സുരാജ് വെഞ്ഞാറമ്മൂടും നിമിഷ സജയനും വീണ്ടും ഒന്നിക്കുന്നു

സുരാജ് വെഞ്ഞാറമ്മൂടും നിമിഷ സജയനും വീണ്ടും ഒന്നിക്കുന്നു
Oct 4, 2021 09:49 PM | By Truevision Admin

'കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ്' എന്ന ചിത്രത്തിനുശേഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം വരുന്നു. സുരാജ് വെഞ്ഞാറമ്മൂടും നിമിഷ സജയനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് ഫേസ്ബുക്കിലൂടെ നാളെ പൃഥ്വിരാജ് അവതരിപ്പിക്കും. ജിയോ ബേബിയുടെ നാലാമത്തെ സിനിമയാണ് ഇത്. 'കിലോമീറ്റേഴ്സി'നു പുറമെ രണ്ട് പെണ്‍കുട്ടികള്‍, കുഞ്ഞു ദൈവം എന്നീ ചിത്രങ്ങളും ജിയോ സംവിധാനം ചെയ്തിട്ടുണ്ട്.


പ്രീമിയറിന് മികച്ച റേറ്റിംഗ് നേടുകയും ചെയ്തിരുന്നു ചിത്രം. ഇന്ത്യ കാണാനെത്തുന്ന അമേരിക്കക്കാരി പെണ്‍കുട്ടിയും ഒരു മലയാളി യുവാവുമൊത്തുള്ള സംസ്ഥാനാന്തര യാത്രയായിരുന്നു ചിത്രത്തിന്‍റെ പ്രമേയം. അമേരിക്കന്‍ നടി ഇന്ത്യ ജാര്‍വിസ് ആണ് ചിത്രത്തില്‍ ടൊവീനോയുടെ നായികയായി എത്തിയത്. അതേസമയം ദിലീഷ് പോത്തന്‍റെ 'തൊണ്ടിമുതലും ദൃക്‍സാക്ഷിയും' എന്ന ചിത്രത്തില്‍ സുരാജും നിമിഷയും മുന്‍പ് ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

After Kilometers and Kilometers comes the new film directed by Geo Baby

Next TV

Related Stories
ജെ.സി ഡാനിയേല്‍ പുരസ്കാരം നടി ശാരദയ്ക്ക്

Jan 16, 2026 07:25 PM

ജെ.സി ഡാനിയേല്‍ പുരസ്കാരം നടി ശാരദയ്ക്ക്

ജെ.സി ഡാനിയേല്‍ പുരസ്കാരം നടി...

Read More >>
'എന്നെ മാറ്റിയെടുക്കാൻ കഴിയില്ലെന്ന് പോലും ഞാൻ വിചാരിച്ചു, ആത്മഹത്യാ പ്രവണതകളും ഉണ്ടായിരുന്നു' മാനസികാരോഗ്യത്തെ കുറിച്ച് പാർവതി

Jan 16, 2026 01:22 PM

'എന്നെ മാറ്റിയെടുക്കാൻ കഴിയില്ലെന്ന് പോലും ഞാൻ വിചാരിച്ചു, ആത്മഹത്യാ പ്രവണതകളും ഉണ്ടായിരുന്നു' മാനസികാരോഗ്യത്തെ കുറിച്ച് പാർവതി

'എന്നെ മാറ്റിയെടുക്കാൻ കഴിയില്ലെന്ന് പോലും ഞാൻ വിചാരിച്ചു, ആത്മഹത്യാ പ്രവണതകളും ഉണ്ടായിരുന്നു' മാനസികാരോഗ്യത്തെ കുറിച്ച്...

Read More >>
Top Stories