സൈജു എം എസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നായികയാകാന്‍ ഒരുങ്ങി മിയ . വിവാഹശേഷം സിനിമയില്‍ തുടരില്ലേ എന്ന ചോദ്യത്തിന് താനിവിടെത്തന്നെ ഉണ്ടാവുമെന്നായിരുന്നു നടി മിയയുടെ മറുപടി . ഇപ്പോഴിതാ മിയയുടെ വാക്ക് യാഥാര്‍ഥ്യമാവുന്ന തരത്തിലുള്ള വാര്തകലാണ് പുറത്തു വരുന്നത് .
'ഇര' എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകന്‍ ആണ് സൈജു. 'സിഐഡി ഷീല'എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ടൈറ്റില്‍ റോളിലാണ് താരം പ്രേഷകര്‍ക്ക് മുന്നിലെത്തുന്നത് .ചിത്രത്തിന്റെ പ്രഖ്യാപനത്തിനൊപ്പം മോഷന്‍ പോസ്റ്ററും അണിയറക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്.വരാനിരിക്കുന്ന വൈശാഖ്-മമ്മൂട്ടി ചിത്രം 'ന്യൂയോര്‍ക്കി'ന്‍റെ തിരക്കഥാകൃത്ത് നവീന്‍ ജോണ്‍ ആണ് ചിത്രത്തിന്‍റെ രചന.
നേരത്തെ സൈജു എം എസിന്‍റെ 'ഇര'യ്ക്ക് തിരക്കഥയൊരുക്കിയതും നവീന്‍ ജോണ്‍ ആയിരുന്നു. കൊല്ലപ്പള്ളി ഫിലിംസിന്‍റെ ബാനറില്‍ ദിനേശ് കൊല്ലപ്പള്ളി നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റിംഗ് പ്രമുഖ സംവിധായകന്‍ മഹേഷ് നാരായണനാണ്. ഛായാഗ്രഹണം രാജീവ് വിജയ്. സംഗീതം പ്രകാശ് അലക്സ്. കാസ്റ്റിംഗ് ഡയറക്ടര്‍ പ്രശാന്ത് അലക്സാണ്ടര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സതീഷ് കാവില്‍ കോട്ട.
Asked if she will continue in the film industry after her marriage, actress Mia said,