പ്രേക്ഷകര്‍ ഒന്നടങ്കം വിജയിപ്പിച്ചെടുത്ത ചിത്രമാണ് ജിത്തു ജോസഫ് സംവിധാനം ചെയ്യ്ത "ദൃശ്യം" .മോഹന്‍ലാലും മീനയും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം മലയാളി മനസിലെ ഏറ്റവും നല്ല കുടുംബചിത്രം കൂടിയാണ്. എന്നാല്‍ ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുകയായിരുന്നു ദൃശ്യം സിനിമയുടെ രണ്ടാം ഭാഗം വരുന്നു എന്ന വാര്‍ത്ത വന്നതോടുകൂടി.
ഇപ്പോഴിതാ ജോര്‍ജുകുട്ടിയുടെയും ഫാമിലിയുടെയുംചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകനായ ജിത്തു ജോസഫ്.
2013 ല്‍ ഇറങ്ങിയ ദൃശ്യം അന്ന് വന്‍വിജയമായിരുന്നു.മോഹന്‍ലാല്‍, മീന,സിദ്ദിഖ്, ആശ ശരത്ത് തുടങ്ങിയ വമ്പന്‍ താരനിര അണിനിരന്ന സിനിമ കൂടിയായിരുന്നു ദൃശ്യം. സിനിമയുടെ രണ്ടാം ഭാഗം വരുന്നുവെന്ന വാര്‍ത്തകള്‍ വന്നപ്പോള്‍ തന്നെ പ്രേക്ഷകര്‍ക്കിടയില്‍ വലിയ പ്രതീക്ഷയാണ് ഉണ്ടായത്. പ്രേക്ഷകര്‍ രണ്ടാം ഭാഗത്തില്‍ എന്താണ് ഉണ്ടാവുക എന്നതിനെപറ്റി സോഷ്യല്‍ മീഡിയയില്‍ കോളിളക്കം സൃഷ്ട്ടിച്ചിരുന്നു. എന്നാല്‍ ദൃശ്യം 2 വിന്‍റെ കഥയെപറ്റി ഒരു സൂചനയും സിനിമയുടെ അണിയറപ്രവത്തകര്‍ ഇതുവരെ നല്‍കിയിട്ടില്ല
The movie starring Mohanlal and Meena in the lead roles is also the best family movie in the Malayalee mind