മമ്മൂക്കാനോട് മിണ്ടി.... പിന്നെ വായ് നിറയെ കൊച്ചുവർത്തമാനവും പീലിമോൾ ഹാപ്പിയാണ്. അക്ഷരാർത്ഥത്തിൽ. ഒരിക്കലും മറക്കാതൊരു " ഹാപ്പി " ബർത്ത് ഡേയും മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തില്‍ പിറന്നാളിന് ക്ഷണിക്കാത്തതില്‍ ചിണുങ്ങി കരയുന്ന ഒരു കുഞ്ഞ് ആരാധികയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു.
'മമ്മൂക്കാനോട് മുണ്ടൂലെന്നും മമ്മൂക്ക തന്നെ ഹാപ്പി ബര്‍ത്ത്ഡെയ്ക്ക് വിളിച്ചില്ലെ'ന്നും പറഞ്ഞ് കരഞ്ഞ പീലിയുടെ പിറന്നാള്‍ ദിനമായ ഇന്ന് അവളുടെ സങ്കടം തീര്‍ത്തിരിക്കുകയാണ് മമ്മൂട്ടി. പിറന്നാള്‍ ആശംസകള്‍ നേരിട്ട് പറയാന്‍ മമ്മൂട്ടി പീലിമോളെ വീഡിയോകോളിലൂടെ വിളിച്ചു, കുശലം ചോദിച്ചു. ഒപ്പം കൈയ്യ് നിറയെ പിറന്നാള്‍ സമ്മാനങ്ങളും മമ്മൂട്ടി സഹായികള്‍ വഴി പീലിക്കായി കൊടുത്തയച്ചു .
കേക്കും പ്രത്യേകം പറഞ്ഞു തുന്നിച്ച ഉടുപ്പുമാണ് പിറന്നാള്‍ സമ്മാനമായി മമ്മൂട്ടി കൊടുത്തയച്ചത്. കൊച്ചിയിലെ യുവ ഫാഷന്‍ ഡിസൈനര്‍ ആബെന്‍ ജോണ്‍സണാണ് ഉടുപ്പ് തയ്യാറാക്കിയത്. 'ഹാപ്പി ബര്‍ത്ത്ഡേ പീലിമോള്‍, വിത്ത് ലവ് മമ്മൂട്ടി' എന്ന് കേക്കില്‍ എഴുതിയിരുന്നു. കേക്ക് മുറിക്കുന്നതിന് മുന്‍പായി മമ്മൂട്ടി സഹായികളുടെ ഫോണിലേക്ക് വീഡിയോകളില്‍ വിളിച്ചു പീലിമോളെയും വീട്ടുകാരോടും സംസാരിച്ചു .
കഴിഞ്ഞ ഏഴാംതീയ്യതി ആയിരുന്നു മമ്മൂട്ടിയുടെ ജന്മദിനം. അന്ന് ജോലിക്കുപോയി വൈകിട്ട് തിരിച്ചെത്തിയ മാതാപിതാക്കള്‍ മമ്മൂട്ടിയുടെ പിറന്നാളാഘോഷത്തിന് പോയതാണെന്ന് കരുതിയാണ് പീലി കരഞ്ഞത്. കരയുന്ന വീഡിയോ അച്ഛന്‍ ഹമീദാണ് ചിത്രീകരിച്ചത് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയത്.
Mammootty sent a cake and a specially made dress as a birthday present