logo

ആ ചിരിയുണ്ടല്ലോ ഒരൊന്നൊന്നര ചിരിയാണ്-ഡിനീഷിനെ ഏറ്റെടുത്തത് സോഷ്യല്‍ മീഡിയ

Published at May 10, 2021 01:55 PM ആ ചിരിയുണ്ടല്ലോ ഒരൊന്നൊന്നര ചിരിയാണ്-ഡിനീഷിനെ ഏറ്റെടുത്തത് സോഷ്യല്‍ മീഡിയ

കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്ജ്, നിമിഷ സജയൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മാർ‍ട്ടിൻ പ്രക്കാട്ട് ഒരുക്കിയ സിനിമയാണ് 'നായാട്ട്'. ഏപ്രിലിൽ തീയേറ്ററുകളിലെത്തിയ ചിത്രം മികച്ച പ്രേക്ഷക നിരൂപക പ്രശംസ നേടിയിരുന്നു. മെയ് 9ന് ചിത്രം നെറ്റ്‍ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിച്ചതോടെ വീണ്ടും സോഷ്യൽമീഡിയയിൽ ചര്‍‍ച്ചയായിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിൽ ബിജു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഡിനീഷ് പിയുടെ ചിത്രങ്ങൾ സഹിതം സിനിമാ ഗ്രൂപ്പുകളിൽ പോസ്റ്റുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. ആലപ്പുഴ സ്വദേശിയാണ് ഡിനീഷ് പി.

നായാട്ടിൽ ബിജു എന്ന കഥാപാത്രമായി ശ്രദ്ധേയ വേഷത്തിലാണ് ഡിനീഷ് അഭിനിച്ചിരിക്കുന്നത്. ചിത്രത്തിൽ ഡിനീഷിന്‍റെ ആ ചിരിയുണ്ടല്ലോ ഒരൊന്നൊന്നര ചിരിയാണ് എന്നാണ് സോഷ്യൽമീഡിയയിൽ പലരും പുകഴ്ത്തുന്നത്. മഹേഷിന്‍റെ പ്രതികാരത്തിൽ ഓട്ടോക്കാരനായെത്തി കിടിലൻ പ്രകടനം നടത്തിയ അരുൺ പാവുമ്പയ്ക്ക് ശേഷം കാണുന്നവര്‍ക്ക് കല്ലേൽ വച്ച് അരക്കാൻ തോന്നുന്ന തരത്തിലുള്ള പ്രകടനമാണ് ചിത്രത്തിൽ ഡിനീഷ് നടത്തിയതെന്ന് പലരും സോഷ്യൽമീഡിയയിൽ വ്യക്തമാക്കുന്നുണ്ട്.


നോട്ടം കൊണ്ട് പോലും വിറപ്പിച്ച പ്രകടനം. മുറുക്കി ചുവപ്പിച്ച ചുണ്ടും അലസമായ വേഷവും പ്രകടനവും കൊണ്ട് അതിശയിപ്പിച്ചു. സ്ക്രീനിൽ കണ്ടപ്പോൾ ചെപ്പക്കുറ്റി നോക്കി ഒരെണ്ണം പൊട്ടിക്കാൻ ആർക്കും തോന്നിപ്പോകും. അഭിനയമാണെന്ന് തോന്നിയിട്ടേയില്ല, കഥാപാത്രമായി ജീവിച്ചു കാണിച്ചു എന്നൊക്കെയാണ് സിനിമാഗ്രൂപ്പുകളിൽ ഡിനീഷിനെ ഏവരും പുകഴ്ത്തുന്നത്.

സിനിമയിലേക്ക് വിളി വന്നപ്പോൾ തനിക്ക് വയർ ഉണ്ടായിരുന്നു. കഥാപാത്രത്തിനുവേണ്ടി കുറച്ച് മെലിയേണ്ടിയിരുന്നു. ഒരാഴ്ച മാത്രമായിരുന്നു ഷൂട്ടിനായിട്ടുണ്ടായിരുന്നത്. നടപ്പും സൈക്കിൾ ചവിട്ടും ഭക്ഷണം കുറയ്ക്കലുമൊക്ക ചെയ്തായിരുന്നു പെട്ടെന്ന് വയർ കുറച്ച് ചെറുതായി മെലിയാൻ കഴിഞ്ഞതെന്ന് ഡിനീഷ് കൗമുദി ടിവിക്ക് നൽകിയ അഭിമുഖത്തിൽ അടുത്തിടെ വ്യക്തമാക്കിയിരുന്നു. പെട്ടെന്ന് മെലിഞ്ഞപ്പോൾ ചിലർ അസുഖമാണോയെന്നൊക്കെ ചോദിച്ചുവെന്നും ഡിനീഷ് പറഞ്ഞിരിക്കുകയാണ്.


That laugh is a one-and-a-half laugh — Dinesh was taken over by social media

Related Stories
12 വര്‍ഷത്തിന് ശേഷം മോഹന്‍ലാലും ഷാജി കൈലാസും വീണ്ടും ഒന്നിക്കുന്നു

Sep 27, 2021 11:28 AM

12 വര്‍ഷത്തിന് ശേഷം മോഹന്‍ലാലും ഷാജി കൈലാസും വീണ്ടും ഒന്നിക്കുന്നു

മോഹന്‍ലാല്‍-ഷാജി കൈലാസ് കൂട്ടുകെട്ടില്‍ എത്തിയ ആറാം തമ്പുരാന്‍, താണ്ഡവം, നാട്ടുരാജാവ്, ബാബാ കല്യാണി, റെഡ് ചില്ലീസ് എന്നീ സിനിമകളെല്ലാം ഹിറ്റ്...

Read More >>
‘ഞാന്‍ ചെന്ന് എത്തിപ്പെട്ട സ്ഥലം എനിക്ക് പറ്റുന്നതല്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് ഞാൻ ആ തീരുമാനം എടുത്തത്’ -കാവ്യാ മാധവന്‍

Sep 27, 2021 11:07 AM

‘ഞാന്‍ ചെന്ന് എത്തിപ്പെട്ട സ്ഥലം എനിക്ക് പറ്റുന്നതല്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് ഞാൻ ആ തീരുമാനം എടുത്തത്’ -കാവ്യാ മാധവന്‍

ആ സമയത്തൊക്കെ ദിലീപേട്ടനേക്കാളും ഞാന്‍ എന്റെ സങ്കടങ്ങൾ പങ്കുവെച്ചിട്ടുള്ളത് മഞ്ജു ചേച്ചിയോടാണ്. സിനിമയിലുള്ള ഒരാളെന്ന നിലയില്‍ മഞ്ജു...

Read More >>
Trending Stories