'ജയ്ക്കൊപ്പം ലിവിം​ഗ് ടുദെറിൽ; വീട് വിട്ടു'; ​സത്യാവസ്ഥയെന്തെന്ന് നടി

'ജയ്ക്കൊപ്പം ലിവിം​ഗ് ടുദെറിൽ; വീട് വിട്ടു'; ​സത്യാവസ്ഥയെന്തെന്ന് നടി
Apr 1, 2023 08:15 PM | By Susmitha Surendran

തമിഴ് സിനിമയിൽ ചെറിയ സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട നടനാണ് ജയ് സമ്പത്ത്.  വ്യക്തി ജീവിതവും വാർത്തകളിൽ നിറഞ്ഞിരുന്നു. നടൻ ഇസ്ലാം മതം സ്വീകരിച്ചെന്നായിരുന്നു അഭ്യൂഹം. ഇക്കാര്യത്തിൽ നടൻ വിശദീകരണവും നൽകി. മതം മാറിയിട്ടില്ല, പക്ഷെ കുറച്ച് കാലമായി താൻ ഇസ്ലാം മത വിശ്വാസം പിന്തുടരുന്നെന്ന് ജയ് തുറന്ന് പറഞ്ഞു. 

അടുത്തിടെയായി ജയ് ഒരു നടിക്കൊപ്പം പ്രണയത്തിലാണെന്നും രണ്ട് പേരും ലിവിം​ഗ് ടു​ഗെദറിലാണെന്നും ​ഗോസിപ്പ് വന്നിരുന്നു. ടെലിവിഷനിൽ നിന്നും സിനിമാ രം​ഗത്തേക്ക് വന്ന വാണി ഭോജനുമായി ചേർത്താണ് ​അഭ്യൂഹം വന്നത്. നാളുകളായി പ്രചരിക്കുന്ന ഈ ​ഗോസിപ്പിനെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് നടി വാണി ഭോജനിപ്പോൾ. 


തീർത്തും തെറ്റായ വാർത്തയാണിതെന്നും ​ഗോസിപ്പ് തന്നെ അസ്വസ്ഥമാക്കിയെന്നും വാണി ഭോജൻ തുറന്ന് പറഞ്ഞു. ഇതേപറ്റി ജയ്നോട് സംസാരിച്ചിരുന്നു. ഞാനും ജയും പ്രണയത്തിലാണെന്ന് പറഞ്ഞിരുന്നെങ്കിൽ എനിക്കത് കുഴപ്പമില്ലായിരുന്നു. പക്ഷെ ഞങ്ങൾ ലിവിം​ഗ് റിലേഷൻഷിപ്പിലാണെന്ന് എഴുതിയത് ചീപ്പായിപ്പോയി. ഞാനൊരു ലോണെടുത്ത് വീട് വെച്ചു. ആ വീട്ടിലാണ് കഴിയുന്നത്. 

ഞാൻ മറ്റൊരാളുടെ വീട്ടിൽ ലിവിം​ഗ് റിലേഷൻഷിപ്പിലാണെന്ന് എന്നോട് പറയുന്നത് മോശമാണെന്നും വാണി ഭോജൻ പറഞ്ഞു. സങ്കളം എന്ന വെബ് സീരിസിലാണ് നടി അടുത്തിടെ അഭിനയിച്ചത്. സീരീസിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ഇതിന്റെ പ്രൊമോഷൻ പരിപാടികളിൽ പങ്കെടുത്ത് വരികയാണ് വാണി ഭോജൻ. തമിഴ്, തെലുങ്ക് സിനിമാ പ്രേക്ഷകർക്ക് സുപരിചിതയാണ് വാണി ഭോജൻ.

നേരത്തെ നടി അഞ്ജലിയുമായി ജയ് പ്രണയത്തിലാണെന്നും അഭ്യൂഹം വന്നിരുന്നു. ​ഗോസിപ്പ് വ്യാപകമായി പ്രചരിച്ചതോടെ അടുത്തിടെ ഇതിൽ അഞ്ജലി തന്നെ വ്യക്തത വരുത്തി. തെറ്റായ വാർത്തകളാണിതെന്നായിരുന്നു അഞ്ജലി വ്യക്തമാക്കിയത്. ഇരുവരും എങ്കെയും എപ്പോഴും എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

നയൻതാരയ്ക്കൊപ്പം പുതിയ സിനിമയിൽ ജയ് അഭിനയിക്കുന്നുണ്ട്. പേര് പ്രഖ്യാപിച്ചിട്ടില്ലാത്ത സിനിമയിൽ സത്യരാജും ഒരു വേഷം ചെയ്യുന്നു. രാജാ റാണി എന്ന സിനിമയിൽ ജയും നയൻതാരയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. അറ്റ്ലി സംവിധാനം ചെയ്ത സിനിമ വൻ ഹിറ്റായിരുന്നു. കരിയറിൽ മികച്ചൊരു തിരിച്ച് വരവ് ജയ്ക്ക് അനാവാര്യമായിരിക്കുകയാണ്. 38 കാരനായ ജയ് ഇപ്പോഴും അവിവാഹിതനാണ്. 

തന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് ​ഗോസിപ്പ് പരക്കാറുണ്ടെങ്കിലും നടൻ പൊതുവെ ഇതിനോടൊപ്പം പ്രതികരിക്കാരില്ല. 2009 ൽ ജയ് നടത്തിയ പ്രസ്താവന വിവാദമായിരുന്നു. അന്ന് നടന്റെ വരാനിരിക്കുന്ന സിനിമകളിൽ ചിലത് വിജയിക്കില്ലെന്ന് നടൻ മാധ്യമങ്ങളോട് പറഞ്ഞു. ഇതിനെതിരെ നിർമാതാക്കളുടെ സംഘടന രം​ഗത്ത് വരികയും ചെയ്തു. 

'Living Together with Jay; left home'; What is the truth?

Next TV

Related Stories
അച്ഛൻ മരിച്ചതറിഞ്ഞിട്ടും ഞാൻ ചിരിച്ച് കൊണ്ട് ഫോട്ടോയ്ക്ക് നിന്നു; കാരണം വ്യക്തമാക്കി സമാന്ത

May 10, 2025 08:50 PM

അച്ഛൻ മരിച്ചതറിഞ്ഞിട്ടും ഞാൻ ചിരിച്ച് കൊണ്ട് ഫോട്ടോയ്ക്ക് നിന്നു; കാരണം വ്യക്തമാക്കി സമാന്ത

അച്ഛൻ മരിച്ച ദിവസം ആരാധകർക്കൊപ്പം പോസ് ചെയ്യാൻ എടുത്ത തീരുമാനം -...

Read More >>
Top Stories










News Roundup