logo

ജാതിയും ഭരണഘടനയും പറയുന്ന ‘ആര്‍ട്ടിക്കിള്‍ 15’

Published at May 17, 2021 12:22 PM ജാതിയും ഭരണഘടനയും പറയുന്ന ‘ആര്‍ട്ടിക്കിള്‍ 15’

ഗ്രാമീണ ഇന്ത്യയിൽ ഒരു യുവ ഐ‌പി‌എസ് ഉദ്യോഗസ്ഥന്റെ പുതിയ പോസ്റ്റിംഗ്, ക്രൂരമായ കുറ്റകൃത്യത്തിന്റെ പശ്ചാത്തലത്തിൽ ജാതി അസമത്വവും അസുഖകരമായ സത്യങ്ങളും നേരിടാൻ അദ്ദേഹത്തെ പ്രേരിപ്പിക്കുന്നു.തികച്ചും ജാതിയും ഭരണഘടനയും പറയുകയാണ്  ‘ആര്‍ട്ടിക്കിള്‍ 15'.ഇസ്‌ലാമോഫോബിയയെ കുറിച്ച് സംസാരിച്ച ‘മുല്‍ക്ക്’ എന്ന ചിത്രത്തിന് ശേഷം അനുഭവ് സിന്‍ഹ സംവിധാനം ചെയ്യുന്ന ‘ആര്‍ട്ടിക്കിള്‍ 15’ രാജ്യത്തെ ജാതി വ്യവസ്ഥയെ കുറിച്ചാണ് പറയുന്നത്.

സമീപകാലത്ത് ബോളിവുഡില്‍ ഏറ്റവും ശ്രദ്ധേയനായ താരമാണ് ആയുഷ്മാന്‍ ഖുറാന. ബോളിവുഡിലെ സ്ഥിരം കഥകളില്‍ നിന്നും വ്യത്യസ്തമായ പ്രമേയങ്ങള്‍ തിരഞ്ഞെടുക്കുന്നുവെന്നതാണ് ആയുഷ്മാനെ യുവതാരങ്ങളില്‍ ഏറ്റവും ശ്രദ്ധേയനാക്കുന്നത്.‘ശുഭ് മംഗള്‍ സാവ്ധാന്‍’, ‘അന്ധാദുന്‍’, ‘ബദായി ഹോ’ എന്നിവയുടെ ഹാട്രിക് വിജയങ്ങള്‍ക്ക് ശേഷം പുറത്തിറങ്ങുന്ന ആയുഷ്മാന്‍ ചിത്രമാണ് ‘ആര്‍ട്ടിക്കിള്‍ 15’. ഇന്ത്യന്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 15-ല്‍ പറയുന്ന ജാതി, മതം, വർഗം, ലിംഗം, ജനനസ്ഥലം തുടങ്ങിയവയുടെ പേരില്‍ വേര്‍തിരിച്ച് കാണാതിരിക്കാനുള്ള അവകാശം, മൗലിക സ്വാതന്ത്ര്യങ്ങള്‍ തുടങ്ങിയവ പരാമര്‍ശിച്ചുകൊണ്ടുള്ള ടീസര്‍ നേരത്തെ ചര്‍ച്ചയായിരുന്നു.


രണ്ട് ദലിത് പെണ്‍കുട്ടികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുന്നതും തുടര്‍ന്ന് ആ കേസ് അന്വേഷിക്കാനായി അയാന്‍ എന്ന പൊലീസ് ഉദ്യോഗസ്ഥന്‍ നേരിടുന്ന വെല്ലുവിളികളിലൂടെയുമാണ് ചിത്രം കടന്നു പോകുന്നത്. കേസ് അന്വേഷണത്തിന്റെ വഴികളില്‍ ജാതി വിവേചനം എത്രമാത്രം ആഴത്തില്‍ വേരൂന്നിയതാണെന്ന് ചിത്രം പറഞ്ഞു പോകുന്നു. ഉത്തര്‍പ്രദേശിലെ ബദൗനില്‍ 2014 ല്‍ രണ്ട് ദലിത് പെണ്‍കുട്ടികളെ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തെ അടിസ്ഥാനപ്പെടുത്തിയാണ് അനുഭവ് സിന്‍ഹ ‘ആര്‍ട്ടിക്കിള്‍ 15’ ഒരുക്കിയിരിക്കുന്നത്.

