നടൻ ഭീമൻ രഘു സി.പി.എമ്മിലേക്ക്

നടൻ ഭീമൻ രഘു സി.പി.എമ്മിലേക്ക്
Jun 10, 2023 11:20 AM | By Susmitha Surendran

നടൻ ഭീമൻ രഘു സി.പി.എമ്മിലേക്ക്. ഇക്കാര്യം ചർച്ചചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ വിദേശത്ത് നിന്ന് തിരിച്ചെത്തുന്നത് കാത്തിരിക്കുകയാണ്.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ സ്ഥാനാർഥിയായി ഭീമൻ രഘു മത്സരിച്ചിരുന്നു. ബി.ജെ.പിക്ക് വേണ്ടി മത്സരിക്കില്ലെന്നും അവരുടെ രാഷ്ട്രീയത്തോട് താൽപര്യമില്ലെന്നും അടുത്തിടെ ഭീമൻ രഘു പറഞ്ഞിരുന്നു.

ബി.ജെ.പിയിലുള്ള കാലത്ത് ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാനായില്ല. അതിന് അവസരവും ലഭിച്ചില്ല. രഷ്ട്രീയ പ്രവർത്തനം ഏറെ ഇഷ്ടപ്പെട്ടിട്ടാണ് ഈ മേഖലയിലേക്ക് വന്നത്.

എന്നാൽ മനസു മടുപ്പിക്കുന്ന ഒരുപാട് അനുഭവങ്ങൾ കേരളത്തിലെ ബി.ജെ.പി നേതൃത്വത്തിൽ നിന്ന് നേരിട്ടതായും നടൻ പറഞ്ഞു. സംവിധായകൻ രാജസേനനും അടുത്തിടെ ബി.ജെ.പിയിൽ നിന്ന് രാജിവെച്ച് സി.പി.എമ്മിൽ ചേരുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. അതിന്റെ ഭാഗമായി സി.പി.എം സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാസ്റ്ററെ കാണുകയും ചെയ്തു.

Actor Bheeman Raghu to CPM

Next TV

Related Stories
'അച്ഛനാണ് ശരിയെന്ന് തിരിച്ചറിഞ്ഞു, അച്ഛന്റെ കൂടെ ഏത് അവസ്ഥയിലും നിന്ന മീനാക്ഷി'; സന്തോഷത്തോടെ പുതിയ ഫോട്ടോ

Dec 9, 2025 05:09 PM

'അച്ഛനാണ് ശരിയെന്ന് തിരിച്ചറിഞ്ഞു, അച്ഛന്റെ കൂടെ ഏത് അവസ്ഥയിലും നിന്ന മീനാക്ഷി'; സന്തോഷത്തോടെ പുതിയ ഫോട്ടോ

ദിലീപ് കേസ്, മകൾ മീനാക്ഷിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ് , പുതിയ ചിത്രം...

Read More >>
മികച്ച പ്രതികരണങ്ങളോടെ 'പൊങ്കാല' നൂറിലധികം തിയേറ്ററുകളിൽ പ്രദർശനം തുടരുന്നു

Dec 9, 2025 03:50 PM

മികച്ച പ്രതികരണങ്ങളോടെ 'പൊങ്കാല' നൂറിലധികം തിയേറ്ററുകളിൽ പ്രദർശനം തുടരുന്നു

പൊങ്കാല, ശ്രീനാഥ് ഭാസി,ബാബുരാജ്, നൂറിലധികം തിയേറ്ററുകളിൽ പ്രദർശനം...

Read More >>
Top Stories










News Roundup