മലയാളത്തിലും തമിഴിലും ആരാധകര്‍ ഏറെയുള്ള നടിയാണ് തൃഷ. സമൂഹ മാധ്യമങ്ങളില്‍ തൃഷയുടെ ഫോട്ടോകള്‍ വൈറല്‍ ആകാറുണ്ട് . തൃഷയുടെ ഒരു പഴയ ചിത്രമാണ് ആരാധകര്‍ ഇപ്പോള്‍ ചര്‍ച്ചയാക്കുന്നത്. തൃഷ തന്നെയാണ് ഒരു പഴയ ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്ആണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത് .
മിസ് ചെന്നൈ മത്സരത്തിന്റെ ഫോട്ടോയാണ് തൃഷ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്.ജീവിതം മാറിമറിഞ്ഞ ദിവസം എന്നാണ് തൃഷ ഫോട്ടോയ്‍ക്ക് ക്യാപ്ഷനായി എഴുതിയിരിക്കുന്നത്. ഒട്ടേറെ ആരാധകരാണ് ഫോട്ടോയ്‍ക്ക് കമന്റുമായി രംഗത്ത് എത്തിയിരിക്കുന്നത്.
ഹേയ് ജൂഡ് എന്ന മലയാള ചിത്രത്തിലും മോഹൻലാല്‍ നായകനായി ചിത്രീകരണം തുടങ്ങിയ റാമിലും തൃഷയായിരുന്നു നായിക. ഒട്ടേറെ ചിത്രങ്ങളാണ് തൃഷ നായികയായി റിലീസ് ചെയ്യാനുള്ളത്. ഗര്‍ജനൈ, രാംഗി തുടങ്ങിയ ചിത്രങ്ങള്‍. സ്‍ത്രീ കേന്ദ്രീകൃതമായ പ്രമേയമുള്ള ചിത്രങ്ങളാണ്.
Trisha herself has shared an old photo which is now in the news