പാട്ടുകളും അത് പാടുന്ന ഗായകരെയും മലയാളിക്ക് എന്നും ഇഷ്ട്ടമാണ്.അത്തരത്തില്‍ നമ്മള്‍ എന്നും ഹൃദയത്തില്‍ ചേര്‍ത്ത് വച്ച ഗായികയാണ് സുജതാമോഹന്‍. മലയാളത്തിന്‍റെ കരിമിഴിക്കുരുവിയെ ആരും മറക്കില്ല.മലയാളം കൂടാതെ തമിഴ്,തെലുങ്ക്,കന്നഡ തുടങ്ങിയ നിരവധി ഭാഷകളില്‍ സുജാത പാടിയിട്ടുണ്ട്. മികച്ച ഗായികയ്ക്കുള്ള സംസ്ഥാന ഫിലിം അവാര്‍ഡ് കരസ്ഥമാക്കിയതുക്കൂടാതെ നിരവധി അംഗീകാരങ്ങളും സുജാതയെ തേടി വന്നിട്ടുണ്ട്.സുജാതയുടെ മകള്‍ ശ്വേത മോഹനും മലയാളികളുടെ പ്രിയ ഗായികയാണ്.
ഓര്‍മ പുതുക്കുന്നതെന്നുപോലെ തന്‍റെ പഴയകാല ചിത്രം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് മലയാളത്തിന്‍റെ മധുര ശബ്ദം.ഇതിനോടകം തന്നെ ചിത്രം ഏറ്റെടുത്തു കഴിഞ്ഞു ആരാധകര്‍."അമ്മ" എന്ന കമന്‍റുമായാണ് ചിത്രത്തിന് താഴെ സുജാതയുടെ പ്രിയപ്പെട്ടവര്‍ വന്നത്. ഏത് ഗായകാസ്വാദകന്റെയും മനസില്‍കുടിയേറിയ സുജാത ഇതിനകംതന്നെ ഏഴായിരത്തില്‍പരം പാട്ടുകളാണ് പാടിയത്.
Sujatha Mohan is a singer that we have always cherished in our hearts