മലയാള സിനിമയിലും സംഗീത മേഖലയിലും ഒരുപോലെ തിളങ്ങുന്ന താരമാണ് വിനീത് ശ്രീനിവാസന്‍ അഭിനേതാവായും സംവിധായകന്‍ എന്ന നിലയിലും പ്രിയങ്കരന്‍ ആണ് താരം .അച്ഛന്‍ ശ്രീനിവാസന്റെ സഹായം ഇല്ലാതെ തന്നെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ പ്രശസ്തിയുടെ കൊടുമുടിയിലേക്ക് കയറാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.
ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ 2012ഒക്ടോബര്‍ 18നാണ് വിനീത് ദിവ്യയെ വിവാഹം ചെയ്യുന്നത്.രണ്ട് മക്കളാണ് ഉള്ളത്.മക്കള്‍ക്കും ഭാര്യയ്ക്കും ഒപ്പം സന്തോഷം നിറഞ്ഞ നിമിഷങ്ങള്‍ എല്ലാം വിനീത് സോഷ്യല്‍ മീഡിയകളില്‍ പങ്കു വയ്ക്കാറുണ്ട്.മക്കള്‍ക്കൊപ്പം ചിരിയും കളിയുമായിട്ടുള്ള തന്റെ അച്ഛന്‍ വേഷവും വിനീത് നന്നായി ആസ്വദിക്കുന്നുണ്ട്.
ഇപ്പോള്‍ മകള്‍ ഷനയയുടേയും മകന്‍ വിഹാന്റേയും ഒരു ചിത്രമാണ് വിനീത് പങ്കുവച്ചിരിക്കുന്നത്.വിഹാന്‍ ഒരു പാത്രത്തില്‍ ഭക്ഷണം കഴിക്കുമ്ബോള്‍ തൊട്ടപ്പുറത്ത് ഷനയയുമുണ്ട്.പക്ഷെ ചേട്ടന്റെ പാത്രത്തിലാണ് ഷനയയുടെ കൈ.താന്‍ ചെയ്യുന്നത് ആരും കാണുന്നില്ലെന്ന ഭാവത്തിലാണ് കുഞ്ഞ് ഷനയ.നോ ക്യാപ്ഷന്‍ എന്നെഴുതിയാണ് വിനീത് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.അടുത്തിടെ മകളുടെ ഒന്നാം ജന്മദിനത്തില്‍ ഹൃദയസ്പര്‍ശിയായ ഒരു കുറിപ്പ് വിനീത് പങ്കുവച്ചിരുന്നു.
Vineeth Sreenivasan is a brilliant actor in both Malayalam cinema and music. Priyankaran is an actor and director