ദൃശ്യത്തിന്റെ രണ്ടാംഭാഗത്തിന്‍റെ ചിത്രീകരണം അടുത്തമാസം

ദൃശ്യത്തിന്റെ രണ്ടാംഭാഗത്തിന്‍റെ ചിത്രീകരണം അടുത്തമാസം
Oct 4, 2021 09:49 PM | By Truevision Admin

മലയാള സിനിമ ആസ്വാദകര്‍ ഒന്നടങ്കം നെഞ്ചിലേറ്റിയ ദൃശ്യത്തിന്റെ രണ്ടാംഭാഗത്തിന്‍റെ ചിത്രീകരണം അടുത്തമാസം ആറാം തീയതി തുടങ്ങും. ഇതിനായി തൊടുപുഴ വഴിത്തലയിലെ ജോർജുകുട്ടിയുടെ വീട് മോടിപിടിപ്പിക്കുന്നതിന്‍റെ തിരക്കിലാണ് അണിയറക്കാർ. മോഹന്‍ലാലിന്റെ കഥാപാത്രമായ ജോര്‍ജ്കുട്ടിയുടെ വീടും ദൃശ്യം സൂപ്പര്‍ ഹിറ്റായതിന് പിന്നാലെ ഭാഗ്യ ലൊക്കേഷനായി മാറിയിരുന്നു.

ഏഴ് വർഷത്തിന് ശേഷമാണ് ജോർജ് കുട്ടിയും കുടുംബവും വഴിത്തലയില വീട്ടിലേക്ക് താമസിക്കാൻ എത്തുന്നത്.അതുകൊണ്ട് തന്നെ വീടിനു മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് . സാമ്പത്തികമായി ഉയർന്നതോടെ ജോർജുകുട്ടി വീടൊന്ന് മോടി കൂട്ടി. ഷീറ്റിട്ടിരുന്ന കാർപ്പോർച്ച് വാർത്തു. കർഷകനായ ജോർജുകുട്ടിയുടെ പറമ്പ് മുഴുവൻ വാഴയും കപ്പയുമെല്ലാം വിളഞ്ഞ് കിടക്കുകയാണ്.

ഷൂട്ടിംഗ് തുടങ്ങിയാൽ വിളവെടുപ്പ് ആരംഭിക്കാം.കർഷകനായ വഴിത്തല സ്വദേശി മഠത്തിപ്പറമ്പിൽ ജോസഫിന്റെ വീടാണിത്. വീട് ദൃശ്യത്തിന്‍റെ ആദ്യഭാഗത്തിന് ഷൂട്ടിംഗിന് നൽകുമ്പോൾ ചിത്രം ഇത്രയും വലിയ ഹിറ്റാകുമെന്ന് കരുതിയതല്ല. ദൃശ്യത്തിന്‍റെ തമിഴ് റീമേക്ക് പാപനാശവും ഇവിടെ തന്നെ ചിത്രീകരിച്ചിരുന്നു . കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരിക്കും ചിത്രീകരണം..ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍ .

Given the shooting for the first part of the home scene, the film was never expected to be such a big hit

Next TV

Related Stories
ശ്രീനിയേട്ടൻ പോയി...; 'പുറത്ത് ചിതയെരിയുന്നു... ശ്രീനിയേട്ടൻ ഇല്ലാത്ത വീട്ടിൽ വിമലേച്ചിയോടൊപ്പം..'; ഇങ്ങനെയൊരു ഫോട്ടോ വേണമായിരുന്നോ?

Dec 23, 2025 11:28 AM

ശ്രീനിയേട്ടൻ പോയി...; 'പുറത്ത് ചിതയെരിയുന്നു... ശ്രീനിയേട്ടൻ ഇല്ലാത്ത വീട്ടിൽ വിമലേച്ചിയോടൊപ്പം..'; ഇങ്ങനെയൊരു ഫോട്ടോ വേണമായിരുന്നോ?

നടൻ ശ്രീനിവാസന്റെ മരണം, ശ്രീനിവാസന്റെ ഭാര്യ വിമലടീച്ചർ , കുടുംബത്തിന്റെ വിഷമം, മരണവീട്ടിൽ...

Read More >>
ദിലീപേട്ടൻ വിലക്കിയിട്ടില്ല, നീണ്ട 24 വർഷത്തെ ആത്മബന്ധം ; കാവ്യയുടെയും സുജയുടെയും രഹസ്യങ്ങൾ!

Dec 23, 2025 11:07 AM

ദിലീപേട്ടൻ വിലക്കിയിട്ടില്ല, നീണ്ട 24 വർഷത്തെ ആത്മബന്ധം ; കാവ്യയുടെയും സുജയുടെയും രഹസ്യങ്ങൾ!

ദിലീപ് കാവ്യ ബന്ധം, കാവ്യയുടെ പ്രിയപ്പെട്ട കൂട്ടുകാരി, ഗോസിപ്പുകൾ...

Read More >>
ചിതയ്ക്കരികിൽ തനിച്ചായിപ്പോയ സത്യൻ അന്തിക്കാട്; 'ശ്രീനീ... നീയില്ലാതെ ഞാനെങ്ങനെ കഥയെഴുതും?' വിറയ്ക്കുന്ന കൈകളോടെ ആ അവസാന കുറിപ്പ് !

Dec 22, 2025 01:14 PM

ചിതയ്ക്കരികിൽ തനിച്ചായിപ്പോയ സത്യൻ അന്തിക്കാട്; 'ശ്രീനീ... നീയില്ലാതെ ഞാനെങ്ങനെ കഥയെഴുതും?' വിറയ്ക്കുന്ന കൈകളോടെ ആ അവസാന കുറിപ്പ് !

ശ്രീനിവാസൻ സത്യൻ അന്തിക്കാട് ബന്ധം, ചിതയ്ക്കരികിൽ തനിച്ച് , അവസാനമായി പേനയും പേപ്പറും...

Read More >>
Top Stories

News Roundup