മലയാള സിനിമയ്ക്ക് സംഗീതമൊരുക്കാന്‍ ഹോളിവുഡ് സംഗീത സംവിധായകന്‍

മലയാള സിനിമയ്ക്ക് സംഗീതമൊരുക്കാന്‍ ഹോളിവുഡ് സംഗീത സംവിധായകന്‍
Oct 4, 2021 09:49 PM | By Truevision Admin

ഇന്ത്യന്‍ സിനിമയില്‍ അതികം പരീക്ഷിച്ചിട്ടില്ലാത്ത ഫിലിം മേക്കിംഗ് രീതിയാണ് ഫൗണ്ട് ഫൂട്ടേജ്. പൂര്‍ണമായും ഈ രീതിയില്‍ ചിത്രീകരിക്കുന്ന ആദ്യ മലയാള സിനിമയ്ക്ക് പശ്ചാത്തല സംഗീതമൊരുക്കുന്നത് ഹോളിവുഡ് സംഗീത സംവിധായകന്‍ ഇവാന്‍ ഇവാന്‍സാണ്.


നിരവധി ഹോളിവുഡ് സിനിമകള്‍ക്ക് പശ്ചാത്തല സംഗീതമൊരുക്കിയ ഇവാന്‍ ഇവാന്‍സിന്റെ ആദ്യ ഇന്ത്യന്‍ സിനിമയാണിത്. ഒരു കൂട്ടം പുതുമുഖങ്ങളാണ് ‘വഴിയെ’ എന്ന് പേരിട്ടിരിക്കുന്ന ഈ പരീക്ഷണ ചിത്രത്തിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.


തരിയോട് എന്ന ഡോക്യൂമെന്ററിയ്ക്ക് ശേഷം നിര്‍മല്‍ ബേബി വര്‍ഗീസ് സംവിധാനം ചെയ്യുന്ന ഈ ഹൊറര്‍ ചിത്രത്തില്‍ പുതുമുഖങ്ങളായ ജെഫിന്‍ ജോസഫ്, അശ്വതി അനില്‍ കുമാര്‍ എന്നിവരാണ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്.


കാസബ്‌ളാങ്കാ ഫിലിം ഫാക്ടറിയുടെ ബാനറില്‍ ബേബി ചൈതന്യ നിര്‍മിക്കുന്ന ഈ പരീക്ഷണ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് മിഥുന്‍ ഇരവില്‍, ഷോബിന്‍ ഫ്രാന്‍സിസ്, കിരണ്‍ കാബ്രത്ത് എന്നിവരാണ്.


ലോകപ്രശസ്ത സിനിമാ താരം റോജര്‍ വാര്‍ഡ് ഉള്‍പ്പടെ ഹോളിവുഡില്‍ നിന്നടക്കമുള്ള പല വിദേശ താരങ്ങളും ഭാഗമാകുന്ന തരിയോട്: ദി ലോസ്റ്റ് സിറ്റി എന്ന വരാനിരിക്കുന്ന ബിഗ് ബജറ്റ് സിനിമയുടെ സംവിധായകന്‍ കൂടിയാണ് നിര്‍മല്‍. തരിയോട് എന്ന ഡോക്യൂമെന്ററി ചിത്രത്തിന്റെ സിനിമാറ്റിക് റീമേക്കാണ് ഈ ചിത്രം.

Hollywood music director to compose music for Malayalam cinema

Next TV

Related Stories
#dileep |  എന്നോട് ഇത്രയും ശത്രുത ആര്‍ക്കാണെന്ന് അറിയില്ല! അസ്ത്രം തൊടുത്ത് വിടുന്നതിന് പിന്നില്‍ ഒരാളുണ്ടാവും -ദിലീപ്

Apr 29, 2024 10:01 PM

#dileep | എന്നോട് ഇത്രയും ശത്രുത ആര്‍ക്കാണെന്ന് അറിയില്ല! അസ്ത്രം തൊടുത്ത് വിടുന്നതിന് പിന്നില്‍ ഒരാളുണ്ടാവും -ദിലീപ്

'എന്തിനാണ് എന്നോട് ഇത്ര ശത്രുത എന്നെനിക്ക് മനസ്സിലാകുന്നില്ലെന്നാണ് ദിലീപ്...

