'ആൻഡ്രോയ്‍ഡ് കുഞ്ഞപ്പൻ വേർഷൻ 5.25' കോപ്പിയടിയോ.......? അവാര്‍ഡിന് പിന്നാലെ വിമര്‍ശനം

'ആൻഡ്രോയ്‍ഡ് കുഞ്ഞപ്പൻ വേർഷൻ 5.25' കോപ്പിയടിയോ.......? അവാര്‍ഡിന് പിന്നാലെ വിമര്‍ശനം
Oct 4, 2021 09:49 PM | By Truevision Admin

പുത്തന്‍ സാങ്കേതികവിദ്യകള്‍ ഒരു നാട്ടിൻപുറത്തുകാരന്റെ ജീവിതത്തില്‍ എത്രത്തോളം സ്വാധീനം ചെലുത്തുന്നു എന്നതിന് ഉദാഹരണം ആയിരുന്നു ആൻഡ്രോയ്‍ഡ് കുഞ്ഞപ്പൻ വേർഷൻ 5.25 . പ്രേഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന സിനിമക്ക് കയ്യടികള്‍ ഏറെ ആയിരുന്നു. രതീഷ് ബാലകൃഷ്‍ണ പൊതുവാൾ സംവിധാനം ചെയ്‍ത ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‍കാരം സുരാജ് സ്വന്തമാക്കിയിരുന്നു.മികച്ച നവാഗത സംവിധായകനുള്ള പുരസ്‍കാരവും ചിത്രം ഒരുക്കിയ രതീഷ് ബാലകൃഷ്‍ണ പൊതുവാളിനാണ് ലഭിച്ചത്. ഭാസ്‍കരൻ എന്ന പ്രായമായ തന്റെ അച്ഛനെ നോക്കാൻ ഹോംനഴ്‍സിനു പകരം ഒരു റോബോട്ടിനെ നിയോഗികുന്ന മകന്റെ കഥയാണ് ചിത്രം പറഞ്ഞത്.


പയ്യന്നൂരിലെ ഒരു കുഗ്രാമത്തിലെത്തിയ ആ റോബോട്ടും ഭാസ്‍കരനും തമ്മിലുള്ള ബന്ധം പറഞ്ഞ ചിത്രം ബോക്സോഫീസിലും വലിയ വിജയമാണ് നേടിയത്.എന്നാല്‍ ഇപ്പോള്‍ ഇതാ ചിത്രത്തിനു ഒരു ഇംഗ്ലീഷ് സിനിമയുമായി സാമ്യമുണ്ടെന്ന ആരോപണമാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഉയരുന്നത്. റോബോട്ട് ആൻഡ് ഫ്രാങ്ക് എന്ന ചിത്രവുമായി ആൻഡ്രോയ്‍ഡ് കുഞ്ഞപ്പന് സാമ്യമുണ്ടെന്നാണ് സാമൂഹ്യമാധ്യമത്തില്‍ ആരോപണമുയരുന്നത്. സിനിമ ഇറങ്ങുമ്പോഴും ഇത്തരത്തിലുള്ള ചർച്ചകള്‍ ഉണ്ടായിട്ടുണ്ട് എന്നാണ് രതീഷ് ബാലകൃഷ്‍ണ പൊതുവാള്‍ പ്രതികരിച്ചത്. ആൻഡ്രോയ്‍ഡ് കുഞ്ഞപ്പൻ വേർഷൻ 5.25ന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങിയപ്പോഴും ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉയർന്നിരുന്നു. പല തരത്തിലുള്ള റോബോട്ട് സിനിമകൾ ഉണ്ടായിട്ടുണ്ട്.


ആദ്യമായിട്ടല്ല റോബോട്ട് പ്രധാന കഥാപാത്രങ്ങളായി സിനിമ ഉണ്ടായിട്ടുള്ളത്. സത്യജിത്ത് റേയുടെ ചെറുകഥ തന്നെയുണ്ട് റോബോട്ടിനെ പറ്റിയെന്നും രതീഷ് ബാലകൃഷ്‍ണ പൊതുവാള്‍ പറയുന്നു.അമേരിക്കൻ ഫിക്ഷൻ കോമഡിയായി പ്രദര്‍ശനത്തിന് എത്തിയ ചിത്രമായിരുന്നു റോബോട്ട് ആൻഡ് ഫ്രാങ്ക്. ഫ്രാങ്ക് വെൽഡ് എന്ന വൃദ്ധനും അയാളുടെ റോബോട്ടിലൂടെയുമാണ് 2012ല്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം കഥ പറയുന്നത്. ജേക്ക് ഷ്രെയറാണ് സംവിധാനം ചെയ്‍തത്.ഒറ്റയ്‍ക്ക് താമസിക്കുന്ന തന്റെ വൃദ്ധനായ പിതാവിന്റെ ഏകാന്തതയും മനപ്രയാസങ്ങളും മാറ്റാൻ അയാളുടെ മകൻ ഒരു കുഞ്ഞൻ റോബോട്ടിനെ വാങ്ങിക്കൊടുക്കുന്നു. ആദ്യം എതിര്‍പ്പും വെറുപ്പും ആയിരുന്നെങ്കിലും പിന്നീട് അതിനോട് ഇണങ്ങുന്നതുമാണ് റോബോട്ട് ആൻഡ് ഫ്രാങ്കിന്റെ കഥ എന്നും പറയുന്നു

Suraj won the State Government Award for Best Actor for his performance in the film directed by Ratheesh Balakrishna Pothuval

Next TV

Related Stories
ചിരിയും ചിന്തയും ബാക്കിയാക്കി ശ്രീനിവാസൻ വിടവാങ്ങി; സംസ്കാരം ഇന്ന് രാവിലെ 10-ന്

Dec 21, 2025 07:11 AM

ചിരിയും ചിന്തയും ബാക്കിയാക്കി ശ്രീനിവാസൻ വിടവാങ്ങി; സംസ്കാരം ഇന്ന് രാവിലെ 10-ന്

നടൻ ശ്രീനിവാസന്‍റെ മരണം , സംസ്കാരം ഇന്ന് രാവിലെ...

Read More >>
വിജയാ... ദാസനെത്തി; 'പ്രിയ സ്നേഹിതനെ കാണാൻ മോഹൻലാലും'; ശ്രീനിവാസന് ആദരാഞ്ജലികളർപ്പിക്കാൻ ടൗൺഹാളിൽ ജനത്തിരക്ക്

Dec 20, 2025 03:04 PM

വിജയാ... ദാസനെത്തി; 'പ്രിയ സ്നേഹിതനെ കാണാൻ മോഹൻലാലും'; ശ്രീനിവാസന് ആദരാഞ്ജലികളർപ്പിക്കാൻ ടൗൺഹാളിൽ ജനത്തിരക്ക്

ശ്രീനിവാസൻ മരണം, മൃതദേഹം ടൗൺഹാളിൽ പൊതുദർശനം തുടരുന്നു, ആദരാഞ്ജലികൾ അർപ്പിച്ച് പ്രിയപ്പെട്ടവർ...

Read More >>
Top Stories










News Roundup