മലയാളസിനിമയിലെ ഒട്ടുമിക്ക താരങ്ങളും അണിനിരന്ന സിനിമയാണ് ദിലീപിന്‍റെ നിര്‍മാണത്തിലുണ്ടായ 20-ട്വന്റി.മോഹന്‍ലാല്‍,മമ്മൂട്ടി,ജയറാം,സുരേഷ്ഗോപി,ദിലീപ് തുടങ്ങിയ ഒട്ടനവധി താരനിര അണിനിരന്ന ചിത്രം മലയാളസിനിമയില്‍ വമ്പന്‍വിജയമായിരുന്നു. ഉദയകൃഷ്ണ സിബി കെ തോമസിന്റെ തിരകഥയില്‍ ജോഷിയായിരുന്നു സിനിമയുടെ സംവിധാനം.മോളിവുഡിലെ ഒട്ടുമിക്ക താരങ്ങളും ചിത്രത്തിലുണ്ടായിരുന്നു.
ഇപ്പോഴിതാ 20-ട്വന്റി മാതൃകയില്‍ മറ്റൊരു സിനിമയെടുക്കാനുള്ള തയ്യാറെടുപ്പിലാണ് താരസംഘടനയായ അമ്മ.അമ്മയുടെ ജനറല്‍സെക്രട്ടറി ഇടവേള ബാബുവാണ് നാനയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യം പറഞ്ഞത്.ഈ വര്‍ഷം അമ്മയുടെ നേതൃത്ത്വത്തില്‍ സ്റ്റേജ്ഷോ നടത്താനുള്ള തയ്യാറെടുപ്പിലായിരുന്നു .എന്നാല്‍ ഇങ്ങനെയൊരു സാഹചര്യത്തില്‍ നടത്താന്‍ സാധ്യമല്ലാത്തതിനാലാണ് സിനിമയെകുറിച്ച് ആലോചിക്കുനത്.
ഇപ്പോള്‍ ഒരു സിനിമ ചെയ്യുകയാണെങ്കില്‍ ഒടിടി പ്ലാറ്റ്ഫോമില്‍ വില്‍ക്കാന്‍ കഴിയും അഭിമുഖത്തില്‍ ഇടവേള ബാബു പറഞ്ഞു. ടികെ രാജീവിന്റെ കൈയില്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ചിത്രികരിക്കാന്‍ പറ്റിയ കഥയുണ്ടെന്നും അതുകേള്‍ക്കാനുള്ള ഒരുക്കത്തിലാണ് എല്ലാവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.വൈകാതെ സിനിമയെക്കുറിച്ച് ഔദ്യോഗിക അറിയിപ്പുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Dileep's 20-Twenty is a Malayalam movie starring most of the stars of Malayalam cinema