ഇനി അധികകാലം സിനിമ ചെയ്യില്ല; വെളിപ്പെടുത്തി പ്രിയദര്‍ശന്‍

 ഇനി അധികകാലം സിനിമ ചെയ്യില്ല; വെളിപ്പെടുത്തി  പ്രിയദര്‍ശന്‍
2023-04-02T10:49:00 | By Susmitha Surendran

മലയാള സിനിമയില്‍ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ സൃഷ്ടിച്ച സംവിധായകനാണ് പ്രിയദര്‍ശന്‍. എന്നും പ്രിയദര്‍ശന്‍ സിനിമകള്‍ക്ക് ആരാധരേറെയാണ്. ബോളിവുഡിലും തിളങ്ങാന്‍ പ്രിയദര്‍ശന് കഴിഞ്ഞു.

ഇപ്പോഴിതാ തന്റെ സിനിമാകരിയറിനെക്കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് പ്രിയദര്‍ശന്‍. കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ ഭാവിപരിപാടികളെക്കുറിച്ച് വ്യക്തമാക്കിയത്. സിനിമകള്‍ പ്ലാന്‍ ചെയ്ത് ചെയ്യുന്നതല്ലെന്നും സംഭവിക്കുന്നതാണെന്നും പ്രിയദര്‍ശന്‍ പറയുന്നു. ഇനി അധികകാലം സിനിമ ചെയ്യില്ലെന്നും പ്രിയദര്‍ശന്‍ വ്യക്തമാക്കി.


അധിക കാലം ഇനി സിനിമ ഞാന്‍ ചെയ്യത്തില്ല. കാലാപാനി ചെയ്തപ്പോള്‍ ഹരിഹരന്‍ സാര്‍ പറഞ്ഞു, ഇങ്ങനത്തെ സിനിമയൊക്കെ ആരോഗ്യമുള്ളപ്പോള്‍ ചെയ്യണമെന്ന്. അത് പ്രധാനമാണ്. നമുക്ക് പ്രായത്തിന്റെ പ്രശ്‌നങ്ങളുണ്ട്. എന്തൊക്കെ ടെക്‌നോളജിയുണ്ടെങ്കിലും മഞ്ഞിലും മഴയത്തും വെയിലിലും പോയി ഇത് ഷൂട്ട് ചെയ്തല്ലേ പറ്റൂ.

86 ലൊക്കെ ഞാന്‍ എട്ട് സിനിമകള്‍ റിലീസ് ചെയ്തയാളാണ്’ ‘ഇന്ന് ചിന്തിക്കാന്‍ പോലും പറ്റില്ല. പക്ഷെ ഒരു നല്ല കാലം നമ്മള്‍ എന്‍ജോയ് ചെയ്തിരുന്നു. അതിന്റെ സുഖം ഇന്നും അനുഭവിക്കുന്നുണ്ട്. അതിന്റെ അഹങ്കാരം മാത്രം ഇന്നുമുണ്ട്. ഇനിയുള്ള തലമുറകള്‍ നമ്മള്‍ എന്‍ജോയ് ചെയ്ത പോലെ ചെയ്‌തെന്ന് വരില്ല,’ പ്രിയദര്‍ശന്‍ പറയുന്നു.

കൊറോണ പേപ്പര്‍സാണ് പ്രിയദര്‍ശന്റെ ഏറ്റവും പുതിയ ചിത്രം. ത്രില്ലര്‍ സിനിമയാണിത്. ചിത്രം ഏപ്രില്‍ ആറിന് തിയേറ്ററുകളിലെത്തും.

Content Highlight: Priyadarshan is now open about his film business.

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup