'ഒരിക്കലും വിട്ടുകൊടുക്കില്ല'; ശസ്ത്രക്രിയയ്ക്ക് ശേഷം ജിമ്മില്‍ വീണ്ടും സജീവമായി ബാല...വീഡിയോ പങ്കുവച്ച് താരം

'ഒരിക്കലും വിട്ടുകൊടുക്കില്ല'; ശസ്ത്രക്രിയയ്ക്ക് ശേഷം ജിമ്മില്‍ വീണ്ടും സജീവമായി ബാല...വീഡിയോ പങ്കുവച്ച് താരം
Jun 1, 2023 07:12 PM | By Nourin Minara KM

(moviemax.in)ജിമ്മില്‍ വീണ്ടും സജീവമായി വര്‍ക്ക് ഔട്ട് ആരംഭിച്ച് നടന്‍ ബാല. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം 57മത്തെ ദിവസമാണ് ബാല ജിമ്മില്‍ സജീവമായത്. ഇതിന്‍റെ വീഡിയോ താരം തന്നെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. ഒരിക്കലും വിട്ടുകൊടുക്കില്ലെന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.


2007 ബിഗ്ബിയിലെ മുരുകനെപ്പോലെയാകണം എന്നാണ് ഒരു കമന്‍റ് വന്നത്. എന്തായാലും ബാലയെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലാണ് എല്ലാ കമന്‍റുകളും വന്നിരിക്കുന്നത്. ഏതാനും ദിവസം മുന്‍പ് തന്റെ ആരോ​ഗ്യത്തിനായി പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി പറഞ്ഞ് ബാല വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ആശുപത്രിയിൽ നിന്നും വീട്ടിലെത്തിയ ശേഷം പങ്കുവച്ച വീഡിയോയിലാണ് നടൻ ഇക്കാര്യം പറഞ്ഞത്.

രണ്ട് മാസങ്ങൾക്ക് ശേഷമാണ് നിങ്ങൾക്ക് മുന്നിൽ വരുന്നതെന്നും ഇനി നല്ല രീതിയിൽ മുന്നോട്ട് പോകണമെന്നും പുതിയ സിനിമകൾ വരുമെന്നും ബാല പറഞ്ഞു. ഏകദേശം രണ്ട് മാസമായി. രണ്ട് മാസമായി നിങ്ങൾക്ക് മുന്നിൽ വന്നിട്ട്, സംസാരിച്ചിട്ട്. നേരിട്ട് വന്ന് സംസാരിക്കുമെന്ന് കഴിഞ്ഞ വീഡിയോയിൽ ഞാൻ പറഞ്ഞിരുന്നു. നിങ്ങളുടെ എല്ലാവരുടെയും സത്യസന്ധമായ പ്രാർത്ഥനയും ദൈവത്തിന്റെ അനു​ഗ്രഹവും കൊണ്ട് വീണ്ടും പുതിയൊരു ജീവിതം മുന്നോട്ട് പോകുന്നു.


എല്ലാവരോടും നന്ദി പറയുന്നു. ജീവിതത്തിൽ ജയിക്കാൻ പറ്റാത്ത ഒരു കാര്യമേ ഉള്ളൂ. എന്നെ സംബന്ധിച്ചിടത്തോളം അത് സ്നേഹമാണ്. എന്നെ ഇത്രയും പേർ സ്നേഹിക്കുന്ന കാര്യം നാലാം തീയതി എന്ന ദിവസമാണ്. ആ സ്നേഹത്തോടെ എല്ലാവരോടും ഞാൻ നന്ദി പറയുന്നു. സമയം എന്നത് വലിയൊരു യാഥാർത്ഥ്യമാണ്. ഏത് നിമിഷവും മനുഷ്യന് എന്ത് വേണമെങ്കിലും സംഭവിക്കാം. കോടീശ്വരനായാലും ഭിക്ഷക്കാരനായാലും ഒരു സെക്കന്റ് മതി എല്ലാം മാറ്റി മറിച്ച് പോകാൻ.

വീഡിയോ

https://www.instagram.com/reel/Cs5E78Ou96D/?utm_source=ig_embed&ig_rid=6fb0a417-48ae-49ca-84ae-63095e07cdb1

അതിന്റെ മേൽ ദൈവത്തിന്റെ അനു​ഗ്രഹമുണ്ട്. അവിടെ മതം ഇല്ല ജാതി ഇല്ല. പ്രാർത്ഥനകൾക്ക് നന്ദി എങ്ങനെ നന്ദി പറയണമെന്നറിയില്ല. വീഡിയോയിലൂടെ എന്റെ സ്നേഹം അറിയിക്കുന്നു. എല്ലാവരോടും നന്ദി. ഇനി നല്ല രീതിയിൽ മുന്നോട്ട് പോണം. സിനിമകൾ ചെയ്യണം. സർപ്രൈസുകൾ ഉണ്ട്. അടുത്ത് തന്നെ സിനിമയിൽ കാണാം. നന്മയുടെ പാതയിൽ നമുക്ക് മുന്നോട്ട് പോകാം - എന്നാണ് വീഡിയോയില്‍ ബാല പറഞ്ഞത്.


