(moviemax.in)സ്വാതന്ത്ര്യ ദിനത്തിലോ റിപ്പബ്ലിക് ദിനാഘോഷങ്ങളിലോ യുദ്ധവിമാനങ്ങൾ ആകാശത്ത് അതിശയകരമായ രീതിയില്‍ പറക്കുന്നത് ചിലരെങ്കിലും നേരിട്ട് കണ്ടിട്ടുണ്ടാകും. ഇത്തരത്തില്‍ ആകാശത്ത് പറന്ന് നടക്കുന്ന ഈ ഫൈറ്റര്‍ ജെറ്റുകളുടെ ഫോട്ടോകള്‍ ചിത്രീകരിക്കുന്ന ഒരു ഫോട്ടോഗ്രാഫറുടെ വീഡിയോ ട്വിറ്ററില്‍ വലിയ തോതില്‍ ആളുകളെ ആകര്‍ഷിച്ചു. വീഡിയോ രണ്ട് വര്‍ഷം മുമ്പ് ചിത്രീകരിച്ചതാണെങ്കിലും മാർച്ച് 6 ന് ഏവിയേഷൻ എന്ന ഹാൻഡിൽ വീണ്ടും ട്വീറ്റ് ചെയ്യപ്പെട്ടു.
"ഫോട്ടോഗ്രാഫർക്ക് പോസ് ചെയ്യുന്ന യുദ്ധവിമാനങ്ങൾ!" എന്ന കുറിപ്പോടെയാണ് ചെറു വീഡിയോ ട്വീറ്റ് ചെയ്യപ്പെട്ടത്. സൗദി അറേബ്യൻ ഫോട്ടോഗ്രാഫറായ അഹമ്മദ് ഹദെയെയാണ് ഫോട്ടോഗ്രാഫറെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സൗദി അറേബ്യയുടെ 90 -ാമത് ദേശീയ ദിനത്തിന്‍റെ റിഹേഴ്സലിനിടെ റോയൽ സൗദി എയർഫോഴ്‌സിന്‍റെ യുദ്ധവിമാനങ്ങൾ മിഡ്-എയർ സ്റ്റണ്ടുകൾ അഭ്യസിക്കുന്നതിന്‍റെ ഫോട്ടോകൾ എടുക്കാൻ ചുമതലപ്പെട്ടുത്തിയത് അദ്ദേഹത്തെയായിരുന്നു.https://twitter.com/i/status/1632700642660687876
90 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഹെജാസും നെജ്ദ് രാജ്യവും ഒന്നിച്ച് നിന്ന് ഇന്നത്തെ സൗദി അറേബ്യ രൂപികരിക്കപ്പെട്ടത്. ഫോട്ടോഗ്രാഫര്‍ അഹമ്മദ് സി-130 മിലിട്ടറി ട്രാൻസ്പോർട്ട് എയർക്രാഫ്റ്റിൽ ഇരിക്കുകയാണ്. അദ്ദേഹത്തിന്‍റെ മുന്നില്‍ ആകാശത്ത് മൂന്ന് ഫൈറ്റർ ജെറ്റ് വിമാനങ്ങൾ എങ്ങനെയാണ് അദ്ദേഹത്തിന്‍റെ നിര്‍ദ്ദേശാനുസരണം ഒരു വിന്യാസം രൂപപ്പെടുത്തുന്നതെന്ന് വീഡിയോയില്‍ കാണാം.
നവിയ ടൊർണാഡോ, യൂറോഫൈറ്റർ ടൈഫൂൺ, എഫ്-15 ഈഗിൾസ് എന്നിങ്ങനെ തിരിച്ചറിഞ്ഞ വിമാനങ്ങൾ അദ്ദേഹത്തിന്‍റെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ഇടത്തോട്ടും വലത്തോട്ടും നീങ്ങുന്നു. ഇങ്ങനെ കൃത്യമായ സ്ഥനത്ത് അവയെത്തിയപ്പോള്‍ അദ്ദേഹം അവയുടെ ചിത്രങ്ങളെടുക്കാന്‍ ആരംഭിക്കുന്നു. വീഡിയോ കണ്ട ഒരാള്‍ കുറിച്ചത് 'ഇത് മിനിറ്റിന് 10,000 ഡോളര്‍ വില വരുന്ന ചിത്രം പോലെയാണ്.' മറ്റൊരാള്‍ 'ഈ മനോഹര വീഡിയോ പങ്കുവച്ചതിന് ട്വിറ്ററിന് നന്ദി' അറിയിച്ചു. വീഡിയോ ഇതിനകം 12 ദശലക്ഷത്തിന് മേലെ ആളുകള്‍ കണ്ടുകഴിഞ്ഞു. സൗദി അറേബ്യയിലെ ജിദ്ദ കടൽത്തീരത്തിന് സമീപത്ത് വച്ചാണ് ഈ വീഡിയോയും ചിത്രങ്ങളും എടുത്തിട്ടുള്ളത്.
വീഡിയോ
https://twitter.com/i/status/1632700642660687876
Fighters posing for photographers..! The audience averted their eyes