ഞാന്‍ മെലിഞ്ഞിരുന്ന സമയത്ത് കാണാന്‍ കാവ്യയെ പോലെയുണ്ടെന്ന് പറഞ്ഞു; വീണ നായര്‍ പറയുന്നു

ഞാന്‍ മെലിഞ്ഞിരുന്ന സമയത്ത് കാണാന്‍ കാവ്യയെ പോലെയുണ്ടെന്ന് പറഞ്ഞു; വീണ നായര്‍ പറയുന്നു
Apr 1, 2023 07:54 PM | By Susmitha Surendran

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് വീണ നായര്‍. ടെലിവിഷന്‍ സീരിയലുകളിലും സിനിമകളിലും വീണ സജീവമാണ്. തന്നെ പലപ്പോഴും പല നടിമാരുമായും സാമ്യപ്പെടുത്തിയിട്ടുണ്ട് പറയുകയാണ് വീണ ഇപ്പോള്‍.

കാവ്യ മാധവനെ പോലെയും ഖുശ്ബുവിനെ പോലെയുമൊക്കെയുണ്ടെന്ന് പലരും പറഞ്ഞിട്ടുണ്ട് എന്നാണ് വീണ പറയുന്നത്. ആനീസ് കിച്ചണ്‍ എന്ന പരിപാടിയിലാണ് വീണ സംസാരിച്ചത്. ‘വീണ താന്‍ ചിരിക്കുമ്പോള്‍ ഒരു ഖുശ്ബു വന്ന് പോകുന്നുണ്ടോന്ന് ഒരു സംശയം’ എന്നാണ് ആനി ചോദിച്ചത്.


ഇതിന് മറുപടി ആയാണ് നടി സംസാരിച്ചത്. ഖുശ്ബു എന്നൊരു പേരു കൂടെയെ വരാന്‍ ഉണ്ടായിരുന്നുള്ളൂ. വണ്ണം വച്ചത് കൊണ്ടാണ് ഖുശുബു എന്ന് പറയുന്നത്.

ഇത്തിരി മെലിഞ്ഞിരുന്ന സമയത്ത് കാവ്യ മാധവന്റെ ഛായ ഉണ്ടെന്ന് പറഞ്ഞു. വണ്ണം ഇത്തിരി കൂടിയും കുറഞ്ഞും നിന്ന സമയത്ത് മഞ്ജു ചേച്ചിയോട് താരതമ്യം ചെയ്തു.

മെലിഞ്ഞിരുന്ന സമയത്ത് ആനി ചേച്ചിയെ പോലെ സാമ്യമുണ്ടെന്ന് പറഞ്ഞു. താന്‍ എപ്പോഴും സംസാരിച്ചിരിക്കുന്ന ആളാണ്. വീട്ടില്‍ അമ്മ നന്നായി സംസാരിക്കും. അച്ഛന്‍ അത്ര നന്നായി സംസാരിക്കില്ല. ഒരുപാട് സംസാരിക്കുമ്പോള്‍ അമ്മ നിര്‍ത്താന്‍ പറയാറുണ്ട്. ‘എന്റെ പൊന്ന് വീണേ… നീ ഒന്ന് നിര്‍ത്തുമോ, എനിക്ക് ഛര്‍ദ്ദിക്കാന്‍ വരുന്നുണ്ട്’ എന്നാണ് അമ്മ പറയുക.


കാരണം താനിങ്ങനെ നിര്‍ത്താതെ സംസാരിച്ചു കൊണ്ടിരിക്കുകയല്ലെ. എന്നിട്ടും നന്നായില്ല. എന്ത് ചെയ്യാം കോട്ടയംകാരിയായിപ്പോയില്ലേ. കോട്ടയംക്കാര്‍ നന്നായി സംസാരിക്കുന്നവരാണ് എന്നാണ് വീണ അമൃത ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

Veena now says that she has often been compared to many actresses.

Next TV

Related Stories
ജോർജും റീനുവും ഒന്നിക്കുന്നു  നിവിൻ പോളിക്കൊപ്പം മമിത ബൈജു; 'ബത്‌ലഹേം കുടുംബ യൂണിറ്റി'ന് തുടക്കം

Jan 2, 2026 04:54 PM

ജോർജും റീനുവും ഒന്നിക്കുന്നു നിവിൻ പോളിക്കൊപ്പം മമിത ബൈജു; 'ബത്‌ലഹേം കുടുംബ യൂണിറ്റി'ന് തുടക്കം

നിവിൻ പോളിക്കൊപ്പം മമിത ബൈജു; 'ബത്‌ലഹേം കുടുംബ യൂണിറ്റി'ന്...

Read More >>
ലോകയിൽ കല്യാണിക്കുപകരം കാസ്റ്റ് ചെയ്തിരുന്നോ...? ചോദ്യത്തിന് മറുപടിയുമായി പാർവതി തിരുവോത്ത്

Jan 2, 2026 02:33 PM

ലോകയിൽ കല്യാണിക്കുപകരം കാസ്റ്റ് ചെയ്തിരുന്നോ...? ചോദ്യത്തിന് മറുപടിയുമായി പാർവതി തിരുവോത്ത്

പാർവതി തിരുവോത്ത്, ലോക, കല്യാണി, ഡൊമിനിക് അരുൺ, പ്രഥമദൃഷ്ട്യാ...

Read More >>
മദ്യപിച്ച് വാഹനമോടിച്ച് അപകടം; സിദ്ധാർഥ് പ്രഭുവിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തും

Jan 2, 2026 11:36 AM

മദ്യപിച്ച് വാഹനമോടിച്ച് അപകടം; സിദ്ധാർഥ് പ്രഭുവിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തും

മദ്യപിച്ച് വാഹനമോടിച്ച് അപകടം, സിദ്ധാർഥ് പ്രഭുവിനെതിരെ കൂടുതല്‍ വകുപ്പുകള്‍...

Read More >>
Top Stories