കൊല്ലം സുധിയെ വഴിയില്‍ ഉപേക്ഷിക്കില്ല, വീട് എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കും; ശ്രീകണ്ഠന്‍ നായര്‍

കൊല്ലം സുധിയെ വഴിയില്‍ ഉപേക്ഷിക്കില്ല, വീട് എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കും; ശ്രീകണ്ഠന്‍ നായര്‍
Jun 6, 2023 07:14 PM | By Susmitha Surendran

അന്തരിച്ച നടന്‍ കൊല്ലം സുധിയുടെ വീട് എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കുമെന്ന് ശ്രീകണ്ഠന്‍ നായര്‍. ഇതിനൊപ്പം കുട്ടികളുടെ പഠനച്ചെലവും ഏറ്റെടുക്കുമെന്ന് ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞു. ഫ്‌ളവേഴ്‌സും ട്വന്റിഫോറും ചേര്‍ന്ന് സംഘടിപ്പിച്ച സ്റ്റേജ് ഷോ കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് സുധിക്ക് അപകടമുണ്ടായത്.

”പല പ്രേക്ഷകരും അദ്ദേഹത്തിന്റെ അവശേഷിച്ച സ്വപ്നമായ വീട് വച്ചു നല്‍കണമെന്ന് പറയുന്നു. അതു മാത്രമല്ല ഒരുപാട് കടക്കെണികള്‍ക്ക് നടുവിലായിരുന്നു സുധി, സ്റ്റാര്‍ മാജിക്ക് അവതരണത്തിലൂടെ ലഭിക്കുന്ന തുച്ഛമായ വരുമാനവും സ്റ്റേജ് പ്രോഗ്രാമുകളും കൊണ്ട് ജീവിതം തള്ളി നീക്കി പോകുന്ന അവസ്ഥയായിരുന്നു.”


”നമ്മുടെ കുടുംബത്തിലെ അംഗമാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ഒരുപക്ഷെ കൊല്ലം സുധി മാത്രമെ പോയിട്ടുള്ളൂ, അദ്ദേഹം അവശേഷിപ്പിച്ച് പോയ നല്ല ഓര്‍മകളുണ്ട്. ഫ്‌ളവേഴ്‌സും ട്വന്റിഫോറും ചേര്‍ന്ന് സുധിയ്ക്ക് വീട് വച്ച് നല്‍കും. കുട്ടികളുടെ വിദ്യാഭ്യാസവും ഈ നെറ്റ്‌വര്‍ക്കായിരിക്കും മുന്നോട്ട് കൊണ്ടു പോകുക” എന്നാണ് ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞത്.

ഫ്‌ളവേഴ്‌സിലെ സ്റ്റാര്‍ മാജിക്ക് എന്ന ഷോയിലൂടെയാണ് കൊല്ലം സുധി ശ്രദ്ധ നേടിയത്. മിമിക്രിയിലൂടെ ബിഗ് സ്‌ക്രീനില്‍ എത്തിയ ആളാണ് കൊല്ലം സുധി. 2015ല്‍ പുറത്തിറങ്ങിയ കാന്താരി എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ എത്തിയത്. കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന ചിത്രത്തിലെ സുധിയുടെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Sreekanthan Nair will make the dream of late actor Kollam Sudhi come true.

Next TV

Related Stories
ഇങ്ങനെയാെരാളായിരുന്നോ? വിഷ്ണുവിന്റെ കുടുംബ കാര്യങ്ങൾ കേട്ട് ഞെട്ടി: ശാന്തിവിള ദിനേശ്

May 11, 2025 01:11 PM

ഇങ്ങനെയാെരാളായിരുന്നോ? വിഷ്ണുവിന്റെ കുടുംബ കാര്യങ്ങൾ കേട്ട് ഞെട്ടി: ശാന്തിവിള ദിനേശ്

വിഷ്ണു പ്രസാദ ജീവിതത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ ശാന്തിവില ദിനേശ്...

Read More >>
Top Stories










News Roundup