മലയാളികളുടെ പ്രിയനടിയാണ് അനുസിത്താര.മമ്മൂട്ടി എന്ന അതുല്യ നടനോടുള്ള അനുസിത്താരയുടെ ആരാധന പ്രേക്ഷകര്‍ക്ക് അറിയാവുന്നതുമാണ്.തന്‍റെ പ്രിയപ്പെട്ട നടനെ ഒന്ന് കാണുന്നതിലുപരി അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കാനുള്ള ഭാഗ്യം കൂടി നടിക്ക് ലഭിച്ചു. കുട്ടനാടന്‍ ബ്ലോഗ് എന്ന ചിത്രത്തില്‍ ഇരുവരും ഒരുമിച്ചഭിനയിച്ചിരുന്നു. ഇപ്പോഴിതാ ഒരു പ്രമുഖ ചാനലിന് കൊടുത്ത അഭിമുഖത്തില്‍ താരം മമ്മൂട്ടിയെന്ന നടനെ കുറിച്ചു പറഞ്ഞിരിക്കുകയാണ്.
മമ്മൂട്ടി ഭയങ്കര സീരിയസ് ആണ് പെട്ടന്ന്‍ ദേഷ്യം വരുമെന്നോക്കേ എല്ലവരെയും പോലെ താനും കേട്ടിരുന്നു.ആ ഭയത്തോടെ ആയിരുന്നു സെറ്റില്‍ പോയത്.എന്നാല്‍ കേട്ടതില്‍ നിന്നും നേരെ വിപരീതമായ എല്ലാവരോടും തമാശയൊക്കെ പറയുന്ന മമ്മൂട്ടിയെയാണ് എനിക്ക് സെറ്റില്‍ കാണാന്‍ കഴിഞ്ഞത്.
എല്ലാവരുടെയും മുന്‍പില്‍ വച്ച് തമാശ പറയുന്ന മമ്മൂട്ടി എനിക്ക് ഒരു കൗതുകമായിരുന്നു. ഡയലോഗ് പറയുന്ന സമയത്ത് എങ്ങോട്ടെങ്കിലും നോക്കിനില്‍ക്കുന്ന എന്നോട് " എടി പോത്തെ മര്യാദയ്ക്ക് ഡയലോഗ് പറയു "എന്നൊക്കെ എന്നോട് പറഞ്ഞിട്ടുണ്ട്. നമ്മുക്കൊരു ടെന്‍ഷന്‍ വന്നാല്‍നമ്മുടെ കൂടെ നില്‍ക്കുന്ന ഒരാളായാണ് മമ്മൂക്കയെ എനിക്ക് തോന്നിയത്.മമ്മൂക്ക ഒരു പാവമാ അനുസിത്താര പറഞ്ഞു.
Anusithara is the favorite actress of Malayalees. The audience knows Anusithara's adoration for the unique actor Mammootty