---
title: "ഫഹദും ദര്‍ശനയും വീണ്ടും ഒന്നിക്കുന്നു "
english_title: "Fahad and Darshan reunite, shooting of the movie started"
publisher: "moviemax.in"
canonical_url: "https://moviemax.in/news/1217/fahad-and-darshan-reunite-shooting-of-the-movie-started"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://moviemax.in/image-uploads/5f61b8de64e4b_irul.jpg"
keywords: []
---

# ഫഹദും ദര്‍ശനയും വീണ്ടും ഒന്നിക്കുന്നു 

> **Lead Summary:** കൊവിഡ് കാലത്ത് പൂര്‍ണമായും മൊബൈല്‍ ഫോണില്‍ ചിത്രികരിച്ച സിനിമയായിരുന്നു മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത 'സി യു സൂണ്‍'. ഡയറക്ട് ഒടിടി റിലീസ് ആയി പുറത്തെത്തിയ സിനിമയായിരുന്നു ഇത് . ചിത്രത്തില്‍ ഫഹദ് ഫാസിലിനൊപ്പം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് ദര്‍ശന രാജേന്ദ്രന്‍ എന്ന യുവനടി ആയിരുന്നു.

## Article Content

കൊവിഡ് കാലത്ത് പൂര്‍ണമായും മൊബൈല്‍ ഫോണില്‍ ചിത്രികരിച്ച സിനിമയായിരുന്നു മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത 'സി യു സൂണ്‍'. ഡയറക്ട് ഒടിടി റിലീസ് ആയി പുറത്തെത്തിയ സിനിമയായിരുന്നു ഇത് . ചിത്രത്തില്‍ ഫഹദ് ഫാസിലിനൊപ്പം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് ദര്‍ശന രാജേന്ദ്രന്‍ എന്ന യുവനടി ആയിരുന്നു.

ഇപ്പോഴിതാ സി യു സൂണിനു ശേഷം ഇരുവരും ഒരുമിക്കുന്ന . 'ഇരുള്‍' എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം കുട്ടിക്കാനത്ത് ആരംഭിച്ചു എന്നാ വാര്‍ത്തകള്‍ ആണ് പുറത്തു വരുന്നത് .നവാഗതനായ നസീഫ് യൂസഫ് ഇസുദ്ദീന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫഹദിനും ദര്‍ശനയ്ക്കുമൊപ്പം സൗബിന്‍ ഷാഹിറും ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട് .

ആന്‍റോ ജോസഫ് ഫിലിം കമ്പനിയുടെയും പ്ലാന്‍ ജെ സ്റ്റുഡിയോസിന്‍റെയും ബാനറില്‍ ആന്‍റോ ജോസഫ്, ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നവരാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നത് . ജോമോന്‍ ടി ജോണ്‍ ആണ് ഛായാഗ്രഹണം. പ്രോജക്ട് ഡിസൈനര്‍ ബാദുഷ. പൂര്‍ണമായും കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടാണ് ചിത്രീകരണം.അതേസമയം കൊവിഡ് കാലത്ത് റിലീസ് മുടങ്ങിയ ചിത്രങ്ങളുടെ കൂട്ടത്തില്‍ ഫഹദിന്‍റെ ഒരു സിനിമയുമുണ്ട്. മഹേഷ് നാരായണന്‍റെ സംവിധാനത്തില്‍ ഒരുങ്ങിയ 'മാലിക്' ആണ് ചിത്രം.

### Related Links & Sources
- [Original Story Source](https://moviemax.in/news/1217/fahad-and-darshan-reunite-shooting-of-the-movie-started)