കൊവിഡ് കാലത്ത് പൂര്‍ണമായും മൊബൈല്‍ ഫോണില്‍ ചിത്രികരിച്ച സിനിമയായിരുന്നു മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത 'സി യു സൂണ്‍'. ഡയറക്ട് ഒടിടി റിലീസ് ആയി പുറത്തെത്തിയ സിനിമയായിരുന്നു ഇത് . ചിത്രത്തില്‍ ഫഹദ് ഫാസിലിനൊപ്പം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് ദര്‍ശന രാജേന്ദ്രന്‍ എന്ന യുവനടി ആയിരുന്നു.
ഇപ്പോഴിതാ സി യു സൂണിനു ശേഷം ഇരുവരും ഒരുമിക്കുന്ന . 'ഇരുള്‍' എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം കുട്ടിക്കാനത്ത് ആരംഭിച്ചു എന്നാ വാര്‍ത്തകള്‍ ആണ് പുറത്തു വരുന്നത് .നവാഗതനായ നസീഫ് യൂസഫ് ഇസുദ്ദീന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫഹദിനും ദര്‍ശനയ്ക്കുമൊപ്പം സൗബിന്‍ ഷാഹിറും ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട് .
ആന്‍റോ ജോസഫ് ഫിലിം കമ്പനിയുടെയും പ്ലാന്‍ ജെ സ്റ്റുഡിയോസിന്‍റെയും ബാനറില്‍ ആന്‍റോ ജോസഫ്, ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നവരാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നത് . ജോമോന്‍ ടി ജോണ്‍ ആണ് ഛായാഗ്രഹണം. പ്രോജക്ട് ഡിസൈനര്‍ ബാദുഷ. പൂര്‍ണമായും കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടാണ് ചിത്രീകരണം.അതേസമയം കൊവിഡ് കാലത്ത് റിലീസ് മുടങ്ങിയ ചിത്രങ്ങളുടെ കൂട്ടത്തില്‍ ഫഹദിന്‍റെ ഒരു സിനിമയുമുണ്ട്. മഹേഷ് നാരായണന്‍റെ സംവിധാനത്തില്‍ ഒരുങ്ങിയ 'മാലിക്' ആണ് ചിത്രം.
Fahad and Darshan reunite, shooting of the movie started