നിവിന്‍ പോളിയുടെ ഡയറ്റ് രീതികളെ കുറിച്ച് ഗ്രേസ് ആന്റണിയുടെ വെളിപ്പെടുത്തല്‍

നിവിന്‍ പോളിയുടെ ഡയറ്റ് രീതികളെ കുറിച്ച് ഗ്രേസ് ആന്റണിയുടെ വെളിപ്പെടുത്തല്‍
Nov 28, 2021 12:09 PM | By Kavya N

ഹാപ്പി വെഡ്ഡിങ് എന്ന ചിത്രത്തിലൂടെ എത്തി, കുംബളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ ഗ്രേസ് ആന്റണിയുടെ ഏറ്റവും പുതിയ ചിത്രമാണ് കനകം കാമിനി കലഹം. ചിത്രത്തില്‍ നിവിന്‍ പോളിയ്‌ക്കൊപ്പമുള്ള അഭിനയാനുഭവത്തെ കുറിച്ച് അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ ഗ്രേസ് ആന്റണി സംസാരിച്ചു.

നിവിന്‍ ചേട്ടനൊപ്പം ഞാന്‍ അഭിനയിക്കാന്‍ ആഗ്രഹിച്ചു നില്‍ക്കുമ്പോള്‍ ആണ് കനകം കാമിനി കലഹം എന്ന ചിത്രം വരുന്നത്. ഭാഗ്യം എന്നൊക്കെ പറയുന്നത് അതാണ്. നിവിന്‍ ചേട്ടനുമായി പെട്ടന്ന് അടുക്കാനും സാധിച്ചു. അദ്ദേഹം പൊളിയാണ് എന്നാണ് ഗ്രേസ് പറയുന്നത്.


എന്ത് കാര്യവും സാധിച്ചു തരും. പ്രത്യേകിച്ച് ഭക്ഷണത്തിന്റെ കാര്യം. പറഞ്ഞാല്‍ മാത്രം മതി, അത് സെറ്റില്‍ എത്തും. ഭയങ്കര ചില്‍ ആണ്, കൂള്‍ ആണ് നിവിന്‍ പോളി എന്നൊക്കെയാണ് ഗ്രേസ് ആന്റണിയുടെ അഭിപ്രായം.

എന്തേലും കഴിച്ചാലോ എന്ന് ചോദിക്കുമ്പോഴേക്കും സാധനം എത്തും. മിക്കപ്പോഴും ബിരിയാണിയാണ്. പിന്നെ ബര്‍ഗര്‍ പോലുള്ള സ്‌നാക്‌സും ഉണ്ടാവും. എനിക്ക് കുഴിമന്തിയാണ് ഇഷ്ടം എന്ന് അറിഞ്ഞപ്പോള്‍ അതും സെറ്റില്‍ എത്തിച്ചു തന്നു എന്ന് ഗ്രേസ് പറയുന്നു.നിവിന്‍ ചേട്ടന്‍ ഡയറ്റിലായിരിയ്ക്കും എന്നതാണ് ഏറെ രസകരമായ കാര്യം. നിവിന്‍ ഡയറ്റില്‍ ആയതുകൊണ്ട് കുറച്ച് കണ്‍ട്രോള്‍ ഉണ്ടാകുമായിരിക്കും അല്ലേ എന്ന് ചോദിച്ചപ്പോള്‍, അങ്ങനെ ഒരു പ്രശ്‌നമേ നിവിന്‍ ചേട്ടന് ഇല്ല എന്ന് ഗ്രേസ് ആന്റണി വെളിപ്പെടുത്തി. നന്നായി ഭക്ഷണം കഴിക്കുമത്രെ.


ഡയറ്റ് എന്ന സംഭവം തനിയ്ക്കും ഇഷ്ടമല്ല എന്ന് ഗ്രേസ് പറയുന്നു. ഞാന്‍ ഭയങ്കര ഭക്ഷണപ്രിയ അല്ല. പക്ഷെ വിശക്കുമ്പോള്‍ കഴിക്കാന്‍ കഴിയണം. ഇഷ്ടമുള്ള ഭക്ഷണം വയറ് നിറച്ച് കഴിക്കുന്നതാണ് എന്റെ സന്തോഷം. ഭക്ഷണം കഴിക്കാന്‍ വേണ്ടിയല്ലേ നമ്മള്‍ കാശുണ്ടാക്കുന്നത് എന്നതാണത്രെ ഗ്രേസിന്റെ തിയറി.

അപ്പോള്‍ ഡയറ്റ് നോക്കാറേ ഇല്ലേ എന്ന് ചോദിച്ചപ്പോള്‍, രണ്ടാഴ്ചയൊക്കെ നോക്കും പിന്നെ കണ്‍ട്രോള്‍ പോകും എന്ന് നടി പറയുന്നു. കുഴുമന്തിയാണത്രെ എപ്പോഴും ഗ്രേസിനെ ചതിയ്ക്കുന്നത്. നടിയായത് കൊണ്ട് കഷ്ടപ്പെട്ട് രണ്ടാഴ്ച ഡയറ്റ് ചെയ്താലും അത് കഴിയുമ്പോഴേക്കും കണ്‍ട്രോള്‍ പോവും എന്ന് ഗ്രേസ് ആന്റണി തുറന്ന് പറഞ്ഞു.



Grace Antony's revelation about Nivin Pauly's diet

Next TV

Related Stories
ബെവ്കോയുടെ പുതിയ മദ്യത്തിന് പേരു നിർദ്ദേശിക്കാമോ എന്ന് ആരാധകൻ; കിടിലൻ പേരുകളുമായി മീനാക്ഷി

Jan 3, 2026 12:53 PM

ബെവ്കോയുടെ പുതിയ മദ്യത്തിന് പേരു നിർദ്ദേശിക്കാമോ എന്ന് ആരാധകൻ; കിടിലൻ പേരുകളുമായി മീനാക്ഷി

ബെവ്കോയുടെ പുതിയ മദ്യത്തിന് പേരു നിർദ്ദേശിക്കാമോ എന്ന് ആരാധകൻ, കിടിലൻ പേരുകളുമായി...

Read More >>
ജോർജും റീനുവും ഒന്നിക്കുന്നു  നിവിൻ പോളിക്കൊപ്പം മമിത ബൈജു; 'ബത്‌ലഹേം കുടുംബ യൂണിറ്റി'ന് തുടക്കം

Jan 2, 2026 04:54 PM

ജോർജും റീനുവും ഒന്നിക്കുന്നു നിവിൻ പോളിക്കൊപ്പം മമിത ബൈജു; 'ബത്‌ലഹേം കുടുംബ യൂണിറ്റി'ന് തുടക്കം

നിവിൻ പോളിക്കൊപ്പം മമിത ബൈജു; 'ബത്‌ലഹേം കുടുംബ യൂണിറ്റി'ന്...

Read More >>
Top Stories