ദിലീപ് എന്നെ വെല്ലുവിളിച്ചു, സെറ്റില്‍ വഴക്കായി; തുറന്നു പറഞ്ഞ് തിരക്കഥാകൃത്ത് രഞ്ജന്‍ പ്രമോദ്

ദിലീപ് എന്നെ വെല്ലുവിളിച്ചു, സെറ്റില്‍ വഴക്കായി; തുറന്നു പറഞ്ഞ് തിരക്കഥാകൃത്ത് രഞ്ജന്‍ പ്രമോദ്
May 28, 2023 04:23 PM | By Kavya N

നടന്‍ ദിലീപുമായി ഉണ്ടായ തര്‍ക്കത്തെ കുറിച്ച് തുറന്നു പറഞ്ഞ് തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജന്‍ പ്രമോദ്. ‘മീശമാധവന്‍’ സിനിമയുടെ സെറ്റില്‍ വച്ചുണ്ടായ തര്‍ക്കത്തെ കുറിച്ചാണ് രഞ്ജന്‍ പ്രമോദ് ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്. ”മീശമാധവന്‍ എന്ന സിനിമയുടെ സെറ്റില്‍ വച്ച് ഞങ്ങള്‍ വഴക്ക് ഉണ്ടാക്കിയിട്ടുണ്ട്.

ആ വഴക്ക് കഴിഞ്ഞപ്പോള്‍ ‘ഇരുപതാം നൂറ്റാണ്ട് സിനിമ കഴിഞ്ഞതിന് ശേഷം എസ്.എന്‍ സ്വാമിയും മോഹന്‍ലാലും ഒന്നിച്ച് 12 വര്‍ഷത്തിന് ശേഷവും സിനിമ ഉണ്ടായിട്ടില്ല, അത് ഓര്‍ത്തോ’ എന്ന് ദിലീപ് എന്നോട് പറഞ്ഞിട്ടുണ്ട്.” ”ഇതൊക്കെ അപ്പോഴത്തെ ദേഷ്യത്തില്‍ പറയുന്നതാണ്. അല്ലാതെ ജീവിതകാലം മുഴുവനും വേണ്ടി പറയുന്നതല്ല.

ദിലീപിന് ദിലീപിന്റെ ലൈഫ്, എനിക്ക് എന്റെ ലൈഫ്, ലാല്‍ജോസിന് ലാല്‍ ജോസിന്റെ ലൈഫ് ആണ്. ഞങ്ങള്‍ക്ക് ജയിച്ചേ പറ്റൂ.” ”അതിനിടെ ലാല്‍ജോസിന് വേണ്ടി ഞാന്‍ വിട്ടുകൊടുക്കില്ല, എനിക്ക് വേണ്ടി ദിലീപ് വിട്ടുകൊടുക്കില്ല. അതാണ് സിനിമയുടെ ക്വാളിറ്റി ഉണ്ടാക്കുന്ന വിഷയം. അതാണല്ലോ ടീം വര്‍ക്ക് എന്ന് പറയുന്നത്” എന്നാണ് രഞ്ജന്‍ പ്രമോദ് പറയുന്നത്.

Dileep challenged me, there was a fight on the sets; Screenwriter Ranjan Pramod spoke openly

Next TV

Related Stories
ഇങ്ങനെയാെരാളായിരുന്നോ? വിഷ്ണുവിന്റെ കുടുംബ കാര്യങ്ങൾ കേട്ട് ഞെട്ടി: ശാന്തിവിള ദിനേശ്

May 11, 2025 01:11 PM

ഇങ്ങനെയാെരാളായിരുന്നോ? വിഷ്ണുവിന്റെ കുടുംബ കാര്യങ്ങൾ കേട്ട് ഞെട്ടി: ശാന്തിവിള ദിനേശ്

വിഷ്ണു പ്രസാദ ജീവിതത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ ശാന്തിവില ദിനേശ്...

Read More >>
Top Stories










News Roundup