മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. പരിപാടിയുടെ അഞ്ചാമത്തെ സീസൺ ഇപ്പോൾ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്.
അതേസമയം പരിപാടിക്ക് നേരെ വിമർശനങ്ങൾ വരുന്നത് സ്വാഭാവികമാണ്. ബിഗ് ബോസ് വീട്ടിൽ കാണിക്കുന്നത് മുഴുവൻ സ്ക്രിപ്റ്റ് ചെയ്ത നാടകമാണ് തുടങ്ങി മത്സരാർത്ഥികളുടെ പെരുമാറ്റത്തിലും വസ്ത്രധാരണത്തിലും ജീവിതശൈലിയിലും വരെ വലിയ രീതിയിലുള്ള വിമർശനങ്ങൾ എപ്പോഴും സദാചാരവാദികളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത് പുതിയ കാര്യമൊന്നുമല്ല. എന്നാൽ ഇപ്പോൾ വളരെ വ്യത്യസ്തമായ ഒരു വിമർശനമാണ് ബിഗ് ബോസിനെതിരെ വന്നിരിക്കുന്നത്.

ബിഗ് ബോസ് ഇസ്ലാമോഫോബിയ കാണിക്കുന്നു എന്നാണ് വലിയ രീതിയിലുള്ള സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിക്കുന്ന ഒരു വിമർശനം. ബിഗ് ബോസ് വീട്ടിൽ ഒരുപാട് മുസ്ലീം മത്സരാർത്ഥികൾ ഉണ്ട്. ഇവർ എല്ലാവരും തന്നെ വിശ്വാസികളാണ് എന്ന് മാത്രമല്ല പലപ്പോഴും അവരുടെ വിശ്വാസത്തെ മുറുകെ പിടിക്കുന്ന വ്യക്തികൾ കൂടിയാണ്.
എന്നാൽ ഇവരെ നോമ്പ് എടുക്കുവാൻ ബിഗ് ബോസ് സമ്മതിക്കുന്നില്ല എന്നാണ് ഉയരുന്ന ഒരു ആരോപണം. പുലർച്ചെ നാലുമണിക്ക് ആണ് നോമ്പ് തുടങ്ങുന്നത്. ആ സമയത്ത് അത്താഴം കഴിക്കുവാനും നിസ്കരിക്കുവാനും ഇവരെ അനുവദിക്കുന്നില്ല എന്നാണ് പരാതി. ആ സമയത്ത് ലൈറ്റുകൾ മുഴുവൻ ഓഫ് ആക്കി വെക്കുകയും സമയം അറിയുവാൻ ഒരു ക്ലോക്ക് പോലും ബിഗ് നൽകുന്നില്ല എന്നും പരാതിയുണ്ട്.
ഇതു കൂടാതെ കൃത്യസമയത്ത് നിസ്കരിക്കുവാൻ സമയം അറിയാതെ മുസ്ലിം മത്സരാർത്ഥികൾ കഷ്ടപ്പെടുകയാണ്. ഇതും പോരാത്തതിന് രാവിലെ നോമ്പ് എടുക്കേണ്ട സമയത്ത് അവരെ ഭക്ഷണം കഴിക്കുവാൻ ബിഗ് ബോസ് നിർബന്ധിക്കുന്നു എന്നുമാണ് മറ്റൊരു വിമർശനം. എന്തായാലും മുസ്ലിം മത്സരാർത്ഥികൾക്ക് വേണ്ടി അടുത്ത സീസണിൽ എങ്കിലും പ്രത്യേക ക്രമീകരണങ്ങൾ ബിഗ് ബോസ് ഒരുക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത് എന്നാണ് പ്രേക്ഷകർ പറയുന്നത്.
Content Highlight: Alleged Islamophobia in Bigg Boss house, severe criticism on social media

































