'പകരം വയ്ക്കാൻ മറ്റൊരാളില്ല'; ഇന്നസെൻ്റിൻ്റെ നിര്യാണത്തിൽ അനുശോചിച്ച് പ്രതിപക്ഷ നേതാവ്

'പകരം വയ്ക്കാൻ മറ്റൊരാളില്ല'; ഇന്നസെൻ്റിൻ്റെ നിര്യാണത്തിൽ അനുശോചിച്ച് പ്രതിപക്ഷ നേതാവ്
Mar 27, 2023 06:37 AM | By Nourin Minara KM

ടൻ ഇന്നസെൻ്റിൻ്റെ നിര്യാണത്തിൽ അനുശോചിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പതിറ്റാണ്ടുകൾ ചിരിപ്പിച്ചും ചിന്തിപ്പിച്ചും നമുക്കൊപ്പം നടന്ന ഇന്നസെൻ്റ് ഇന്ന് വേദനിപ്പിക്കുന്ന ഓർമ്മയായിരിക്കുന്നു. വാക്കിലും നോക്കിലും പെരുമാറ്റത്തിലും ഹ്യൂമർ സെൻസിന്റെ മധുരം നിറച്ച ഒരാൾ. അഭിനയത്തിലും എഴുത്തിലും അത്രമേൽ ആത്മാർഥത കാട്ടിയ ഒരാൾ. നിഷ്ക്കളങ്കമായ ഒരു ചിരി കൊണ്ട് സ്വന്തം പേരിനെ അന്വർഥമാക്കിയ ഒരാൾ.

അതിലേറെ ശരീരത്തെ കാർന്നു കൊണ്ടിരിക്കുന്ന രോഗത്തെ ധീരതയോടെ നേരിടുകയും സമൂഹത്തിന് ഒന്നാകെ ധൈര്യം പകർന്ന് നൽകുകയും ചെയ്തൊരാൾ. ഇന്നസെൻ്റിന് പകരം വയ്ക്കാൻ മറ്റൊരാളില്ല.സിനിമയിൽ സൃഷ്ടിച്ച കഥാപാത്രങ്ങളെ പോലെ ജീവിതത്തിലും പല വേഷങ്ങൾ. ഇരിഞ്ഞാലക്കുട നഗരസഭ മുതൽ ഇന്ത്യൻ പാർലമെൻ്റ് വരെ നീണ്ട രാഷ്ട്രീയ ജീവിതം. അമ്മയുടെ പ്രസിഡന്റ് സ്ഥാനത്ത് 18 വർഷം.

അറുനൂറിലധികം ചലച്ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ഇന്നസെന്റ് മലയാള സിനിമയെ ലോകത്തിന് മുന്നിൽ അടയാളപ്പെടുത്തിയ ഹാസ്യതാരങ്ങളില്‍ ഒരാളാണ്. എന്റെ കൗമാരത്തിലും യൗവനത്തിലും ഇന്നസെൻ്റ് സ്ക്രീനിൽ നിറഞ്ഞാടുകയായിരുന്നു. 80കളിലും 90 കളിലും വർഷത്തിൽ നാൽപ്പതും നാൽപത്തഞ്ചും സിനിമകൾ വരെ ചെയ്തു. പ്രത്യേക ശരീരഭാഷയും സംഭാഷണ ശൈലിയും അനുപമമായ അഭിനയസിദ്ധിയും കൊണ്ട് ഇന്നസെൻ്റെന്ന ഇരിങ്ങാലക്കുടക്കാരൻ അരനൂറ്റാണ്ട് മലയാള സിനിമക്കൊപ്പം നടന്നു.

അദ്ദേഹത്തിൻ്റെ വിയോഗം ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്ടമാണെന്നും വി ഡി സതീശൻ പറഞ്ഞു. കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ആരാധകരുടെയും ദുഃഖത്തിൽ പങ്ക് ചേരുന്നുവെന്നും പ്രതിപക്ഷ നേതാവ്.

Opposition leader condoles death of Innocent

Next TV

Related Stories
 ബോക്സ് ഓഫീസിൽ അപൂർവ നേട്ടവുമായി മമ്മൂട്ടിയുടെ 'കളങ്കാവല്‍'

Dec 28, 2025 05:23 PM

ബോക്സ് ഓഫീസിൽ അപൂർവ നേട്ടവുമായി മമ്മൂട്ടിയുടെ 'കളങ്കാവല്‍'

ബോക്സ് ഓഫീസിൽ അപൂർവ നേട്ടവുമായി മമ്മൂട്ടിയുടെ...

Read More >>
കരിയറിലെ 90-ാം ചിത്രം, ആദ്യ നിർമ്മാണ സംരംഭം; 'അനോമി'യുമായി ഭാവന എത്തുന്നു

Dec 28, 2025 03:21 PM

കരിയറിലെ 90-ാം ചിത്രം, ആദ്യ നിർമ്മാണ സംരംഭം; 'അനോമി'യുമായി ഭാവന എത്തുന്നു

'അനോമി, കരിയറിലെ 90-ാം ചിത്രം, ഭാവന ഫിലിം പ്രൊഡക്‌ഷൻ, നടി...

Read More >>
നിവിൻ പോളിയുടെ കേരള രാഷ്ട്രീയം ചർച്ച ചെയ്യുന്ന പൊളിറ്റിക്കൽ ഡ്രാമ; ബി. ഉണ്ണികൃഷ്ണൻ ചിത്രത്തിന് പാക്കപ്പ്

Dec 27, 2025 04:45 PM

നിവിൻ പോളിയുടെ കേരള രാഷ്ട്രീയം ചർച്ച ചെയ്യുന്ന പൊളിറ്റിക്കൽ ഡ്രാമ; ബി. ഉണ്ണികൃഷ്ണൻ ചിത്രത്തിന് പാക്കപ്പ്

കേരള രാഷ്ട്രീയം ചർച്ച ചെയ്യുന്ന പൊളിറ്റിക്കൽ ഡ്രാമ, ബി. ഉണ്ണികൃഷ്ണൻ ചിത്രത്തിന്...

Read More >>
Top Stories