സൗന്ദര്യ മത്സരത്തിൽ കിരീടം ചൂടി മകൾ; സന്തോഷ നിമിഷമെന്ന് ആശ ശരത്ത്

സൗന്ദര്യ മത്സരത്തിൽ കിരീടം ചൂടി മകൾ; സന്തോഷ നിമിഷമെന്ന് ആശ ശരത്ത്
Dec 1, 2021 07:27 PM | By Susmitha Surendran

മലയാള സിനിമ പ്രേക്ഷകരുടെ പ്രിയ നടിയാണ് ആശ ശരത്ത്. നർത്തകിയും അഭിനേത്രിയുമായ താരം മിനി സ്ക്രീനിൽ നിന്നാണ് ബി​ഗ് സ്ക്രീനിലേക്ക്  എത്തിയത്. മോഹൻലാൽ മമ്മൂട്ടി അടക്കമുള്ള മുൻനിര താരങ്ങൾക്കൊപ്പം താരം തന്റെ അഭിനയ മികവ് പ്രകടിപിച്ചു കഴിഞ്ഞു.

ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ അനുഭവം ആരാധകരോട് പങ്കുവച്ചിരിക്കുകയാണ് ആശ ശരത്ത്. സൗന്ദര്യമത്സരത്തിൽ മകൾ ഉത്തര നേടിയ വിജയമാണ് ആശ പങ്കുവച്ചത്.

വിവാഹിതരും അവിവാഹിതരുമായ യുവതിയുവാക്കൾക്കു വേണ്ടി എഫ്ഐ ഇവന്റസ് ഒരുക്കിയ ഫാഷൻ ഷോയിലാണ് ഫസ്റ്റ് റണ്ണറപ്പായി ഉത്തരയെ തിരഞ്ഞെടുത്തത്. മത്സരത്തിൽ ഫസ്റ്റ് റണ്ണർ അപ്പ് പുരസ്കാരത്തിനൊപ്പം ചാമിങ് ബ്യൂട്ടി പട്ടവും ഉത്തര സ്വന്തമാക്കി.


സണ്ണി വെയ്ൻ, അപർണ നായർ എന്നിവരാണ് വിജയികൾക്ക് കിരീടധാരണം നിർവഹിച്ചത്. ആശ ശരത്തിന്റെ വാക്കുകൾ റാംപിലെ ആത്മവിശ്വാസത്തോടെയുള്ള അവളുടെ ചുവടുകൾ കാണുമ്പോൾ ഒരുപാട് സന്തോഷം. റാംപിൽ ആത്മവിശ്വാസത്തോടെ ചുവടുവെയ്ക്കുന്ന മകൾ എന്നിലെ അമ്മയെ സന്തോഷിപ്പിക്കുന്നു.

ജയവും തോൽവിയുമല്ല, മറിച്ച് മത്സങ്ങളിലെ പങ്കാളിത്തവും അതിലൂടെ ആത്മവിശ്വാസം വളർത്തിയെടുക്കലുമാണ് പ്രധാനം. എന്റെ മകളിൽ അത് പ്രതിഫലിച്ചതിൽ സന്തുഷ്ടയാണ് ഞാന്‍.

ഈ സൗന്ദര്യ മത്സരത്തിലൂടെ ‘ഗാർഹിക പീഡനത്തിനും കുട്ടികളെ ദുരുപയോഗം ചെയ്യുന്നതിനും നോ പറയുക’ എന്ന വിഷയം എടുത്തുകാണിക്കുകയും അതിലൂടെ ഈ സന്ദേശം പ്രചരിപ്പിക്കാൻ സഹായിക്കുകയും ചെയ്തു. മത്സരത്തില്‍ പങ്കെടുത്ത എല്ലാവർക്കും എന്‍റെ അഭിനന്ദനങ്ങൾ.

അതേസമയം, കന്നഡ ‘ദൃശ്യം 2‘ ആണ് ആശയുടേതായി പുറത്തിറങ്ങാനിരിക്കുന്ന സിനിമ. മമ്മൂട്ടിയുടെ  'സിബിഐ' സിരീസിലെ അഞ്ചാം ചിത്രം ചിത്രത്തിലും ആശ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ ഷൂട്ടിം​ഗ് രണ്ട് ദിവസം മുമ്പ് ആരംഭിച്ചിരുന്നു.

Daughter wins beauty pageant; Asha Sarath says happy moment

Next TV

Related Stories
ദിലീപിന്റെ മകളോ .... ! എ​ഗെയിൻ മാമു എ​ഗെയിൻ അപ്പു...; എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ, മഹാലക്ഷ്മിയുടെ പുതിയ വീഡിയോ

Nov 21, 2025 02:01 PM

ദിലീപിന്റെ മകളോ .... ! എ​ഗെയിൻ മാമു എ​ഗെയിൻ അപ്പു...; എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ, മഹാലക്ഷ്മിയുടെ പുതിയ വീഡിയോ

ദിലീപിന്റെയും കാവ്യ മാധവന്റെയും മകൾ , മഹാലക്ഷ്മിയുടെ പുതിയ വീഡിയോ...

Read More >>
 തദ്ദേശ തെരഞ്ഞെടുപ്പ്: നടന്‍ തിലകന്റെ മകനും ഭാര്യയും ബി.ജെ.പി ടിക്കറ്റിൽ മത്സര രംഗത്ത്

Nov 21, 2025 12:01 PM

തദ്ദേശ തെരഞ്ഞെടുപ്പ്: നടന്‍ തിലകന്റെ മകനും ഭാര്യയും ബി.ജെ.പി ടിക്കറ്റിൽ മത്സര രംഗത്ത്

തദ്ദേശ തെരഞ്ഞെടുപ്പ് , നടന്‍ തിലകന്റെ മകനും ഭാര്യയും...

Read More >>
Top Stories










News Roundup