എന്റെ സമ്പാദ്യം എല്ലാം അവൾ കൊണ്ടുപോയി, വീട്ടിൽ കാശ് വെച്ചാൽ വരും എന്നു പറഞ്ഞായിരുന്നു അവൾ കൊണ്ടുപോയത്; വെളിപ്പെടുത്തലുമായി ഷക്കീല

എന്റെ സമ്പാദ്യം എല്ലാം അവൾ കൊണ്ടുപോയി, വീട്ടിൽ കാശ് വെച്ചാൽ വരും എന്നു പറഞ്ഞായിരുന്നു അവൾ കൊണ്ടുപോയത്; വെളിപ്പെടുത്തലുമായി ഷക്കീല
Jun 2, 2023 09:13 PM | By Athira V

ലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഷക്കീല. ബീ ഗ്രേഡ് സിനിമകളിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ഒരുകാലത്ത് സൂപ്പർതാരങ്ങളുടെ ഉൾപ്പെടെയുള്ള സിനിമകൾ എല്ലാം തന്നെ ബോക്സ് ഓഫീസിൽ തകർന്നുകൊണ്ടിരിക്കുമ്പോൾ ഇവരുടെ സിനിമകൾ മാത്രമായിരുന്നു തിയേറ്ററുകളിൽ ആളെ കയറ്റിയത്.

മലയാള സിനിമയെ ഒരുകാലത്ത് ഇവർ ഒറ്റയ്ക്ക് താങ്ങി നിർത്തിയിട്ടുണ്ട് എന്ന് വേണമെങ്കിൽ പറയാം. വിക്കിപീഡിയയിൽ ഇവരെക്കുറിച്ച് പല തെറ്റിദ്ധാരണകളും ഉണ്ട്. സ്വന്തമായി ഒരു വീടുണ്ട് എന്നും ബിഎംഡബ്ല്യു കാർ ഉണ്ട് എന്നും ഒക്കെയാണ് വിക്കിപീഡിയയിൽ പറയുന്നത്. എന്നാൽ കഴിഞ്ഞ 40 വർഷമായി ഒരേ ഒരു വീട്ടിൽ തന്നെയാണ് വാടകയ്ക്ക് താമസിക്കുന്നത് എന്നാണ് താരം പറയുന്നത്.


വേറെ എവിടെ വേണമെങ്കിലും വാടക വീട് കിട്ടും, പക്ഷേ 40 വർഷമായി ഒരേ വീട്ടിൽ തന്നെ താമസിക്കണമെങ്കിൽ ഞാൻ എത്രത്തോളം കറക്റ്റ് ആണ് എന്ന് നിങ്ങൾക്ക് മനസ്സിലാക്കാവുന്നതല്ലേ എന്നാണ് താരം ചോദിക്കുന്നത്. അതേസമയം ഒരു ദിവസം 4 ലക്ഷം രൂപ വരെ പ്രതിഫലം വാങ്ങിയിരുന്ന കാലം ഉണ്ടായിരുന്നു എന്നും എന്നാൽ താൻ സമ്പാദിച്ചത് എല്ലാം തന്നെ ചേച്ചി കൊണ്ടുപോയി എന്നുമാണ് താരം പറയുന്നത്.


വീട്ടിൽ കാശ് വെച്ചാൽ ഇൻകം ടാക്സ് വരും എന്നും തന്നെ ഏൽപ്പിച്ചാൽ സുരക്ഷിതമായി വെച്ചുകൊള്ളാം എന്നും പറഞ്ഞാണ് ചേച്ചി കൊണ്ടുപോയത് എന്നാണ് ഷക്കീല പറയുന്നത്. പൂജ്യത്തിൽ നിന്നുമാണ് വീണ്ടും എല്ലാം ആരംഭിച്ചത് എന്നും താരം കൂട്ടിച്ചേർത്തു. അതേസമയം താരവും താരത്തിന്റെ സിനിമകളും സമൂഹത്തെ നശിപ്പിച്ചു എന്നൊക്കെ ചില ആളുകൾ പറയാറുണ്ട്. അവരോട് താരത്തിന് പറയാനുള്ളത് ഇതാണ് – ചെറുപ്പക്കാരോട് ഒന്നും തന്നെ എൻറെ സിനിമ കാണുവാൻ ഞാൻ ആവശ്യപ്പെട്ടിട്ടില്ല. 18 വയസ്സിന് മുകളിലുള്ളവർ കാണേണ്ടത് എന്ന് പറഞ്ഞാൽ അവർ സ്വന്തമായി തീരുമാനങ്ങൾ എടുക്കാൻ പക്വതയുള്ളവരാണ് എന്നും താരം കൂട്ടിച്ചേർത്തു.

She took all my savings, saying that if I put money in the house, it will come; Shakeela with disclosure

Next TV

Related Stories
 തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി നടൻ ദിലീപ്; പൊന്നുംകുടം സമർപ്പിച്ചു

Dec 13, 2025 10:59 AM

തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി നടൻ ദിലീപ്; പൊന്നുംകുടം സമർപ്പിച്ചു

ളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ, ദർശനം നടത്തി നടൻ...

Read More >>
യുവനടന്‍ അഖില്‍ വിശ്വനാഥിനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി

Dec 13, 2025 09:26 AM

യുവനടന്‍ അഖില്‍ വിശ്വനാഥിനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി

യുവനടന്‍ അഖില്‍ വിശ്വനാഥിനെ വീട്ടില്‍ മരിച്ചനിലയില്‍...

Read More >>
Top Stories










News Roundup