'69' ന്റെ നിറവില്‍ മമ്മൂക്ക

'69' ന്റെ നിറവില്‍ മമ്മൂക്ക
Oct 4, 2021 09:49 PM | By Truevision Admin

മലയാള സിനിമയുടെ നിത്യ യൗവനമായ പ്രിയതാരം മമ്മൂട്ടിക്ക് ഇന്ന് 69-ാം പിറന്നാൾ. 1971ലെ 'അനുഭവങ്ങൾ പാളിച്ചകളിൽ' ആരംഭിച്ച്, 2020 ൽ റിലീസ് ചെയ്ത 'ഷൈലോക്ക്' വരെ എത്തിനിൽക്കുന്ന 49 വർഷം നീളുന്ന അഭിനയജീവിതത്തിൽ ഒപ്പം അഭിനയിച്ചവർ ഉൾപ്പെടുന്ന താരലോകം മമ്മൂട്ടിക്ക് പിറന്നാൾ ആശംസ നേര്‍ന്നു.

പ്രിയപ്പെട്ട ഇച്ചക്കാ, സന്തോഷപൂര്‍വ്വമായ ജന്മദിനം വേരുന്നു എന്നായിരുന്നു മോഹന്‍ലാലിന്‍റെ ആശംസ. സലിം കുമാര്‍, സുരാജ് വെഞ്ഞാറമൂട്, ആസിഫ് അലി, ജയ സൂര്യ, ഉണ്ണി മുകുന്ദന്‍, മണികണ്ഠന്‍ ആചാരി, വൈശാഖ്, അജയ് വാസുദേവ്, ഉണ്ണികൃഷ്ണന്‍ തുടങ്ങി മലയാള സിനിമയിലെ എല്ലാ മുൻനിര താരങ്ങളും സംവിധായകരും ചലച്ചിത്ര പ്രവർത്തകരും പിറന്നാൾ ആശംസയുമായെത്തി.

മമ്മൂട്ടിക്കൊപ്പമുള്ള ചിത്രങ്ങളും മമ്മൂട്ടിയുമായുള്ള അനുഭവങ്ങളും പങ്കുവച്ചാണ് പിറന്നാൾ ആശംസകളേറെയും."66"ഇത്‌ ഇങ്ങിനെയായിരുന്നപ്പോഴും ഇങ്ങേര് ഇങ്ങിനെ തന്നെയായിരുന്നു.

ഇപ്പോൾ "69"ഇത് ഇങ്ങിനെയായപ്പോളും ഇങ്ങേര് ഇങ്ങിനെ തന്നെയാണ്. ഇനി ഇത് "96" ഇങ്ങിനെയും "99"ഇങ്ങിനെയുമൊക്കെയാവും എന്നായിരുന്നു സലിം കുമാറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.

Mammootty in the color of '69

Next TV

Related Stories
'ഫോര്‍ ദി പീപ്പിളി'ൽ കാസ്റ്റ് ചെയ്തത് നാല് പേരിൽ ഒരാളായല്ല എന്നറിഞ്ഞപ്പോൾ നിരാശ തോന്നി - നരേൻ

Dec 15, 2025 04:45 PM

'ഫോര്‍ ദി പീപ്പിളി'ൽ കാസ്റ്റ് ചെയ്തത് നാല് പേരിൽ ഒരാളായല്ല എന്നറിഞ്ഞപ്പോൾ നിരാശ തോന്നി - നരേൻ

നരേൻ, ജയരാജ്, ഫോര്‍ ദി പീപ്പിൾ, അരുൺ, ഭരത് , പദ്മകുമാർ, അർജുൻ...

Read More >>
Top Stories










News Roundup