സാങ്കൽപ്പിക ഗ്രാമമായ ലാൽഗാവിൽ മൂന്ന് പെൺകുട്ടികളെ കാണാതാകുമ്പോൾ, അവരിൽ രണ്ടുപേരെ മരിച്ച നിലയിൽ കണ്ടെത്തി, മൂന്നാമത്തേതിന്റെ ഒരു സൂചനയും ഇല്ല. ഈ ക്രൂരമായ പ്രവർത്തിക്ക് അവൾ എവിടെയാണ്, ആരാണ് ഉത്തരവാദികൾ?എന്ന ചോദ്യമാണ് കഥയെ മുന്നോട്ട് നയിക്കുന്നത്.സവര്‍ണ മേല്‍ക്കോഴ്മയുടെ ആധിപത്യമനോഭാവത്തിന്റെ നേര്‍ക്കാഴ്ചയിലേക്ക് വേറിട്ട രീതിയില്‍ സഞ്ചരിക്കുന്നുവെന്നതാണ് ആര്‍ട്ടിക്കിള്‍ 15 എന്ന അനുഭവ് സിന്‍ഹയുടെ പുതിയ സിനിമയെ വേറിട്ടതാക്കുന്നത്.

രാജ്യത്ത് ഇപ്പോഴും നിലനില്‍ക്കുന്ന, ഓരോ വ്യക്തിയുടേയും വിധി നിര്‍ണയിക്കുന്ന, ജാതിയുടെ പേരിലുള്ള വിവേചനത്തെ ചിത്രം വരച്ചിടുന്നു. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ മുല്‍ക്കില്‍ മതമായിരുന്നു ചര്‍ച്ചാ വിഷയം. മുല്‍ക്കിന്റെ ക്ലൈമാക്‌സില്‍ ഇന്ത്യന്‍ ഭരണഘടനയെ ഉയര്‍ത്തിക്കാണിക്കുമ്പോള്‍ ആര്‍ട്ടിക്കിള്‍ 15 ഭരണഘടന തന്നെ സിനിമയായി മാറുന്നുവെന്നും ഇന്ത്യന്‍ എക്സ്പ്രസ്സ്‌ നിരൂപക ശുഭ്രാ ഗുപ്ത വിലയിരുത്തുന്നു.


‘Article 15’ on caste and constitution

Related Stories
മുംബൈയിലെ ചുവന്ന തെരുവില്‍ ഞാന്‍ ചെന്നു, ലൈംഗിക തൊഴിലാളികളെ നിരീക്ഷിച്ചു:  കരീനയുടെ തുറന്ന് പറച്ചില്‍

Sep 23, 2021 05:33 PM

മുംബൈയിലെ ചുവന്ന തെരുവില്‍ ഞാന്‍ ചെന്നു, ലൈംഗിക തൊഴിലാളികളെ നിരീക്ഷിച്ചു: കരീനയുടെ തുറന്ന് പറച്ചില്‍

മുംബൈയില്‍ ചുവന്നതെരുവില്‍ വരെ പോയി ലൈംഗിക തൊഴിലാളികളായ സ്ത്രീകളെ...

Read More >>
സായി പല്ലവി ചിത്രം നിരസിക്കണേ എന്ന് പ്രാർത്ഥിച്ചു, നടിക്ക് മുന്നിൽ തുറന്ന് പറഞ്ഞ് ചിരഞ്ജീവി

Sep 22, 2021 11:34 AM

സായി പല്ലവി ചിത്രം നിരസിക്കണേ എന്ന് പ്രാർത്ഥിച്ചു, നടിക്ക് മുന്നിൽ തുറന്ന് പറഞ്ഞ് ചിരഞ്ജീവി

സായി പല്ലവിയെ ഭോലാ ശങ്കർ ടീം സമീപിക്കുന്നു എന്ന് അറിഞ്ഞപ്പോൾ , നടി ഓഫർ സ്വീകരിക്കരുതെന്ന് താൻ പ്രാർത്ഥിച്ചിരുന്നു. സായി ആ ഓഫർ നിരസിക്കുകയും...

Read More >>
Trending Stories