സിനിമ ചിത്രീകരണത്തിനിടെ പരുക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ടൊവിനോയുടെ ആരോഗ്യനില മെച്ചപെട്ടു. ഇന്നലെയാണ് ടോവിനോയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 'കള' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ വയറിൽ പരുക്കേല്‍ക്കുകയായിരുന്നു. വയറിനുള്ളിലെ ചെറിയ രക്തക്കുഴൽ മുറിഞ്ഞതിനെ തുടർന്ന് രക്തപ്രവാഹം ഉണ്ടായതാണ് വേദനയ്ക്കു കാരണം ഫൈറ്റ് സീനുകൾ ഒരുപാടുള്ള ചിത്രത്തിൽ സംഘട്ടനങ്ങളെല്ലാം ഡ്യൂപ്പില്ലാതെ ചെയ്യാൻ ടൊവീനോ തയാറായിരുന്നു.
ചിത്രത്തിന്റെ ലൊക്കേഷനായ പിറവം മണീട് വെട്ടിത്തറയിലെ വീട്ടിൽ വച്ച് തിങ്കളാഴ്ച വയറ്റിൽ ആഘാതമേല്‍ക്കുകയും പിന്നീട് വേദന അനുഭവപ്പെടുകയായിരുന്നു. ചൊവ്വാഴ്ചയും നടൻ ചിത്രീകരണത്തിൽ പങ്കെടുത്തു ഷൂട്ടിങ് കഴിഞ്ഞു വീട്ടിലെത്തിയത്തിനു ശേഷം കടുത്ത വയറു വേദന തുടങ്ങി, ഇന്നലെ ലൊക്കേഷനിലെത്തിയപ്പോൾ വീണ്ടും വേദന അനുഭവപ്പെടുകയും ആശുപത്രിയിൽ പോവുകയുമായിരുന്നു.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന താരം ഐസിയുവിൽ നിരീക്ഷണത്തിൽ കഴിയുകയാണ്. രണ്ട് ദിവസത്തിനു ശേഷം ആശുപത്രി വിടും. മൂന്നാഴ്ച പൂർണമായ വിശ്രമം വേണമെന്നാണ് ഡോക്ടർമാരുടെ നിർദേശം. 'കള' സിനിമയുടെ ഷൂട്ടിങ് നിർത്തിവച്ചതായി കളയുടെ സംവിധായകൻ രോഹിത് വി.എസ്. അറിയിച്ചു. രണ്ടു പേർ തമ്മിലുള്ള സംഘട്ടനം ചിത്രീകരിക്കുന്നതിനിടെയാണ് അദ്ദേഹത്തിന് പരുക്ക് പറ്റിയതെന്നും ടൊവീനോ പൂർണമായും സുഖം പ്രാപിച്ചതിനു ശേഷം മാത്രമേ ഷൂട്ടിങ് പുനരാരംഭിക്കാൻ കഴിയൂ
Tovino, who was hospitalized with injuries sustained during the filming, is recovering well