സമാധാനമാണ് വലുത്; ഇനി കല്യാണമേ വേണ്ടെന്ന് താരം

സമാധാനമാണ് വലുത്; ഇനി കല്യാണമേ വേണ്ടെന്ന് താരം
Nov 25, 2021 11:41 AM | By Susmitha Surendran

 മലയാളികൾ നെഞ്ചിലേറ്റിയ സീരിയലായിരുന്നു ചന്ദനമഴ. ഒരു സമയത്ത് കേരളത്തിൽ ഏറ്റവും കൂടുതൽ ടി ആര്‍ പി  റേറ്റിംഗ് ഉണ്ടായ സീരിയലാണ് ചന്ദനമഴ. ഈ സീരിയലിനെ പോലെ തന്നെ ഇതിലെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രമായ അമൃതയെയും മലയാളികൾ നെഞ്ചിലേറ്റി. അമൃത എന്ന കഥാപാത്രത്തെ ആദ്യമായി സ്ക്രീനിൽ അവതരിപ്പിച്ചത് മേഘ്ന വിൻസെന്റ് ആയിരുന്നു.

പിന്നീട് താരം പരമ്പരകളിൽ നിന്ന് വിട്ടു നിന്നിരുന്നു. ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും സീരിയലുകളിൽ സജീവമായിരിക്കുകയാണ് മേഘ്ന വിൻസെന്റ്. വിവാഹവും വിവാഹമോചനവും ജീവിതത്തിൽ സംഭവിച്ചെങ്കിലും അതൊന്നും തന്റെ ജീവിതത്തെ ബാധിക്കാതിരിക്കാൻ മേഘ്ന ശ്രദ്ധിച്ചു എന്നത് കരിയറിൽ മികച്ച മാറ്റങ്ങൾ കൊണ്ട് വന്നു.

ഇപ്പോൾ സീ കേരളത്തിൽ സംപ്രേക്ഷണം ചെയ്യുന്ന ‘മിസിസ് ഹിറ്റ്ലർ’ എന്ന പരമ്പരയിലൂടെ ആരാധക ഹൃദയം കവർന്നിരിക്കുകയാണ് താരം.

അഭിനയ മേഖലയിൽ നിന്ന് താത്കാലികമായി വിട്ടു നിന്നെങ്കിലും സമൂഹ മാധ്യമങ്ങളിൽ താരം സജീവമാണ്. സോഷ്യൽ മീഡിയ ഇടങ്ങളിൽ എല്ലാം താരത്തിന് നിരവധി ആരാധകരും ഫോള്ളോവേഴ്സും ഉണ്ട്. താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും വളരെ പെട്ടന്ന് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത് അത് കൊണ്ട് തന്നെയാണ്.

അടുത്തിടെ താരത്തോട് വീണ്ടും വിവാഹിതയാകുമോ എന്ന് അഭിമുഖത്തിൽ ചോദിച്ചിരുന്നു. ഉടനെയൊന്നും വിവാഹമില്ലെന്ന് ആയിരുന്നു താരത്തിന്റെ മറുപടി. ഒരു  അഭിമുഖത്തിൽ ആയിരുന്നു മേഘ്ന ഇങ്ങനെ മറുപടി പറഞ്ഞത്. ജീവിതത്തിൽ സമാധാനമാണ് തനിക്ക് ഏറ്റവും പ്രധാനപ്പെട്ടതെന്നാണ് താരത്തിന്റെ നിലപാട്.

ഇപ്പോഴത്തെ റിലേഷൻഷിപ്പ് സ്റ്റാറ്റസ് എന്താണെന്ന ചോദ്യത്തിന് ‘സിംഗിൾ’ ആണെന്നും ‘നോ റെഡി ടു മിംഗിൾ’ ആണെന്നും ചിരിച്ചു കൊണ്ട് താരം അഭിമുഖത്തിൽ പറയുന്നുണ്ട്. ലവ് മാര്യേജ് ആണോ അറേഞ്ച്ഡ് മാര്യേജ് ആണോ നല്ലതെന്ന ചോദ്യത്തിന് ഏതാണെങ്കിലും സമാധാനമായി ജീവിച്ചാൽ മതിയെന്ന് ആയിരുന്നു താരം നൽകിയ മറുപടി.


