---
title: "അച്ഛൻ കൊടുത്ത വാക്ക് തെറ്റിയെന്നതാണ് അച്ഛന്റെ പ്രശ്നം; അച്ഛനെ കുറിച്ച് അഖിൽ മാരാർ  "
english_title: "The father's problem is that he broke his promise; Akhil Marar about his father"
publisher: "moviemax.in"
canonical_url: "https://moviemax.in/news/114154/the-fathers-problem-is-that-he-broke-his-promise-akhil-marar-about-his-father"
published_at: "2023-05-11T19:58:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645cfb9d69754_akhilmarar.jpg"
keywords: []
---

# അച്ഛൻ കൊടുത്ത വാക്ക് തെറ്റിയെന്നതാണ് അച്ഛന്റെ പ്രശ്നം; അച്ഛനെ കുറിച്ച് അഖിൽ മാരാർ  

> **Lead Summary:** സീസൺ ഫൈവിൽ ഏറ്റവും കൂടുതൽ ജനപ്രീതിയുള്ള മത്സരാർഥി സംവിധായകൻ അഖിൽ മാരാരാണ്. ബി​ഗ് ബോസ് ഷോയെ തന്നെ വെറുക്കുന്ന ഒരാളാണ് താനാണെന്ന് പറഞ്ഞശേഷം മത്സരിക്കാനെത്തിയ അഖിലിനോട് തുടക്കത്തിൽ പ്രേക്ഷകർക്ക് വിയോജിപ്പായിരുന്നു. 

## Article Content

സീസൺ ഫൈവിൽ ഏറ്റവും കൂടുതൽ ജനപ്രീതിയുള്ള മത്സരാർഥി സംവിധായകൻ അഖിൽ മാരാരാണ്. ബി​ഗ് ബോസ് ഷോയെ തന്നെ വെറുക്കുന്ന ഒരാളാണ് താനാണെന്ന് പറഞ്ഞശേഷം മത്സരിക്കാനെത്തിയ അഖിലിനോട് തുടക്കത്തിൽ പ്രേക്ഷകർക്ക് വിയോജിപ്പായിരുന്നു. 

എന്നാൽ പക്ഷെ ഇപ്പോൾ ഹേറ്റേഴ്സിനെപ്പോലും ഫാനാക്കി മാറ്റിയിരിക്കുകയാണ് അഖിൽ മാരാർ. ഹൗസിൽ ഏറ്റവും കൂർമ ബുദ്ധിയോടെയും കൗശലത്തടേയും എന്റർ‌ടെയ്നിങായും ​ഗെയിം കളിക്കുന്ന ചുരുക്കം ചിലരിൽ ഒരാൾ അഖിലാണ്. 

 ഇപ്പോഴിതാ ഹൗസിലേക്ക് പോകും മുമ്പ് അഖിൽ മാരാർ ബിഹൈൻവു‍ഡ്സിന് നൽകിയ അഭിമുഖത്തിൽ തന്റെ അച്ഛനെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് വൈറലാകുന്നത്. താൻ പ്രണയിച്ച് വിവാ​ഹിതനായതാണെന്നും അഖിൽ അഭിമുഖത്തിൽ വ്യക്തമാക്കി. 

വിവാഹത്തിന്റെ എല്ലാ ചിലവുകളും താനാണ് വഹിച്ചതെന്നും അഖിൽ മാരാർ പറയുന്നു. ഞങ്ങൾ തമ്മിലുള്ള പ്രണയത്തോട് ഭാര്യയുടെ വീട്ടുകാർക്ക് എതിർപ്പായിരുന്നു. അവളെ വിളിച്ചിറക്കി കൊണ്ടുവന്ന് കല്യാണം കഴിക്കാൻ വേണ്ടി ഭാര്യയുടെ വീട്ടിൽ പോയി പ്രശ്നം ഉണ്ടാക്കി. ആദ്യം കുറച്ച് വഴക്കുണ്ടാക്കിയപ്പോൾ അവർ സമ്മതിച്ചു കെട്ടിച്ച തരാമെന്ന്.

സ്വർണ്ണമൊന്നും മകൾക്ക് കൊടുക്കേണ്ടെന്ന് ഞാൻ അവരോട് പറഞ്ഞിരുന്നു. കല്യാണ ഒരുക്കുങ്ങൾ നടക്കുന്നതിനിടെ ‍ഞാനും അച്ഛനും തമ്മിൽ വഴക്കുണ്ടായി. കല്യാണത്തിനായി അച്ഛൻ കുറച്ച് നാരങ്ങയ്ക്ക് ഓർഡർ കൊടുത്തിരുന്നു. ഇത് അറിയാതെ ഞാൻ പരിചയക്കാരോട് സംസാരിച്ച് അവരുടെ കടയിൽ നിന്ന് ചെറിയ വിലക്ക് ഒരു ചാക്ക് നാരങ്ങ വാങ്ങി കൊണ്ടുവന്നു. 

ഞാൻ നാരങ്ങ വാ​ങ്ങിയത് കണ്ട് അച്ഛന് ദേഷ്യം വന്നു. ചാക്കും ചുമന്ന് ഞാൻ വരുന്നത് കണ്ട് ആരെയെങ്കിലും തല്ലിക്കൊന്ന് കൊണ്ടുവന്നതാണോയെന്നാണ് അച്ഛൻ ആദ്യം ചോദിച്ചത്. നാരങ്ങയാണെന്ന് പറഞ്ഞപ്പോൾ‌ താൻ ഏർപ്പാടാക്കിയത് എന്ത് ചെയ്യുമെന്ന് അച്ഛൻ ചോദിച്ചു. കാൻസൽ ചെയ്യാൻ ഞാൻ പറഞ്ഞു. 

ഉടൻ തന്നെ അച്ഛന്റെ മറുപടി വന്നു.... എടാ നീ പല തന്തയ്ക്ക് പിറന്നവനാ.... എനിക്ക് ഒറ്റ തന്തയെ ഉള്ളൂ ഒറ്റ വാക്കേയുള്ളൂവെന്ന്. നിങ്ങൾ പോയി അന്വേഷിക്കാൻ പറഞ്ഞ് ഞാൻ കേറിപ്പോയി. പിന്നെ അച്ഛൻ ഈ നാരങ്ങയുടെ പേരും പറഞ്ഞ് കുറേനേരം പ്രശ്നമുണ്ടാക്കി. അച്ഛൻ കൊടുത്ത വാക്ക് തെറ്റിയെന്നതാണ് അച്ഛന്റെ പ്രശ്നം അഖിൽ മാരാർ പറ‍ഞ്ഞു.

താൻ കടന്നുവന്ന കഷ്ടപ്പാടുകളെ കുറിച്ച് അഖിൽ മാരാർ ഹൗസ് മേറ്റ്സിനോടും സംസാരിച്ചിരുന്നു. പതിവ് രീതിയിൽ നിന്നും മാറി വളരെ രസകരമായി നർമ്മം കലർത്തിയാണ് അഖിൽ മാരാർ അന്ന് ലൈഫ് സ്റ്റോറി പറഞ്ഞത്. ഈ സീസണിൽ അഖിൽ മാരാർ ടൈറ്റിൽ വിൻ‌ ചെയ്യുമെന്നാണ് ഭൂരിഭാ​ഗം പ്രേക്ഷകരും പറയുന്നത്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/114154/the-fathers-problem-is-that-he-broke-his-promise-akhil-marar-about-his-father)