കഞ്ചാവൊക്കെ സിനിമക്കാരാണോടാ കൊണ്ട് വന്നത്, മക്കളുടെ കയ്യിൽ എങ്ങനെ മയക്കുമരുന്ന് കിട്ടുന്നു എന്ന് മാതാപിതാക്കൾ ചോദിക്കണം; പൊട്ടിത്തെറിച്ച് ഷൈൻ ടോം

കഞ്ചാവൊക്കെ സിനിമക്കാരാണോടാ കൊണ്ട് വന്നത്, മക്കളുടെ കയ്യിൽ എങ്ങനെ മയക്കുമരുന്ന് കിട്ടുന്നു എന്ന് മാതാപിതാക്കൾ ചോദിക്കണം; പൊട്ടിത്തെറിച്ച് ഷൈൻ ടോം
May 26, 2023 09:04 AM | By Athira V

മീപകാലത്ത് മലയാള സിനിമാ മേഖലയിൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുകയാണ്. മുൻപും ഇതോകുറിച്ചുള്ള പരാതികൾ ഉയർന്നിരുന്നുവെങ്കിലും ശ്രീനാഥ് ഭാസി ഷെയിൻ നി​ഗം എന്നിവരുടെ വിലക്കിന് പിന്നാലെയാണ് വീണ്ടും സജീവമായത്. ഈ അവസരത്തിൽ ഇക്കാര്യത്തെ കുറിച്ച് ഷൈൻ ടോം ചാക്കോ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. "ഈ ഡ്രഡ്സൊക്കെ എത്രകാലമായി കണ്ടുപിടിച്ചിട്ട്.


ലോകത്തിന്റെ ആദ്യം മുതലുള്ള ഈ സാധനം കൊണ്ടുവന്നത് ചെറുപ്പക്കാർ ആണോ. ആണോ? ആണോടാ..സിനിമാക്കാർ ആണോ ഇതൊക്കെ കൊണ്ടുവന്നത്. അങ്ങനെ പറയുന്ന ആൾക്കാരോട് നിങ്ങൾ ചോ​ദിക്കണം. ഇത് ഇപ്പോഴത്തെ ചെറുപ്പക്കാരോ സിനിമാക്കാരോ കൊണ്ടുവന്നതല്ല.

എന്റെ മക്കളുടെ കയ്യിൽ എങ്ങനെ മയക്കുമരുന്ന് കിട്ടുന്നു എന്ന് മാതാപിതാക്കൾ ചോദിക്കണം", എന്നാണ് ഷൈൻ ടോം ചാക്കോ പറയുന്നത്. ലൈവ് എന്ന സിനിമയുടെ പ്രിമിയർ ഷോയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു ഷൈൻ.

എസ്. സുരേഷ്ബാബുവിന്റെ രചനയിൽ വി.കെ. പ്രകാശ് അണിയിച്ചൊരുക്കുന്ന ചിത്രമാണ് ലൈവ്. സിനിമ ഇന്ന് തിയറ്ററുകളിൽ എത്തും. മാധ്യമങ്ങളിലെത്തുന്ന വ്യാജവാർത്തകൾ സാധാരണക്കാരെ എങ്ങനെ ബാധിക്കുന്നു എന്നതാണ് ചിത്രത്തിന്‍റെ പ്രമേയം. മംമ്ത മോഹൻദാസ്, സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, പ്രിയ വാര്യർ, കൃഷ്ണ പ്രഭ, രശ്മി സോമൻ എന്നിങ്ങനെ താരനിരയാണ് ചിത്രത്തിലുള്ളത്.


ഫിലിംസ്24 ന്റെ ബാനറിൽ ദർപ്പൺ ബംഗേജ, നിതിൻ കുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഇരുവരുടെയും മലയാളത്തിലെ ആദ്യ സിനിമാസംരംഭമാണ് 'ലൈവ്'. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം വിതരണം ചെയ്യുന്നത്. ഛായാഗ്രഹണം നിർവഹിക്കുന്നത് നിഖിൽ എസ്. പ്രവീണാണ് ചിത്രസംയോജകൻ സുനിൽ എസ്. പിള്ള, സംഗീത സംവിധായകൻ അൽഫോൺസ് ജോസഫ്, കലാ സംവിധായിക ദുന്ദു രഞ്ജീവ്‌ കല എന്നിവരും മലയാളികൾക്ക് സുപരിചിതരാണ്.

Parents should ask how they got the drug in their children's hands; Burst and Shine Tom

Next TV

Related Stories
പുതിയ ജയില്‍ നോമിനേഷന്‍; ശത്രുക്കള്‍ ഒരുമിച്ച് ബിഗ് ബോസ് ജയിലിലേക്ക്...! വീഡിയോ

Jun 1, 2023 09:12 PM

പുതിയ ജയില്‍ നോമിനേഷന്‍; ശത്രുക്കള്‍ ഒരുമിച്ച് ബിഗ് ബോസ് ജയിലിലേക്ക്...! വീഡിയോ

വീക്കിലി ടാസ്ക് ആയി കോടതി ടാസ്ക് ആണ് ബിഗ് ബോസ് ഇത്തവണ മത്സരാര്‍ഥികള്‍ക്ക്...

Read More >>
വിവാഹശേഷം പറ്റിയ മണ്ടത്തരം! അന്നത് റൊമാന്റിക്കായി എടുത്തു, ഇന്നാണെങ്കിൽ നല്ല ചീത്തകേട്ടേനെ; നവ്യ നായർ

Jun 1, 2023 07:51 PM

വിവാഹശേഷം പറ്റിയ മണ്ടത്തരം! അന്നത് റൊമാന്റിക്കായി എടുത്തു, ഇന്നാണെങ്കിൽ നല്ല ചീത്തകേട്ടേനെ; നവ്യ നായർ

വിവാഹത്തിന് ശേഷം ആദ്യമായി കുക്കിങ് ചെയ്ത് പാളിയതും ഭർത്താവിന്റെ ചീത്ത കേൾക്കാതെ രക്ഷപ്പെട്ടതിനെയും കുറിച്ചാണ് നവ്യ...

Read More >>
ലിംഗമാറ്റ ശസ്ത്രക്രിയ എന്നാല്‍ വളരെ സങ്കീര്‍ണമായ ഒന്നാണ്, സര്‍ജറി അനുഭവം പങ്കുവച്ച് രഞ്ജു രഞ്ജിമാര്‍

Jun 1, 2023 01:35 PM

ലിംഗമാറ്റ ശസ്ത്രക്രിയ എന്നാല്‍ വളരെ സങ്കീര്‍ണമായ ഒന്നാണ്, സര്‍ജറി അനുഭവം പങ്കുവച്ച് രഞ്ജു രഞ്ജിമാര്‍

ലിംഗമാറ്റ ശസ്ത്രക്രിയയെക്കുറിച്ചുളള രഞ്ജു രഞ്ജിമാറിന്റെ തുറന്നു പറച്ചില്‍ ശ്രദ്ധ...

Read More >>
നാടക സംവിധായകൻ ഗിരീഷ് കാരാടി അന്തരിച്ചു

Jun 1, 2023 11:23 AM

നാടക സംവിധായകൻ ഗിരീഷ് കാരാടി അന്തരിച്ചു

കാൽ നൂറ്റാണ്ടായി നാടക രംഗത്തുള്ള ഗിരീഷ് കുട്ടികൾക്കായി നിരവധി നാടകങ്ങൾ സംവിധാനം...

Read More >>
Top Stories










News Roundup