മലയാളികളുടെ ഇഷ്ട്ടതാര ജോഡികള്‍ ആണ് ശ്രീനിഷും പേളി മാണിയും .പേളി ഗര്‍ഭിണി ആണെന്ന വാര്‍ത്ത അടുത്തിടെയാണ് ആരാധകര്‍ അറിഞ്ഞത്.ഗര്‍ഭകാലത്തെ ഓരോ വിശേഷവും പേളി ആരാധകരെ അറിയിക്കല്‍ ഉണ്ട്. ഇപ്പോളിതാ ശ്രിനി പേളിയെ എങ്ങനെ നോക്കുന്നു എന്നാണ് താരം കുറിച്ചിരിക്കുന്നത് .
പേളിയുടെ ഫേസ്ബുക്ക് കുറിപ്പ് അവന്റെ കൈകളില്‍ ഞാൻ എപ്പോഴും സുരക്ഷിതയാണ്. എന്നെ ഒരു കുഞ്ഞിനെപോലെയാണ് നോക്കുന്നത്. ഞാൻ സന്തോഷവതിയായിരിക്കാൻ എപോഴും ശ്രമിക്കുന്നു. നെഗറ്റീവ് സിനിമകളോ വാര്‍ത്തകളോ കാണാൻ എന്നെ അനുവദിക്കുന്നില്ല. എന്റെ ആദ്യത്തെ സ്‍കാൻ കഴിഞ്ഞപ്പോള്‍ അവന് ആനന്ദക്കണ്ണീര്‍ വന്നു. ഞാൻ ഉറങ്ങിയെന്ന് ഉറപ്പുവരുത്തി അവൻ അവന്റെ കുഞ്ഞിനോട് സംസാരിക്കുന്നു. ഞാൻ പാല്‍ കുടിക്കുന്നുണ്ട് എന്ന് അവൻ ഉറപ്പുവരുത്തുന്നു (അതിന്റെ രുചി എനിക്ക് ഇഷ്‍ടമില്ലാത്തതുകൊണ്ട് ഞാൻ അവസാനത്തെ തുള്ളി കുടിക്കുന്നതുവരെ അവൻ കാത്തിരിക്കുന്നു.)
വൈകുന്നേരങ്ങളില്‍ അവൻ എനിക്കൊപ്പം നടക്കുന്നു. ഞാൻ ഉറങ്ങാതിരിക്കുമ്പോള്‍ അവനും ഒപ്പമിരിക്കുന്നു. എന്നെ ഉറക്കത്തിലേക്ക് ആക്കാൻ ഇഷ്‍ടപ്പെട്ട പാട്ടുകള്‍ വയ്‍ക്കുന്നു. ഞാൻ എത്ര മനോഹരിയാണ് എന്ന് അവൻ ഓര്‍മിപ്പിക്കുന്നു. എനിക്ക് എന്താണോ വേണ്ടത് അത് തിന്നാൻ പ്രേരിപ്പിക്കുന്നു. എന്റെ സ്വപ്‍നങ്ങളെ പിന്തുടരാൻ എന്നോട് പറയുന്നു. അങ്ങനെ ഒരുപാടുണ്ട്. ഞാൻ അവനെ ഹൃദയം നിറഞ്ഞ് സ്‍നേഹിക്കുന്നു. സ്‍നേഹം നിറഞ്ഞ മനുഷ്യന്റെ ചെറിയ പതിപ്പിനെ എന്നില്‍ വഹിക്കുന്നതില്‍ ഞാൻ ഭാഗ്യവതിയാണ്. സ്‍നേഹം ശ്രീനി. എന്നാണ് പേളി കുറിച്ചിരിക്കുന്നത് .
There is a notice to Perly fans about every event during pregnancy. The actress has written about how she looks at Srinivasa Perly now