മുപ്പത്തിയെട്ടാം വയസിൽ പഴയ ലുക്കിലേക്ക് തിരികെയെത്തി കാവ്യ, മാറ്റത്തിന് പിന്നിലെ കാരണം...

മുപ്പത്തിയെട്ടാം വയസിൽ പഴയ ലുക്കിലേക്ക് തിരികെയെത്തി കാവ്യ, മാറ്റത്തിന് പിന്നിലെ കാരണം...
Jun 9, 2023 10:31 AM | By Susmitha Surendran

കാസർ​ഗോഡ് നിന്നും മലയാള സിനിമയിലേക്ക് എത്തി ഒരു കാലത്ത് ഏറ്റവും താരമൂല്യമുള്ള നായികയായി തിളങ്ങിയ നടിയാണ് കാവ്യ മാധവൻ. ബാലതാരമായി അരങ്ങേറിയ കാവ്യ ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോഴാണ് ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന സിനിമയിലൂടെ ദിലീപിന്റെ നായികയായത്. 

നായകന്റെ നിഴലിൽ നിൽക്കുന്ന നായിക വേഷങ്ങളായിരുന്നില്ല കാവ്യയ്ക്ക് ലഭിച്ചിരുന്നത്. അതുകൊണ്ട് കൂടിയാണ് കാവ്യ സിനിമയിലേക്ക് തിരിച്ച് വരണമെന്ന് ആരാധകർ ആവശ്യപ്പെടുന്നത്. ദിലീപുമായുള്ള വിവാഹത്തോടെ കുടുംബിനിയായി മാറി നടി. 


മകൾ മഹാലക്ഷ്മിയുടെ പഠനവും മറ്റുമായി കാവ്യ തിരക്കിലാണ്. സോഷ്യൽമീഡിയയിൽ സജീവമല്ലാത്ത താരത്തിന്റെ മേക്കോവർ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ശരീര ഭാരം കുറച്ച് പഴയ കാവ്യയായി താരം മാറിയിരിക്കുന്നു.

മൂന്ന് മാസം മുമ്പ് വരെ ശരീര ഭാരം വർധിച്ച് നടിക്ക് ചില വ്യത്യാസങ്ങൾ വന്നിരുന്നു. അഭിനയം ഉപേക്ഷിച്ചതുകൊണ്ടാവാം താരം ഫിറ്റ്നസിൽ ശ്രദ്ധകൊടുക്കാത്തത് എന്നാണ് അന്ന് ആരാധകർ കരുതിയത്. എന്നാലിപ്പോൾ അടിമുടി മാറി ശരീര ഭാരം കുറച്ച് ജീൻസും ടോപ്പുമൊക്ക ധരിച്ചാണ് കാവ്യ മീഡിയയ്ക്ക് മുമ്പിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ സഹോദരനും ലുലു എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ മുസ്‌ലിയാം വീട്ടിൽ എം.എ അഷ്‌റഫ് അലിയുടെയും സീന അഷ്‌റഫ് അലിയുടെയും മകൾ ഫഹിമയുടെ വിവാഹത്തിൽ സംബന്ധിക്കാൻ ആയിരുന്നു ഭർത്താവ് ദിലീപിനും മകൾക്കും ഒപ്പം കാവ്യ പോയത്.

ഈ ചിത്രങ്ങളും വീഡിയോകളും ഇപ്പോൾ ട്രെൻഡിങാണ്. എയർപോർട്ടിൽ ആരാധകർക്കൊപ്പം സെൽഫിക്ക് പോസ് ചെയ്യുന്ന വീഡിയോയിലാണ് നടി ജീൻസും ടോപ്പും ധരിച്ച് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ കുറച്ച് നാളുകളായി ചുരിദാറിലോ സാരിയിലോ മാത്രമാണ് കാവ്യ ആരാധകർക്ക് മുമ്പിൽ പ്രത്യക്ഷപ്പെട്ടിരുന്നത്. 

പെട്ടെന്നുള്ള നടിയുടെ മാറ്റം ആരാധകരേയും അമ്പരപ്പിച്ചു. താരം ശരീരഭാരം കുറച്ചത് എയർപോട്ട് വീഡിയോ വൈറലായതോടെയാണ് ചർച്ചയായത്. 38ആം വയസിൽ പഴയ ആ ലുക്കിലേക്ക് കാവ്യ മടങ്ങിയെത്തി എന്നാണ് ആരാധകർ പറയുന്നത്. ഇടക്കാലത്ത് ഒരു മാറ്റം രൂപത്തിൽ വന്നിരുന്നു എങ്കിലും ഈ മാറ്റം ശരിക്കും ഞെട്ടിച്ചുവെന്നും കമന്റുകളുണ്ട്.

പഴയകാലത്തെ കാവ്യയുമായുള്ള സാമ്യതകളും ആരാധകർ കണ്ടുപിടിച്ചിട്ടുണ്ട്. ജിമ്മിലെ കൃത്യമായ ട്രെയിനിങ്ങും ഡയറ്റും തന്നെയാകാം മാറ്റത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്. കാവ്യ വർക്കൗട്ട് ചെയ്യുന്ന ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ അടുത്തിടെ പ്രചരിച്ചിരുന്നു. മകൾ മഹാലക്ഷ്മിക്ക് അ‍ഞ്ച് വയസായി. ദിലീപിന്റെ മൂത്തമകൾ മീനാക്ഷി മെഡിസിന് പഠിക്കുന്നു. 


Now Kavya's pictures are going viral.

Next TV

Related Stories
ഇങ്ങനെയാെരാളായിരുന്നോ? വിഷ്ണുവിന്റെ കുടുംബ കാര്യങ്ങൾ കേട്ട് ഞെട്ടി: ശാന്തിവിള ദിനേശ്

May 11, 2025 01:11 PM

ഇങ്ങനെയാെരാളായിരുന്നോ? വിഷ്ണുവിന്റെ കുടുംബ കാര്യങ്ങൾ കേട്ട് ഞെട്ടി: ശാന്തിവിള ദിനേശ്

വിഷ്ണു പ്രസാദ ജീവിതത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ ശാന്തിവില ദിനേശ്...

Read More >>
'നരിവേട്ട'ക്കൊരുങ്ങി; ടോവിനോ തോമസിന്റെ പുതിയ ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കേറ്റായി

May 10, 2025 09:54 PM

'നരിവേട്ട'ക്കൊരുങ്ങി; ടോവിനോ തോമസിന്റെ പുതിയ ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കേറ്റായി

ടൊവിനോ തോമസ് പ്രധാന വേഷത്തിലെത്തുന്ന "നരിവേട്ട" റിലീസിന് ഒരുങ്ങുന്നു...

Read More >>
നമ്മുടെ മുറ്റത്തേക്ക് മിസൈല്‍ വീഴാത്ത കാലത്തോളം യുദ്ധം മറ്റെവിടെയോ നടക്കുന്ന പൂരമാണ് - നവ്യ നായര്‍

May 10, 2025 04:47 PM

നമ്മുടെ മുറ്റത്തേക്ക് മിസൈല്‍ വീഴാത്ത കാലത്തോളം യുദ്ധം മറ്റെവിടെയോ നടക്കുന്ന പൂരമാണ് - നവ്യ നായര്‍

ഇന്ത്യ-പാക് സംഘർഷം , ഇന്ത്യൻ സൈന്യത്തിനുവേണ്ടി പ്രാർത്ഥിക്കാം - നവ്യ നായർ...

Read More >>
Top Stories