മാര്‍ച്ച് ആദ്യവാരമാണ് ആദ്യം ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആദ്യദിവസങ്ങളില്‍ ഗ്യാസ്ട്രോ എൻട്രോളജി വിഭാഗത്തിൽ ആയിരുന്നു ബാല. ഇതിന് ഒരാഴ്‍ച മുന്‍പ് കരള്‍രോഗവുമായി ബന്ധപ്പെട്ട് ബാല ചികിത്സ തേടിയിരുന്നു. ആ സമയത്ത് ആരോ​ഗ്യ സ്ഥിതി മോശം ആയിരുന്നുവെങ്കിലും പിന്നീട് സ്ഥിതി മെച്ചപ്പെടുകയും തുടർന്ന് കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് ഡോക്ടർമാർ നിർദ്ദേശിക്കുകയും ആയിരുന്നു. വിജയകരമായി കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും നടന്നു.

Bala is active again in the gym after the surgery

Next TV

Related Stories
നടി അർച്ചന കവി വിവാഹിതയായി

Oct 16, 2025 02:15 PM

നടി അർച്ചന കവി വിവാഹിതയായി

നടി അർച്ചന കവി വിവാഹിതയായി....

Read More >>
സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന യുവതിയുടെ പരാതി; അസോ. ഡയറക്ടര്‍ ദിനിൽ ബാബുവിനെതിരെ കേസ്

Oct 16, 2025 11:20 AM

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന യുവതിയുടെ പരാതി; അസോ. ഡയറക്ടര്‍ ദിനിൽ ബാബുവിനെതിരെ കേസ്

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന യുവതിയുടെ പരാതി, ദിനിൽ ബാബുവിനെതിരെ...

Read More >>
'എത്ര കാലം കാണുമെന്ന് ചോദിച്ചു, പിരിഞ്ഞെന്ന് വാർത്ത വന്നു': 22 വർഷത്തെ ദാമ്പത്യത്തെക്കുറിച്ച് ബീന ആന്റണി

Oct 15, 2025 04:38 PM

'എത്ര കാലം കാണുമെന്ന് ചോദിച്ചു, പിരിഞ്ഞെന്ന് വാർത്ത വന്നു': 22 വർഷത്തെ ദാമ്പത്യത്തെക്കുറിച്ച് ബീന ആന്റണി

'എത്ര കാലം കാണുമെന്ന് ചോദിച്ചു, പിരിഞ്ഞെന്ന് വാർത്ത വന്നു': 22 വർഷത്തെ ദാമ്പത്യത്തെക്കുറിച്ച് ബീന...

Read More >>
 'പണ്ടത്തെ വട്ട്, ഇപ്പോഴത്തെ ഡിപ്രഷന്‍'; മാനസികാരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് വിവാദപ്രസ്താവന; നടി കൃഷ്ണപ്രഭയ്‌ക്കെതിരേ മുഖ്യമന്ത്രിക്ക് പരാതി

Oct 15, 2025 04:10 PM

'പണ്ടത്തെ വട്ട്, ഇപ്പോഴത്തെ ഡിപ്രഷന്‍'; മാനസികാരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് വിവാദപ്രസ്താവന; നടി കൃഷ്ണപ്രഭയ്‌ക്കെതിരേ മുഖ്യമന്ത്രിക്ക് പരാതി

മാനസികാരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് നടി കൃഷ്ണപ്രഭ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരേ മുഖ്യമന്ത്രിക്ക്...

Read More >>
'പതിനേഴിന് പാതിരാത്രി...'; സെൻസറിങ് പൂർത്തിയാക്കി നവ്യ നായർ- സൗബിൻ ഷാഹിർ- റത്തീന ചിത്രം റിലീസിനൊരുങ്ങുന്നു

Oct 14, 2025 02:14 PM

'പതിനേഴിന് പാതിരാത്രി...'; സെൻസറിങ് പൂർത്തിയാക്കി നവ്യ നായർ- സൗബിൻ ഷാഹിർ- റത്തീന ചിത്രം റിലീസിനൊരുങ്ങുന്നു

സെൻസറിങ് പൂർത്തിയാക്കി നവ്യ നായർ- സൗബിൻ ഷാഹിർ- റത്തീന ചിത്രം റിലീസിനൊരുങ്ങുന്നു...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall