അഞ്ച് ദിവസത്തേക്ക് ഭാര്യയായി അഭിനയിക്കണം; സീരിയല്‍ നടിയെ സമ്മതിപ്പിച്ച് യുവാവ്; ആറാം ദിവസം ട്വിസ്റ്റ്.!

അഞ്ച്  ദിവസത്തേക്ക് ഭാര്യയായി അഭിനയിക്കണം; സീരിയല്‍ നടിയെ സമ്മതിപ്പിച്ച് യുവാവ്; ആറാം ദിവസം ട്വിസ്റ്റ്.!
Apr 1, 2023 07:18 PM | By Susmitha Surendran

അഞ്ച് ദിവസത്തേക്ക് ഭാര്യയായി അഭിനയിക്കണം എന്ന് പറഞ്ഞ് സീരിയല്‍ നടിയെ ചതിക്കാനിരുന്ന യുവാവിന്‍റെ പിടിയില്‍ നിന്നും നടിയെ രക്ഷിച്ച് പൊലീസ്. മുംബൈയില്‍ നിന്നും യുവാവിന്‍റെ മധ്യപ്രദേശത്തെ വീട്ടില്‍ എത്തി അവിടെ കുടുങ്ങിയ 21കാരിയെയാണ് പൊലീസ് രക്ഷപ്പെടുത്തിയത്.

യുവതിയെ അഞ്ച് ദിവസത്തിന് ശേഷവും തടഞ്ഞുവച്ചതോടെ സുഹൃത്തിന് സന്ദേശം അയച്ച് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു യുവതി. ഒരു സുഹൃത്തിന്‍റെ ഭര്‍ത്താവ് വഴിയാണ് 'ഭാര്യയായി അഞ്ച് ദിവസം' അഭിനയിക്കാനുള്ള ഓഫര്‍ സിനിമകളിലും, സീരിയലുകളിലും ചെറുറോളുകള്‍ ചെയ്യുന്ന നടിയെ തേടി എത്തിയത്. ദിവസം 5000 രൂപ നല്‍കാം എന്നതായിരുന്നു കരാര്‍. യുവാവിന്‍റെ വീട്ടുകാരെ ആശ്വസിപ്പിക്കാന്‍ ഭാര്യയായി അഞ്ച് ദിവസം അഭിനയിക്കാനായിരുന്നു കരാര്‍.

മുകേഷ് എന്നാണ് യുവാവിന്‍റെ പേര് എന്നാണ് ടൈംസ് ഓഫ് ഇന്ത്യ വാര്‍ത്ത പറയുന്നത്. വീട്ടുകാരോട് തന്‍റെ വധുവയാണ് തന്‍റെ നാടായ മധ്യപ്രദേശിലെ മന്ദ്‌സൗര്‍ ഗ്രാമത്തിലെത്തിയ മുകേഷ് സീരിയല്‍ നടിയെ പരിചയപ്പെടുത്തിയത്. ഇതോടെ അവിടുത്തെ ഗ്രാമക്ഷേത്രത്തില്‍ വച്ച് അവരുടെ വിവാഹം നടത്തി.

തുടര്‍ന്ന് യുവതി വീട്ടില്‍ താമസിക്കാന്‍ തുടങ്ങി. എന്നാല്‍ ആറാം ദിവസമായതോടെ യുവതി താന്‍ തിരിച്ചുപോവുകയാണെന്ന് യുവാവിനെ അറിയിച്ചു. എന്നാല്‍ ഇതോടെയാണ് ഇയാള്‍ തനിസ്വഭാവം പുറത്തെടുത്തത്. താന്‍ നടിയെ ഏര്‍പ്പാടാക്കിയാള്‍ക്ക് പൈസ കൊടുത്തിട്ടുണ്ടെന്നും.

വിവാഹം ശരിക്കും വിവാഹമാണ് അഭിനയം അല്ലെന്ന് യുവാവ് വ്യക്തമാക്കി. യുവതിയെ തടഞ്ഞുവയ്ക്കുകയും ചെയ്തു. ഇതോടെ മുംബൈയിലെ മറ്റൊരു സുഹൃത്തിനെ യുവതി വിവരം അറിയിച്ചു. ഇവരുടെ പരാതിയില്‍ കേസ് അന്വേഷിച്ച ധാരാവി പൊലീസ് മധ്യപ്രദേശില്‍ എത്തി യുവതിയെ മോചിപ്പിക്കുകയായിരുന്നു.

മുകേഷിനും, സുഹൃത്തിനും ഇയാളുടെ ബന്ധുക്കള്‍ക്കും എതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ടെന്നാണ് വിവരം. മുകേഷ് ഒളിവിലാണ്. തനിക്കെതിരെ ലൈംഗിക അതിക്രമം ഒന്നും ഉണ്ടായില്ലെന്നാണ് സീരിയല്‍ താരം നല്‍കിയ മൊഴി എന്ന് പൊലീസ് അറിയിച്ചു. നടിയെ ഈ കെണിയില്‍ പെടുത്തിയ സുഹൃത്തും ഭര്‍ത്താവിനും വേണ്ടിയും പൊലീസ് അന്വേഷണത്തിലാണ്.

must pretend to be a wife for five days; Young man convinces serial actress; Sixth day twist.!

Next TV

Related Stories
ഇപ്പോ എങ്ങനെ ഇരിക്കണ്....! ഭർത്താവിനോട് വഴക്കിട്ട് നദിയിൽ ചാടി, മുതലയെ കണ്ട് പേടിച്ച് മരത്തിൽ കയറി, രാത്രി മുഴുവനും പേടിച്ചിരുന്ന് യുവതി

Sep 9, 2025 05:26 PM

ഇപ്പോ എങ്ങനെ ഇരിക്കണ്....! ഭർത്താവിനോട് വഴക്കിട്ട് നദിയിൽ ചാടി, മുതലയെ കണ്ട് പേടിച്ച് മരത്തിൽ കയറി, രാത്രി മുഴുവനും പേടിച്ചിരുന്ന് യുവതി

ഭർത്താവിനോട് വഴക്കിട്ട് നദിയിൽ ചാടി, മുതലയെ കണ്ട് പേടിച്ച് മരത്തിൽ കയറി, രാത്രി മുഴുവനും പേടിച്ചിരുന്ന്...

Read More >>
പിഷാരടിയുടെ എതിരാളിയോ....? മീനാക്ഷിയുടെ വൈറൽ പോസ്റ്റിനും ക്യാപ്ഷനും പിന്നാലെ ആരാധകരുടെ കമന്റുകൾ

Sep 9, 2025 02:29 PM

പിഷാരടിയുടെ എതിരാളിയോ....? മീനാക്ഷിയുടെ വൈറൽ പോസ്റ്റിനും ക്യാപ്ഷനും പിന്നാലെ ആരാധകരുടെ കമന്റുകൾ

പിഷാരടിയുടെ എതിരാളിയോ....? മീനാക്ഷിയുടെ വൈറൽ പോസ്റ്റിനും ക്യാപ്ഷനും പിന്നാലെ ആരാധകരുടെ...

Read More >>
അത്ഭുതപ്പെടുത്തി, അവിശ്വസനീയമായിരുന്നു': ആദ്യ സിനിമയിലേക്ക് കൈപിടിച്ചുയർത്തിയത് മമ്മൂട്ടി; ഓർമ്മകൾ പങ്കുവെച്ച് മാളവിക മോഹനൻ

Sep 8, 2025 01:06 PM

അത്ഭുതപ്പെടുത്തി, അവിശ്വസനീയമായിരുന്നു': ആദ്യ സിനിമയിലേക്ക് കൈപിടിച്ചുയർത്തിയത് മമ്മൂട്ടി; ഓർമ്മകൾ പങ്കുവെച്ച് മാളവിക മോഹനൻ

അത്ഭുതപ്പെടുത്തി, അവിശ്വസനീയമായിരുന്നു': ആദ്യ സിനിമയിലേക്ക് കൈപിടിച്ചുയർത്തിയത് മമ്മൂട്ടി; ഓർമ്മകൾ പങ്കുവെച്ച് മാളവിക...

Read More >>
അച്ഛാ പാമ്പ്.... വീട്ടിൽ ചുരുണ്ടുകൂടി പാമ്പിനെ കണ്ട് ആദ്യം പേടിച്ചോടി, പിന്നാലെ വന്ന അച്ഛൻ കുട്ടിയെ കൊണ്ട് ചെയ്യിപ്പിച്ചത്‌...! അമ്പരപ്പിക്കുന്ന വീഡിയോ

Sep 8, 2025 12:49 PM

അച്ഛാ പാമ്പ്.... വീട്ടിൽ ചുരുണ്ടുകൂടി പാമ്പിനെ കണ്ട് ആദ്യം പേടിച്ചോടി, പിന്നാലെ വന്ന അച്ഛൻ കുട്ടിയെ കൊണ്ട് ചെയ്യിപ്പിച്ചത്‌...! അമ്പരപ്പിക്കുന്ന വീഡിയോ

അച്ഛാ പാമ്പ് .... വീട്ടിൽ ചുരുണ്ടുകൂടി പാമ്പിനെ കണ്ട് ആദ്യം പേടിച്ചോടി, പിന്നാലെ വന്ന അച്ഛൻ കുട്ടിയെ കൊണ്ട് ചെയ്യിപ്പിച്ചത്‌...! അമ്പരപ്പിക്കുന്ന...

Read More >>
'കുളി സീനോ.... എന്റമ്മോ തണുക്കുന്നേ, എന്നാലും കൊള്ളാം'; ആദ്യത്തെ കുളി ആസ്വദിക്കുന്ന കുട്ടിയാന, വൈറലായി വീഡിയോ

Aug 28, 2025 12:58 PM

'കുളി സീനോ.... എന്റമ്മോ തണുക്കുന്നേ, എന്നാലും കൊള്ളാം'; ആദ്യത്തെ കുളി ആസ്വദിക്കുന്ന കുട്ടിയാന, വൈറലായി വീഡിയോ

'കുളി സീനേ.... എന്റമ്മോ തണുക്കുന്നേ, എന്നാലും കൊള്ളാം'; ആദ്യത്തെ കുളി ആസ്വദിക്കുന്ന കുട്ടിയാന, വൈറലായി...

Read More >>
Top Stories

News Roundup

https://moviemax.in/- //Truevisionall