---
title: "'ആ നിമിഷത്തിലാണ് ജോജുചേട്ടൻ എന്നെ വിളിച്ചതും കാണണം എന്നു പറഞ്ഞതും'; നടൻ ജോജു ജോർജിനെ കാണാൻ പോയ സന്തോഷം പങ്കുവച്ച് സാഗർ സൂര്യ "
english_title: "Sagar Surya shares his joy of going to meet actor Joju George"
publisher: "moviemax.in"
canonical_url: "https://moviemax.in/news/118513/sagar-surya-shares-his-joy-of-going-to-meet-actor-joju-george"
published_at: "2023-05-31T22:18:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64777b5b567cd_jojujorgandsagar.jpg"
keywords: []
---

# 'ആ നിമിഷത്തിലാണ് ജോജുചേട്ടൻ എന്നെ വിളിച്ചതും കാണണം എന്നു പറഞ്ഞതും'; നടൻ ജോജു ജോർജിനെ കാണാൻ പോയ സന്തോഷം പങ്കുവച്ച് സാഗർ സൂര്യ 

> **Lead Summary:** **ബി​**ഗ് ബോസ് മലയാളം സീസൺ അഞ്ച് ഫൈനലിലേക്ക് അടുക്കുകയാണ്. ദിനങ്ങൾ കഴിയുന്തോറും മത്സരാർത്ഥികൾക്ക് ഇടയിലെ ​ഗെയിം മുറുകുകയാണ്. ഇതിനിടയിൽ പലരും ഷോയുടെ പടിയിറങ്ങി. മറ്റു ചിലർ അകത്തു വന്നു. ഏറ്റവും അവസാനം ബി​ഗ് ബോസ് ഷോയോട് ബൈ പറഞ്ഞത് സാ​ഗർ സൂര്യയാണ്. ഇപ്പോഴിതാ ഷോ കഴിഞ്ഞ ശേഷം നടൻ ജോജു ജോർജിനെ കാണാൻ പോയ സന്തോഷം പങ്കുവയ്ക്കുകയാണ് സാ​ഗർ.

## Article Content

**ബി​**ഗ് ബോസ് മലയാളം സീസൺ അഞ്ച് ഫൈനലിലേക്ക് അടുക്കുകയാണ്. ദിനങ്ങൾ കഴിയുന്തോറും മത്സരാർത്ഥികൾക്ക് ഇടയിലെ ​ഗെയിം മുറുകുകയാണ്. ഇതിനിടയിൽ പലരും ഷോയുടെ പടിയിറങ്ങി. മറ്റു ചിലർ അകത്തു വന്നു. ഏറ്റവും അവസാനം ബി​ഗ് ബോസ് ഷോയോട് ബൈ പറഞ്ഞത് സാ​ഗർ സൂര്യയാണ്. ഇപ്പോഴിതാ ഷോ കഴിഞ്ഞ ശേഷം നടൻ ജോജു ജോർജിനെ കാണാൻ പോയ സന്തോഷം പങ്കുവയ്ക്കുകയാണ് സാ​ഗർ.

> "വലിയ പ്രതീക്ഷകളായി മുന്നോട്ടു പോയ വഴികളിൽ പാതിവെച്ചു എനിക്ക് മടങ്ങേണ്ടി വന്നെങ്കിലും, ആ നിമിഷത്തിലാണ് ജോജുചേട്ടൻ എന്നെ വിളിച്ചതും കാണണം എന്നു പറഞ്ഞതും, ജീവിതത്തിൽ ഒരുപാടു ആൾക്കാരെ കണ്ടിട്ടുണ്ടെങ്കിലും ജോജുചേട്ടൻ സ്വന്തം അനിയനോട് പറയുന്നപോലെ ഒരുപാടു കാര്യങ്ങൾ പറഞ്ഞു തന്നു. Thankyou Joju cheata you the best", എന്നാണ് ജോജുവിന് ഒപ്പമുള്ള ഫോട്ടോ പങ്കുവച്ച് സാ​ഗർ സൂര്യ കുറിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/118513/sagar-surya-shares-his-joy-of-going-to-meet-actor-joju-george)