logo

എന്റെ ജീവന്റെ തന്നെ ഒരു ഭാഗം നഷ്ടപ്പെട്ട പോലെയാണ് തോന്നുന്നത്':ഉപ്പും മുളകിനെ പറ്റി നിഷ സാരംഗ്

Published at May 21, 2021 12:28 PM എന്റെ ജീവന്റെ തന്നെ ഒരു ഭാഗം നഷ്ടപ്പെട്ട പോലെയാണ് തോന്നുന്നത്':ഉപ്പും മുളകിനെ പറ്റി  നിഷ സാരംഗ്

കുടുംബ പ്രേക്ഷകര്‍ക്കിടയില്‍ നിന്ന് ഏറെ ഇഷ്ട്ടം  വാങ്ങികൂട്ടിയ സീരിയല്‍ ആയിരുന്നു ഉപ്പും മുളകും.അങ്ങനെ ഒരു കുടുംബം ആരും കൊതിക്കും.അപ്രതീക്ഷിതമായ ഒരു അന്ത്യമാണ് ഉപ്പും മുളകും എന്ന പ്രേക്ഷകപ്രീതിയാർജ്ജിച്ച സീരിയലിനു ഉണ്ടായത്. പ്രേക്ഷകർക്ക് വിരസത ഉണ്ടായിത്തുടങ്ങുന്നു എന്ന കാരണം ചൂണ്ടിക്കാട്ടിക്കൊണ്ട് കഴിഞ്ഞ ഡിസംബറിലാണ് അഞ്ചു വർഷം നീണ്ടുനിന്ന ഈ പരിപാടി നിർത്തിയത്.

ഉപ്പും മുളകും സീരിയൽ മലയാളി പ്രേക്ഷകരുടെ ജീവിതത്തിന്റെ ഒരു ഭാഗം തന്നെയായിരുന്നു. എത്രയൊക്കെ ടെലിവിഷൻ വിരോധികളാണ് നിങ്ങളെങ്കിലും നീലുവിന്റെയും ബാലുവിന്റെയും അഞ്ചാമത്തെ കുഞ്ഞിന്റെ പേര് ഒരിക്കലെങ്കിലും നിങ്ങൾ കേൾക്കാതിരുന്നിരിക്കില്ല. എന്തായാലും, അപ്രതീക്ഷിതമായ ഒരു അന്ത്യമാണ് സീരിയലിനു ഉണ്ടായത്. പ്രേക്ഷകർക്ക് വിരസത ഉണ്ടായിത്തുടങ്ങുന്ന എന്ന് പറഞ്ഞുകൊണ്ട് കഴിഞ്ഞ ഡിസംബറിലാണ് അഞ്ചു വർഷം നീണ്ടുനിന്ന ഈ പരിപാടി നിർത്തിയത്. പ്രേക്ഷകരെ പോലെതന്നെ വലിയ സങ്കടത്തിലായിരുന്നു ഉപ്പും മുളകും താരങ്ങളും. ഈയിടെ ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ സീരിയൽ നിർത്തിയ ശേഷമുള്ള തന്റെ ജീവിതത്തെപ്പറ്റി നീലു ആയി തിളങ്ങിയ നിഷ സാരംഗ് പറഞ്ഞിരുന്നു.


"വീട്ടിൽ ഞാൻ ഉപ്പും മുളകിന്റെ റിപ്പീറ്റ് പോലും വെക്കാൻ സമ്മതിക്കില്ല. കാരണം അത് കാണുമ്പോൾ എനിക്ക് വലിയ സങ്കടമാകുന്നു. മിസ് ചെയ്യുന്നു എന്ന വാക്കിൽ എത്രത്തോളം ഞാൻ ഇപ്പൊ അനുഭവിക്കുന്ന ഫീലിംഗ് പറഞ്ഞറിയിക്കാൻ പറ്റും എന്ന് അറിയില്ല. കഴിഞ്ഞ അഞ്ച് വർഷം ഞാൻ നീലുവായി ജീവിക്കുകയായിരുന്നു. എന്റെ ജീവന്റെ തന്നെ ഒരു ഭാഗം നഷ്ടപ്പെട്ട പോലെയാണ് തോന്നുന്നത്," നിഷ പറഞ്ഞു.

തന്റെ അഭിനയജീവിതത്തിൽ ഇനിയെത്ര കഥാപാത്രങ്ങൾ കിട്ടിയാലും എക്കാലത്തെയും മികച്ചത് നീലു തന്നെയായിരിക്കും എന്നാണ് നിഷ പറയുന്നത്.തന്റെ ജീവിതത്തിൽ ഇത്രയധികം സ്വാധീനം ചെലുത്തിയ ഈ കഥാപാത്രം തനിക്ക് നൽകിയ എല്ലാവർക്കും നന്ദി പറയുന്നു നിഷ, "നീലുവിനെ എനിക്ക് തന്ന ടീമിന് നന്ദി പറയാൻ എന്റെ കൈയ്യിൽ വാക്കുകളില്ല. ഒരു സ്ത്രീയുടെ ജീവിതത്തിലെ എല്ലാ പ്രധാനപ്പെട്ട ഘട്ടങ്ങളും ഞാൻ നീലുവിലൂടെ അഭിനയിച്ചു. മകൾ, പെങ്ങൾ, ഭാര്യ, മരുമകൾ ,അമ്മ, അങ്ങനെ എല്ലാം".


