'കള ' സിനിമാചിത്രീകരണത്തിനിടെ നടൻ ടൊവിനോ തോമസിന് പരിക്ക്.കൊച്ചിയില്‍ നിന്നാണ് താരത്തിനു പരിക്കേറ്റത് . കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണവിഭാഗത്തിൽ ചികിത്സയിലാണ് ടൊവിനോ. നിലവിൽ ടൊവിനോ നിരീക്ഷണത്തിലാണെന്നും, ആശങ്കപ്പെടേണ്ടതില്ലെന്നും ആശുപത്രി അറിയിച്ചു.
ആന്തരികരക്തസ്രാവം ഉണ്ടെന്ന് പരിശോധനയിൽ കണ്ടെത്തി. ഇതോടെയാണ് തീവ്ര പരിചരണവിഭാഗത്തിലേക്ക് മാറ്റിയത് രണ്ട് ദിവസം മുമ്പ് പിറവത്തെ സെറ്റിൽ വച്ച് പരിക്കേറ്റതില്‍ ഇന്ന്‍ രാവിലെ വയറിനു വേദന അനുഭവപെട്ടതോടെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഘട്ടനരംഗങ്ങളാണ് കഴിഞ്ഞ കുറച്ചുദിവസമായി ചിത്രീകരിച്ചു കൊണ്ടിരുന്നത്. അവിടെ വച്ച് വയറിന് ചവിട്ടേറ്റതാണ് പരിക്കിനുകാരണം. രോഹിത് വി എസ് സംവിധാനം ചെയ്യുന്ന 'കള' യില്‍ ലാലും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു.
Actor Tovino Thomas injured during filming of 'Kala'