---
title: "ഗോപികയെ പിന്‍വാതില്‍ വഴി കയറ്റിവിട്ടോ; ആരോപണത്തിന് മറുപടിയുമായി മുന്‍ ബിഗ്ബോസ് മത്സരാര്‍ത്ഥി"
english_title: "Gopika was let in through the back door; Former Bigg Boss contestant responds to the allegation"
publisher: "moviemax.in"
canonical_url: "https://moviemax.in/news/108544/gopika-was-let-in-through-the-back-door-former-bigg-boss-contestant-responds-to-the-allegation"
published_at: "2023-04-12T10:25:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643639edc2789_shalini.jpg"
keywords: []
---

# ഗോപികയെ പിന്‍വാതില്‍ വഴി കയറ്റിവിട്ടോ; ആരോപണത്തിന് മറുപടിയുമായി മുന്‍ ബിഗ്ബോസ് മത്സരാര്‍ത്ഥി

> **Lead Summary:** ഈ ബിഗ്ബോസ് സീസണിന്‍റെ ഏറ്റവും വലിയ പ്രത്യേകതയാണ് കോമണറായി ഒരാള്‍ മത്സരാര്‍ത്ഥിയായി എത്തിയത്. മൂവാറ്റുപുഴ സ്വദേശിയായി എത്തിയ ഗോപികയ്ക്കാണ് ഈ ഭാഗ്യം ലഭിച്ചത്. എന്നാല്‍ ഗോപികയുടെ വരവിന് പിന്നാലെ ഇതിന്‍റെ പേരില്‍ ഏറ്റവും കൂടുതല്‍ ചേര്‍ത്ത് കേട്ട പേരാണ് മുന്‍ ബിഗ്ബോസില്‍ മത്സരിച്ച ശാലിനി നായരുടെത്.

## Article Content

ഈ ബിഗ്ബോസ് സീസണിന്‍റെ ഏറ്റവും വലിയ പ്രത്യേകതയാണ് കോമണറായി ഒരാള്‍ മത്സരാര്‍ത്ഥിയായി എത്തിയത്. മൂവാറ്റുപുഴ സ്വദേശിയായി എത്തിയ ഗോപികയ്ക്കാണ് ഈ ഭാഗ്യം ലഭിച്ചത്. എന്നാല്‍ ഗോപികയുടെ വരവിന് പിന്നാലെ ഇതിന്‍റെ പേരില്‍ ഏറ്റവും കൂടുതല്‍ ചേര്‍ത്ത് കേട്ട പേരാണ് മുന്‍ ബിഗ്ബോസില്‍ മത്സരിച്ച ശാലിനി നായരുടെത്.

സീസണ്‍ 3യില്‍ മത്സരാര്‍ത്ഥിയായ ശാലിനി ഇപ്പോഴും താന്‍ ബിഗ്ബോസ് വീട്ടിലെ ഗ്രൂപ്പിസത്തിന്‍റെ പേരില്‍ പുറത്തായാ വ്യക്തിയാണ് എന്നാണ് അവകാശപ്പെടുന്നത്. ശാലിനിക്ക് ഗോപികയെ നേരത്തെ പരിചയമുണ്ടെന്നും. ശാലിനിയാണ് കോമണറായി ഗോപികയെ നിർദ്ദേശിച്ചത് എന്നും ചില അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ഗോപിക വീട്ടില്‍ എത്തിയതിന് പിന്നാലെ ശാലിനി അവരെ പിന്തുണച്ച് വലിയ പോസ്റ്റ് ഇട്ടിരുന്നു.

പ്രിയപ്പെട്ട ഗോപിക, ചുവടുകള്‍ തളരാതെ വാക്കുകള്‍ ഇടറാതെ ലക്ഷ്യങ്ങള്‍ പതറാതെ മുന്നോട്ട് പോകുവാന്‍ ധൈര്യമുണ്ടാവട്ടെ എന്നാണ് ശാലിനി പറയുന്നത്. ഇന്നലെ ഗോപികയുടെ എന്‍ട്രി കണ്ടു. കണ്ണും മനസ്സും ഒരുപോലെ നിറഞ്ഞുഗോപികയില്‍ ഞാന്‍ എന്നെ തന്നെ കണ്ടുവെന്നും അന്ന് ശാലിനി പറഞ്ഞു.

അതേ സമയം ഗോപികയെ നേരത്തെ ശാലിനിക്ക് പരിചയമുണ്ട് എന്ന വാര്‍ത്ത വന്നതിന് പിന്നാലെ പലരും താനാണ് ഗോപികയെ ബിഗ്ബോസിലേക്ക് നിർദ്ദേശിച്ചത് എന്ന് ആരോപിക്കുന്നു എന്ന പരാതിയുമായി പുതിയ പോസ്റ്റുമായി എത്തി. ഗോപികയുടെ ജന്മദിനത്തിലാണ് ശാലിനിയുടെ പോസ്റ്റ്.