സീരിയൽ തീർന്നു എങ്കിലും സഹ താരങ്ങളുമായി ഇപ്പോഴും അടുപ്പത്തിലാണെന്നും നിഷ പറയുന്നു, പാറുക്കുട്ടിയെ വല്ലാതെ മിസ് ചെയ്യുന്നു എന്നും നീലു അമ്മ പറയുന്നു."ഈയിടെ പാറുക്കുട്ടിയുടെ ഒരു വീഡിയോ ഞാൻ കണ്ടിരുന്നു, അതിൽ നീലു അമ്മയെയാണ് ഏറ്റവും ഇഷ്ടം എന്നവൾ പറയുന്നുണ്ട്. പാറുവിന്റെ അമ്മ പറഞ്ഞത് കുഞ്ഞിപ്പോൾ പരിപാടി കാണുന്നുണ്ട്, എല്ലാവരും എവിടെയാണെന്ന് ചോദിക്കാറുണ്ടെന്നും. പാറുകുട്ടിയെ വല്ലാതെ മിസ് ചെയ്യുന്നു," നിഷ പറഞ്ഞു.

സീരിയൽ നിർത്തി മാസങ്ങൾ കഴിഞ്ഞിട്ടും ഇന്നും ഉപ്പും മുളകും ഫാൻസ്‌ ഗ്രൂപ്പുകൾ വളരെയധികം ആക്റ്റീവ് ആണ്. ഇത്രയധികം സ്നേഹം പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത് വലിയ ഭാഗ്യമാണ് എന്നാണു താരം പറയുന്നത്. "ഷോ അവസാനിച്ച ശേഷവും ആ കഥാപാത്രമായി ജീവിക്കാൻ കഴിയുക എന്നത് വലിയ ഒരു ഭാഗ്യമാണ്. ഇപ്പോഴും ഉപ്പും മുളകും ജനങ്ങളുടെ മനസിലുണ്ട്, ഞങ്ങൾ ഇന്നും അവരുടെ കുടുംബത്തിലെ അംഗങ്ങളാണ്," എന്നും താരം.


ഉപ്പും മുളകിനും ശേഷം കുറച്ചു സിനിമകളുടെ തിരക്കിലേക്ക് കേറിയിരിക്കുകയാണ് നിഷ. സീരിയലിൽ തങ്ങൾക്ക് തന്ന അതേ സ്നേഹം ഇനിയുള്ള സംരംഭങ്ങളിലും തരണം എന്നാണ് നിഷയ്ക്ക് ജനങ്ങളോട് പറയാനുള്ളത്. "ഇനി നീലുവും മക്കളുമായി നിങ്ങൾക്ക് മുന്നിലേക്ക് എത്താൻ കഴിയില്ലായിരിക്കും. പക്ഷെ, പുതിയ ചില കഥാപാത്രങ്ങളായി ഞങ്ങൾ നിങ്ങളിലേക്ക് എത്തും. ഇതേ സ്നേഹവും പിന്തുണയും അപ്പോഴും തരണം," നിഷ പറഞ്ഞു.

I feel like I 've lost a part of my life': Nisha Sarang about salt and pepper

Related Stories
 'കൂടെയുള്ള ചെക്കനെ മനസ്സിലായോ' -ഫോട്ടോ കണ്ട് അമ്പരന്ന് ആരാധകര്‍

Jun 22, 2021 12:23 PM

'കൂടെയുള്ള ചെക്കനെ മനസ്സിലായോ' -ഫോട്ടോ കണ്ട് അമ്പരന്ന് ആരാധകര്‍

തന്റെ കൂടെയുള്ള ചെക്കനെ മനസ്സിലായോ എന്ന് ചോദിച്ചുകൊണ്ട് പഴയകാല ചിത്രം പങ്കുവച്ചത് മിനിസ്‌ക്രീന്‍ താരമായ സൗപര്‍ണിക സുഭാഷാണ്. എന്നാല്‍പിന്നെ...

Read More >>
ബിഗ് ബോസ് റിസൾട്ട്, വിജയികൾ ഇവർ, പ്രതിഫലം കോടികൾ, സ്ക്രീൻഷോർട്ട് വൈറൽ

Jun 5, 2021 12:00 PM

ബിഗ് ബോസ് റിസൾട്ട്, വിജയികൾ ഇവർ, പ്രതിഫലം കോടികൾ, സ്ക്രീൻഷോർട്ട് വൈറൽ

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സീസൺ 3 ലെ വിജയികളുടെ പേരും അവർക്ക് ലഭിക്കുന്ന പ്രതഫലത്തെ കുറിച്ചുമുള്ള റിപ്പോർട്ടാണ്. ബിഗ് ബോസ് മലയാളം...

Read More >>
Trending Stories