടൻ പൃഥ്വിരാജിന് കോവിഡ് സ്ഥിരീകരിച്ചത് . സംവിധായകൻ ഡിജോ ജോസ് ആന്റണിക്കും കോവിഡ് സ്ഥിരീകരിച്ചു. ഇരുവർക്കും കോവിഡ് ബാധിച്ചതോടെ സിനിമയുടെ ഷൂട്ടിങ് താൽക്കാലികമായി നിർത്തിവച്ചു.

## Article Content

നടന്‍ പൃഥ്വിരാജിന് കോവിഡ് സ്ഥിരികരിച്ചു. ജനഗണമന എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് നടൻ പൃഥ്വിരാജിന് കോവിഡ് സ്ഥിരീകരിച്ചത് . സംവിധായകൻ ഡിജോ ജോസ് ആന്റണിക്കും കോവിഡ് സ്ഥിരീകരിച്ചു. ഇരുവർക്കും കോവിഡ് ബാധിച്ചതോടെ സിനിമയുടെ ഷൂട്ടിങ് താൽക്കാലികമായി നിർത്തിവച്ചു.

സിനിമയുടെ മറ്റ് അണിയറ പ്രവർത്തകർക്കും താരങ്ങൾക്കും ക്വാറന്റീനിൽ പോകേണ്ടി വരും.ക്വീൻ സിനിമയ്ക്കു ശേഷം ഡിജോ ജോസ് ഒരുക്കുന്ന ചിത്രമാണ് ജനഗണമന. സിനിമയുടെ ചിത്രീകരണം കൊച്ചിയിൽ പുരോഗമിക്കുകയായിരുന്നു. സുരാജ് വെഞ്ഞാറമ്മൂട് ആണ് ചിത്രത്തിൽ മറ്റൊരു പ്രധാനവേഷത്തിൽ അഭിനയിക്കുന്നത്. നേരത്തെ ആടുജീവിതം എന്ന സിനിമയുടെ ഷൂട്ടിംഗിന് ശേഷം ജോർദാനിൽ നിന്ന് മടങ്ങിയെത്തിയ പൃഥ്വിരാജ് കൊവിഡ് ടെസ്റ്റിന് വിധേയനായിരുന്നു. അന്ന് പരിശോധനാഫലം നെഗറ്റീവായിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/1390/janagaamana-enna-putiya-sinimayue-citrkaraattiniey-naan-prthvirjin-kvi-sthirkariccat-covid-confirmed-to-actor-prithviraj-during-the-shooting-of-his-new-film-janaganamana)