ഒരു കരുതൽ തന്നതിന് ഇന്ന് നിന്റെ പേരിൽ കല്ലെറിയപ്പെടുന്ന ഒരു വ്യക്തിയാണ് ഞാൻ വിഷമമില്ല. എങ്കിലും ബിഗ്ഗ്‌ബോസ്സ് വീടിനുള്ളിൽ കയറാൻ പിൻവാതിൽ നിയമനത്തിന് മുൻ മത്സരാർത്ഥി ശാലിനി ശുപാർശ ചെയ്തു എന്ന് തുടങ്ങിയ കമന്റുകൾ പലയിടങ്ങളിലായി കാണുന്നു. ഗുരുതരമായ ആരോപണമാണത്.ഈ സീസണിൽ മത്സരിക്കുന്ന പല മത്സരാർത്ഥികളെയും എനിക്ക് പേഴ്സ്ണലി അറിയാം. അവരെ വെച്ചൊന്നും ഇങ്ങനെയുള്ള കമന്റുകൾ വരാത്തതും ഇവിടെ ഇങ്ങനെ സംഭവിച്ചതും ഗോപികയോടൊപ്പമുള്ള ചിത്രങ്ങൾ കണ്ടത് കൊണ്ടാണ്.

കോമൺ മാൻ ഓഡിഷന് വേണ്ടി മത്സരിച്ച ആയിരങ്ങളെ മാത്രം എനിക്ക് ബോധ്യപ്പെടുത്തിയാൽ മതി. ഈ കുട്ടിക്ക് ഓഡിഷൻ സെലക്ഷൻ കിട്ടിയതിൽ എന്റെ യാതൊരു വിധ സഹായവും ഉണ്ടായിട്ടില്ല. ഷോയിലേക്ക് പോകുവാൻ രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെ വസ്ത്രങ്ങൾ ഒരുക്കുക എന്നത് ഗോപികയേയും പവിയെയും സംബന്ധിച്ച് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു.വിവരം എന്നെ അറിയിച്ചപ്പോൾ ഈ ആരോപണം ഉന്നയിക്കുന്ന പലരും ചെയ്യാൻ മനസ്സ് കാണിക്കാത്ത ചിലത് എനിക്ക് ചെയ്യാൻ കഴിഞ്ഞു.

ഒപ്പം സപ്പോർട്ട് ആവശ്യപ്പെട്ടപ്പോൾ തിരസ്ക്കരിക്കാതെ കൂടെ നിന്ന മിർസാൻ കൂടി കൂടെ നിന്നപ്പോൾ ഗോപികക്ക് അതൊരു സഹായമായി. ഈ ഒരൊറ്റ കാരണം കൊണ്ട് അനാവശ്യ പ്രചാരണം നടന്നുകൊണ്ടിരിക്കുന്നു. വിശ്വസിക്കുന്നത് പത്തു ശതമാനം മാത്രമാണെങ്കിലും സന്തോഷം. ഇതാണ് സത്യം. തെളിവുകളും ഉണ്ട്. പക്ഷേ ആ കുട്ടി ഷോ കഴിഞ്ഞ് തിരിച്ചു വരാതെ അവരെക്കുറിച്ചുള്ള കാര്യങ്ങൾ ഒരു പരിധിയിൽ കൂടുതൽ പറയുവാൻ സാധിക്കില്ല.

> "നിന്റെ ആരാടി ഗോപിക "എന്ന ഒരു മെസേജ് കഴിഞ്ഞ ദിവസം വന്നു. സഹോദരന് സമാധാനമാകും വിധം മറുപടി കൊടുക്കാൻ ശ്രമിച്ചിട്ടുണ്ട്. കുറി തൊട്ട് ചുരിദാർ ഇട്ട് നടക്കുന്നത് കൊണ്ട് സഭ്യതയുടെ ആഴം അളക്കരുത് എനിക്കും സംസാരിക്കാൻ അറിയാം. കൂടുതലൊന്നും പറയുന്നില്ല.

ഒന്നുകൂടി പറയട്ടെ മത്സരാർത്ഥികളുടെ പ്രെഡിക്ഷൻ ലിസ്റ്റ് ഇടുന്ന സമയങ്ങളിലും കോമണർ മത്സരാർത്ഥിയെ സോഷ്യൽ മീഡിയ മുഴുവൻ തിരഞ്ഞപ്പോഴും ഏഷ്യാനെറ്റ്‌ പുറത്തു വിടുന്നത് വരെ ഗോപികയുടെ മുഖം പബ്ലിഷ് ചെയ്ത് സാമ്പത്തിക വരുമാനം ഉണ്ടാക്കാൻ ശ്രമിച്ചിട്ടില്ല. ഈ പിറന്നാളാശംസകൾ അറിയിച്ചുകൊണ്ടുള്ള പോസ്റ്റ്‌ കൊണ്ട് വരാൻ പോകുന്ന എന്തും നേരിടാൻ ഞാൻ തയ്യാറാണ് - ശാലിനി തന്‍റെ കുറിപ്പില്‍ എഴുതുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/108544/gopika-was-let-in-through-the-back-door-former-bigg-boss-contestant-responds-to-the-allegation)