പുതിയ പാർലമെന്റ് ഉദ്ഘടനവുമായി ബന്ധപ്പെട്ട ചടങ്ങിനെ പരിഹസിച്ച് നടൻ പ്രകാശ് രാജ്

പുതിയ പാർലമെന്റ് ഉദ്ഘടനവുമായി ബന്ധപ്പെട്ട ചടങ്ങിനെ പരിഹസിച്ച് നടൻ പ്രകാശ് രാജ്
May 28, 2023 04:16 PM | By Susmitha Surendran

പുതിയ പാർലമെന്റ് ഉദ്ഘടനവുമായി ബന്ധപ്പെട്ട ചടങ്ങിനെ പരിഹസിച്ച് നടൻ പ്രകാശ് രാജ്. ‘വിശ്വഗുരുവിന്റെ ഗൃഹപ്രവേശന ചടങ്ങിന് അഭിനന്ദനങൾ’ എന്നാണ് അദ്ദേഹം ട്വിറ്ററിൽ ട്വീറ്റ് ചെയ്തത്. ജസ്റ്റ് ആസ്കിങ് എന്ന ഹാഷ് ടാഗോടുകൂടിയാണ് അദ്ദേഹം ട്വീറ്റ് പങ്കുവച്ചിരിക്കുന്നത്.

പാർലമെന്റ് ഉദ്ഘാടന ചടങ്ങിന് രാഷ്ട്രപതിയെ ക്ഷണിക്കാത്തതിന്റെ വിയോജിപ്പ് രേഖപ്പെടുത്തി കൊണ്ട് തന്നെ ചടങ്ങില്‍ പങ്കെടുക്കുമെന്ന് ട്വീറ്റ് ചെയ്ത് നടൻ കമൽഹാസനും പ്രതികരിച്ചു.

ഇന്ന് രാവിലെയാണ് പുതിയ പാര്‍ലമെന്റ് മന്ദിരം പൂജ ചെയ്ത് ചെങ്കോല്‍ സ്ഥാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്. സ്പീക്കറുടെ ഇരിപ്പിടത്തിന് മുകളില്‍ ചെങ്കോല്‍ സ്ഥാപിച്ച പ്രധാനമന്ത്രി, വിളക്ക് കൊളുത്തി പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

ഉദ്ഘാടനത്തിന് പിന്നാലെ മന്ദിരത്തിന്റെ നിര്‍മ്മാണത്തില്‍ പങ്കെടുത്ത തൊഴിലാളികളെ പ്രധാനമന്ത്രി ആദരിച്ചിരുന്നു. പിന്നീട് സര്‍വ്വമത പ്രാര്‍ത്ഥനയും നടന്നിരുന്നു. അതേസമയം, പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധിച്ച് ചടങ്ങില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്.

Actor Prakash Raj ridiculed the ceremony related to the constitution of the new Parliament

Next TV

Related Stories
ഇങ്ങനെയാെരാളായിരുന്നോ? വിഷ്ണുവിന്റെ കുടുംബ കാര്യങ്ങൾ കേട്ട് ഞെട്ടി: ശാന്തിവിള ദിനേശ്

May 11, 2025 01:11 PM

ഇങ്ങനെയാെരാളായിരുന്നോ? വിഷ്ണുവിന്റെ കുടുംബ കാര്യങ്ങൾ കേട്ട് ഞെട്ടി: ശാന്തിവിള ദിനേശ്

വിഷ്ണു പ്രസാദ ജീവിതത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ ശാന്തിവില ദിനേശ്...

Read More >>
Top Stories










News Roundup