Read More >>
#Navyanair |എനിക്ക് ഇല്ലാത്ത കുട്ടിയുടെ അവകാശം എടുക്കാന്‍ പറ്റില്ല! രണ്ട് മക്കളുണ്ടെന്ന് എഴുതിയ സംഘാടകരോട് നടി നവ്യ നായര്‍

Apr 29, 2024 07:44 PM

#Navyanair |എനിക്ക് ഇല്ലാത്ത കുട്ടിയുടെ അവകാശം എടുക്കാന്‍ പറ്റില്ല! രണ്ട് മക്കളുണ്ടെന്ന് എഴുതിയ സംഘാടകരോട് നടി നവ്യ നായര്‍

നവ്യക്ക് രണ്ട് മക്കള്‍ ഉണ്ടെന്ന് തരത്തില്‍ ബുക്ക്‌ലെറ്റില്‍ എഴുതിയ അധികൃതരോട് തന്റെ പരിഭവം പങ്കുവെച്ചുകൊണ്ട് സംസാരിക്കുകയാണ് നടി....

Read More >>
#dileep |   അച്ഛനെന്താണ് കാണിക്കുന്നത്, എല്ലാവരും കാണില്ലേ? ഷർട്ട് ഊരി ചെയുന്നത് കണ്ട് മകള്‍! ദിലീപ്

Apr 28, 2024 08:11 PM

#dileep | അച്ഛനെന്താണ് കാണിക്കുന്നത്, എല്ലാവരും കാണില്ലേ? ഷർട്ട് ഊരി ചെയുന്നത് കണ്ട് മകള്‍! ദിലീപ്

ഭാര്യയും മക്കളും സിനിമ കണ്ടതിനെ പറ്റി ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു...

Read More >>
#vishnuunnikrishnan | ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് 'കട്ടപ്പനയിലെ റിത്വിക് റോഷൻ'

Apr 28, 2024 12:28 PM

#vishnuunnikrishnan | ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് 'കട്ടപ്പനയിലെ റിത്വിക് റോഷൻ'

ഇപ്പോഴിതാ ഫേസ്ബുക്ക് തിരികെ എങ്ങനെ ലഭിച്ചു എന്നതിനെക്കുറിച്ച് വിശദമായി പറഞ്ഞിരിക്കുകയാണ്...

Read More >>
#jagathysreekumar |നടൻ ജഗതി ശ്രീകുമാറിന് പശ്ചിമബംഗാള്‍ രാജ്ഭവന്റെ ദേശീയപുരസ്‌കാരം

Apr 28, 2024 10:45 AM

#jagathysreekumar |നടൻ ജഗതി ശ്രീകുമാറിന് പശ്ചിമബംഗാള്‍ രാജ്ഭവന്റെ ദേശീയപുരസ്‌കാരം

യേശുദാസിന്റെ പാട്ടെന്നപോലെ ദൃശ്യമാധ്യമങ്ങളില്‍ ജഗതിയെ കാണാത്ത ഒരു ദിവസം പോലുമില്ലെന്ന് ആനന്ദബോസ്...

Read More >>
#sandrathomas | ഈ നാടിനിത്‌ എന്തുപറ്റി..? 'കുഞ്ഞിനെ അന്യ മതസ്ഥർക്ക് കൊടുക്കരുത്; അനുഭവം പങ്കിട്ട് സാന്ദ്ര

Apr 28, 2024 10:22 AM

#sandrathomas | ഈ നാടിനിത്‌ എന്തുപറ്റി..? 'കുഞ്ഞിനെ അന്യ മതസ്ഥർക്ക് കൊടുക്കരുത്; അനുഭവം പങ്കിട്ട് സാന്ദ്ര

അവരോടും അവിടെ കൂടിയ ജനങ്ങളോടുമായി ചില വിചിത്രമായ നിർദ്ദേശങ്ങളുമായി പള്ളിയിൽ അച്ഛൻ മൈക്കിലൂടെ വിളിച്ച്...

Read More >>
Top Stories