Peace is great; The actor said no to marriage anymore

Next TV

Related Stories
ഹരിയും അപ്പുവും തിരികെ 'സാന്ത്വനം' വീട്ടിലേക്ക് എത്തുമോ?

Nov 27, 2021 08:37 PM

ഹരിയും അപ്പുവും തിരികെ 'സാന്ത്വനം' വീട്ടിലേക്ക് എത്തുമോ?

വീട്ടിലേക്കുപോയ അപർണയും ഹരിയും തിരികെ സാന്ത്വനം വീട്ടിലേക്ക് എത്തില്ലേ എന്നതാണ് പരമ്പരയിലെ പ്രധാന ചോദ്യം....

Read More >>
പുതിയ സന്തോഷം പങ്കുവെച്ച് സ്റ്റാർ മാജിക്കിലെ അനുക്കുട്ടി

Nov 27, 2021 12:04 PM

പുതിയ സന്തോഷം പങ്കുവെച്ച് സ്റ്റാർ മാജിക്കിലെ അനുക്കുട്ടി

നാല് വർഷത്തെ കരിയറിൽ മനസ് കൊണ്ട് ആഗ്രഹിച്ച നിമിഷം; പുതിയ സന്തോഷം പങ്കുവെച്ച് സ്റ്റാർ മാജിക്കിലെ...

Read More >>
'രാമനുണ്ണിയല്ല.. റാം'; 'ഉരുളയ്ക്കുപ്പേരി'യിൽ അർജുന്‍റെ മാസ് എൻട്രി

Nov 26, 2021 10:29 PM

'രാമനുണ്ണിയല്ല.. റാം'; 'ഉരുളയ്ക്കുപ്പേരി'യിൽ അർജുന്‍റെ മാസ് എൻട്രി

ഏറെ ആരാധകരുള്ള പൊലീസുകാരൻ ശിവനായി ചക്കപ്പഴം എന്ന പരമ്പരയിൽ എത്തിയ അർജുൻ, അധികം വൈകാതെ പരമ്പരയിൽ നിന്ന്...

Read More >>
നിറവയറിൽ അർജുനൊപ്പം നൃത്തം ചെയ്‍ത് സൗഭാഗ്യ: വീഡിയോ വൈറല്‍

Nov 26, 2021 09:58 PM

നിറവയറിൽ അർജുനൊപ്പം നൃത്തം ചെയ്‍ത് സൗഭാഗ്യ: വീഡിയോ വൈറല്‍

ഇപ്പോഴിതാ നിറവയറിൽ അർജുനൊപ്പം നൃത്തം ചെയ്യുന്ന സൗഭാഗ്യയുടെ വീഡിയോ ശ്രദ്ധ...

Read More >>
അനുശ്രീയുമായിട്ടുള്ള പ്രണയം പൊളിഞ്ഞു, വിവാഹിതനായിട്ടില്ല; താരം പറയുന്നു

Nov 26, 2021 01:53 PM

അനുശ്രീയുമായിട്ടുള്ള പ്രണയം പൊളിഞ്ഞു, വിവാഹിതനായിട്ടില്ല; താരം പറയുന്നു

അനുശ്രീയുമായിട്ടുള്ള പ്രണയം പൊളിഞ്ഞു വിവാഹിതനായിട്ടില്ല ,പക്ഷേ ഇത് നാലാമത്തെ ആണെന്ന് തുറന്നു പറഞ്ഞ് റെയ്ജന്‍...

Read More >>
'ജാതിക്കും മതത്തിനും മുകളിലായിരുന്നു മരക്കാറിന് തന്റെ രാജ്യം': പ്രിയദര്‍ശന്‍

Nov 26, 2021 08:45 AM

'ജാതിക്കും മതത്തിനും മുകളിലായിരുന്നു മരക്കാറിന് തന്റെ രാജ്യം': പ്രിയദര്‍ശന്‍

ഒരു അഭിമുഖത്തിലായിരുന്നു സംവിധായകന്റെ പ്രിയദര്‍ശന്‍...

Read More >>
Top Stories